സിനിമകളിലൂടെ മനസ്സില്‍ കയറിപ്പറ്റുന്ന ചില ഇടങ്ങളുണ്ട്. ഒരിക്കല്‍ പോലും നേരില്‍ പോകുവാന്‍ സാധിക്കില്ലെങ്കില്‍ പോലും എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ചില സ്ഥലങ്ങള്‍. ബോളിവുഡ് സിനിമാ ലൊക്കേഷനുകളായി പ്രസിദ്ധമായ ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം...
മൂന്നാര്‍
മലയാളികളെ സംബന്ധിച്ചെടുത്തോളം മൂന്നാറിന് ഒരു പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമേയില്ല. ഏതു കാലാവസ്ഥയിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലുവാന്‍ സാധിക്കുന്ന മൂന്നാര്‍ നമ്മുടെ സ്വന്തം സ്ഥലമാണ്. എന്നാല്‍ ബോളിവുഡ് സിനിമകളിലൂടെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാകുവാനും മൂന്നാറിന് സാധിച്ചിട്ടുണ്ട്. ലൈഫ് ഓഫ് പൈ, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ബോളിവുഡ് സിനിമകള്‍ മൂന്നാറിന്റെ ഭംഗി ഏറ്റവും മനോഹരമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു.
റോത്താങ് പാസ്, ഹിമാചല്‍ പ്രദേശ്
കുളു താഴ്‌വരയെ ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് റോത്താങ് പാസ്. സമുദ്രനിരപ്പില്‍ നിന്നും 13050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം ജൂണ്‍, ജൂലൈ മാസങ്ങളാണ്.
ഇന്ത്യാ ഗേറ്റ്, ഡല്‍ഹി
ഒട്ടേറെ ബോളിവുഡ് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇടമാണ് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ്. ഓരോ ചിത്രങ്ങളിലും ഓരോ ഭംഗിയാണ് ഈ ഇടത്തിനുള്ളത്. ഡല്‍ഹി പ്രധാന ലൊക്കേഷന്‍ ആയുള്ള സിനിമകളില്‍ മിക്കവാറും ഇന്ത്യാ ഗേറ്റും കാണാം. റോക്ക് സ്റ്റാര്‍, ദില്ലി 6, രംഗ് ദേ ബസന്തി, 3 ഇഡിയറ്റ്സ് തുടങ്ങിയ ചിത്രങ്ങള്‍ ഭംഗിയാര്‍ന്ന ഇന്ത്യ ഗേറ്റിനെ കാണിച്ചിട്ടുണ്ട്.
ഗുല്‍മാര്‍ഗ്, കാശ്മീര്‍
പാന്‍ഗോങ് ലേക്ക്, ലഡാക്ക്
മണാലി
ഭാഷാ വ്യത്യാസമില്ലാതെ, ഇന്ത്യയിലെ സിനിമാ സംവിധായകര്‍ക്കിടയില്‍ പ്രസിദ്ധമായ സ്ഥലമാണ് മണാലി. ഇവിടുത്തെ മഞ്ഞില്‍പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വത നിരകളും മഞ്ഞുപൊഴിയുന്ന ദൃശ്യങ്ങളും മലനിരകളും ഇവിടുത്തെ അതിമനോഹരങ്ങളായ റിസോര്‍ട്ടുകളും കാഴ്ചകളും ഒരുപാട് സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഉദയ്പൂര്‍ സിറ്റി പാലസ്, രാജസ്ഥാന്‍
ഉദയ്പൂരിന്‍റെ തലയെടുപ്പുകളില്‍ ഒന്നാണ് ഇവിടുത്തെ സിറ്റി പാലസ്. 1559ല്‍ മഹാറാണ ഉദയ് മിര്‍സാ സിംഗ് സിസോദിയ രാജവംശത്തിന്‍െറ ആസ്ഥാനമായി നിര്‍മിച്ച ഈ കൊട്ടാരസമുച്ചയത്തില്‍ പ്രധാന കൊട്ടാരം കൂടാതെ 11 കൊട്ടാരങ്ങളാണ് ഉള്ളത്. കുന്നിന്‍ മുകളില്‍ തടാകത്തിന്‍റെ തീരത്തായാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ചില്ലുകൊട്ടാരം എന്നറിയപ്പെടുന്ന ശീഷ് മഹല്‍,കൃഷ്ണ വിലാസ്, മോട്ടി മഹല്‍,പേള്‍ പാലസ് എന്നിവയാണ് സമുച്ചയത്തിലെ മറ്റു കൊട്ടാരങ്ങള്‍.
രാം ലീല, യേ ജവാനി ഹേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ കൊട്ടാരത്തിന്റെ ഭംഗി പൂര്‍ണ്ണമായും പകര്‍ത്തിയിട്ടുണ്ട്.
PC:tommy
മറൈന്‍ ഡ്രൈവ്, മുംബൈ
മൂന്നു കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന തീരമാണ് മുംബൈ മറൈന്‍ ഡ്രൈവിനുള്ളത്.



Click it and Unblock the Notifications













