Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഉദയ്പൂര്‍

പ്രണയിക്കാതിരിക്കാനാകില്ല, ഉദയ്പൂരിനെ

98

ചരിത്രം വാചാലമാകുന്ന കോട്ടകള്‍...രജപുത്ര ശില്‍പ്പ ചാതുരി തുളുമ്പുന്ന കൊട്ടാരങ്ങള്‍...വെണ്ണക്കല്‍ സൗധങ്ങള്‍ മുഖം നോക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള തടാകങ്ങളെ പുണരുന്ന ആരവല്ലി പര്‍വതനിരകള്‍.. മനോഹരമായ ഒരു ചിത്രം പോലെ. ഉദയ്പൂര്‍,പ്രണയിക്കാതിരിക്കാനാകില്ല നിന്നെ ഒരു യാത്രികനും.

ഇന്നത്തെ രാജസ്ഥാന്‍െറ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്‍െറ തലസ്ഥാനമായ ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടാകങ്ങളാണ് ഉദയ്പൂരിന്‍െറ സൗന്ദര്യം. ഉദയ്പൂര്‍ നഗരം സ്ഥാപിച്ച മഹാറാണാ ഉദയ്സിംഗ് രണ്ടാമനെയും  ആകര്‍ഷിച്ചത് ഈ സൗന്ദര്യമാണ്. 1559ലാണ് പിച്ചോള തടാകത്തെ ചുറ്റി ഉദയ്പൂര്‍ നഗരം മഹാറാണാ ഉദയ്സിംഗ് നിര്‍മിച്ചത്.

ഫതേഹ്സാഗറാണ് മറ്റൊരു പ്രമുഖ കൃത്രിമ തടാകം. 1678ല്‍ മഹാറാണാ ഫത്തേഹ്സിംഗ് 1678ല്‍ വികസിപ്പിച്ചെടുത്തതാണ് ഇത്. രാജ സാമന്ത് തടാകം, ഉദയ്സാഗര്‍ തടാകം, ജയ് സാമന്ത് തടാകം... നീലാകാശത്തോട് മല്‍സരിക്കുന്ന ഈ തടാകങ്ങളെല്ലാം സന്ദര്‍ശകനെ ഒരുപാട് ആകര്‍ഷിക്കും,തീര്‍ച്ച.രജപുത്ര പ്രൗഡിയുടെ പ്രതീകങ്ങളായ കോട്ട കൊട്ടാരങ്ങളാണ് പിന്നീട് ഉദയ്പൂരിനെ കൂടുതല്‍ സുന്ദരിയാക്കുന്നത്. സിറ്റി പാലസാണ് ഈ നിരയിലെ പ്രൗഡ സാന്നിധ്യം.

1559ല്‍ മഹാരാജാ ഉദയ് മിര്‍സാ സിംഗ് നിര്‍മിച്ച പിച്ചോള തടാകത്തിന്‍െറ കിഴക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന 11 കൊട്ടാരങ്ങളുടെ സമുച്ചയം പോലെ വേറൊന്ന് രാജസ്ഥാനില്‍ ഇല്ല. ലേക്ക് പാലസാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം. പിച്ചോള തടാകത്തിന്‍െറ മധ്യത്തിലുള്ള ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ വെണ്ണക്കല്‍ ശില്‍പ്പം നിലവില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്. പിച്ചോള തടാകത്തിന് അഭിമുഖമായുള്ള കുന്നിന്‍മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 944 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സജ്ജന്‍ഗര്‍ഹ് കൊട്ടാരവും സന്ദര്‍ശകരെ ആകര്‍ഷിക്കും.

മഹാരാജാ സജ്ജന്‍സിംഗ് 1884ല്‍ നിര്‍മിച്ച ഈ കൊട്ടാരം ‘മണ്‍സൂണ്‍ പാലസ്’ എന്നും അറിയപ്പെടുന്നു. ബാഗോര്‍ കി ഹവേലി, ഫത്തേഹ് പ്രകാശ് കൊട്ടാരം എന്നിവയും മറ്റ് ആകര്‍ഷണകേന്ദ്രങ്ങളാണ്. സമയം അനുവദിക്കുമെങ്കില്‍ കൊട്ടാരങ്ങളോടും മറ്റും ചേര്‍ന്നുള്ള മ്യൂസിയവും ഗ്യാലറികളും സന്ദര്‍ശിക്കാന്‍ സമയം കണ്ടത്തെണം. സിറ്റി പാലസ് മ്യൂസിയത്തില്‍ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളാണ് പ്രദര്‍ശനത്തിനുള്ളത്. ഫത്തേഹ്പ്രകാശ് കൊട്ടാരത്തോട് ചേര്‍ന്നുള്ള ക്രിസ്റ്റല്‍ ഗ്യാലറിയിലാകട്ടെ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന ക്രിസ്റ്റല്‍പാത്രങ്ങള്‍,ക്രിസ്റ്റല്‍ വസ്ത്രങ്ങള്‍, ആഭരണം പതിച്ച കാര്‍പ്പെറ്റുകള്‍ തുടങ്ങിയവ കാണാം.

അഹര്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലാണ് പുരാതന കാലത്തെ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ കാണാം. സന്ദര്‍ശകരെ ഹദാകര്‍ഷിക്കുന്ന മനോഹരങ്ങളായ പൂന്തോട്ടങ്ങളും നിര്‍മാണരൂപങ്ങളും ഉദയ്പൂരില്‍ നിരവധിയുണ്ട്. ഗോല്‍ മഹല്‍, ബാദാ മഹല്‍, ഗുലാബ് ഭാഗ്, മഹാറാണാ പ്രതാപ് മെമ്മോറിയല്‍, ലക്ഷ്മി ചൗക്ക് എന്നിവ ഈ നിരയില്‍ പ്രമുഖമാണ്.  രാജസ്ഥാനി കരകൗശല വസ്തുക്കള്‍ കാണാനും വാങ്ങാനും ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ ശില്‍പ്പഗരം വില്ളേജ് കാണാതെ പോകില്ല. സാസ്ബഹു, ശ്രീനാഥ്ജി ക്ഷേത്രങ്ങള്‍, ജഗ്മന്ദിര്‍, നെഹ്റു ഗാര്‍ഡന്‍ തുടങ്ങിയവയും നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

ഉദയ്പൂര്‍ പ്രശസ്തമാക്കുന്നത്

ഉദയ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഉദയ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഉദയ്പൂര്‍

  • റോഡ് മാര്‍ഗം
    ജയ്പൂര്‍,ദല്‍ഹി,അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ഉദയ്പൂരിലേക്ക് ബസ് സര്‍വീസുകള്‍ പതിവായി ഉണ്ട്. രാജസ്ഥാന്‍ റോഡ് വെയ്സിന്‍േറതടക്കം എ.സി,വോള്‍വോ ബസുകള്‍ ബഡ്ജറ്റ് അനുസരിച്ച് തെരഞ്ഞെടുക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍. ദല്‍ഹി,ജയ്പൂര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് തീവണ്ടി സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഉദയ്പൂര്‍ നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മഹാറാണാ പ്രതാപ് എയര്‍പോര്‍ട്ടില്‍ നിന്ന് ദല്‍ഹി,മുംബൈ,ജയ്പൂര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ട്. ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ആണ് അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് ടാക്സികളും മറ്റും ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed