കേരളത്തിന്‍റെ പച്ചപ്പും ഗ്രാമങ്ങളുടെ ഭംഗിയും കടലോരങ്ങളും തടാകങ്ങളും കണ്ട് കൊതിക്കാത്ത സഞ്ചാരികൾ കാണില്ല. നാട്ടുകാരായ നമുക്ക് നമ്മുടെ നാടിനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കുവാനാകാത്തതാണ്. അപ്പോൾ പിന്നെ ചിത്രങ്ങളിലൂടെ പരിചയപ്പെടുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം കാണണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവീകം!മഴയും വേനലുമെല്ലാം മാറി മറ്റൊരു ടൂറിസ്റ്റ് സീസൺ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. നോർത്ത് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോൾ കേരളത്തിലെത്തുന്നവരിൽ അധികവും. ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളത്തിൽ കൂടുതലായും സന്ദർശിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് എന്നു നോക്കാം
കൊച്ചിയിലിറങ്ങി...
കേരളത്തിലെത്തുന്ന സഞ്ചാരികൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ളവർ പിന്തുടരുന്ന ഒരു രീതി കേരളത്തിലേക്ക് വരുമ്പോൾ കൊച്ചി വിമാനത്താവളത്തിലിറങ്ങുക എന്നതാണ്. മിക്ക യാത്രാ പാക്കേജുകളും ആരംഭിക്കുന്നത് കൊച്ചിയിൽ നിന്നാണ് എന്നതുമാത്രമല്ല, കേരളത്തിലെ മറ്റിടങ്ങളിലേക്കുള്ള യാത്രകൾക്ക് എളുപ്പം കൊച്ചിയാണ് എന്നുള്ളതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. കൊച്ചിയിലിറങ്ങി ഫോർട്ട് കൊച്ചി കണ്ട് പിന്നീട് എറണാകുളം ഒന്ന് ചുറ്റിക്കറങ്ങുന്ന രീതിയാണ് പൊതുവേ കാണുവാൻ സാധിക്കുക.
മൂന്നാർ
തേക്കടി
ആലപ്പുഴ
ആലപ്പുഴയുടെ ഭംഗി സഞ്ചാരികളെ ഇവിടെ എത്തിക്കുന്നു. കായലിലൂടെ കെട്ടുവള്ളത്തിലെ യാത്ര തന്നെയാണ് ആലപ്പുഴയുടെ ആകർഷണം. രാവിലെ മുതൽ വൈകുന്നേരം വരെ ഭക്ഷണമടക്കം കെട്ടുവള്ളങ്ങളിൽ സമയം ചിലവഴിക്കുവാനുള്ള പാക്കേജുകൾ ഇവിടെ ലഭ്യമാണ്. കായലിൽ നിന്നും പിടിക്കുന്ന മത്സ്യം അപ്പോൾ തന്നെ പാചകം ചെയ്തു തരുന്ന സൗകര്യങ്ങൾ വരെ കെട്ടുവള്ളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ കാഴ്ചകളും ജീവിതരീതികളും നേരിട്ടുപരിചയപ്പെടുവാൻ സഹായിക്കുന്നവയാണ് ആലപ്പുഴ യാത്രകൾ.
ബീച്ച്, ലൈറ്റ് ഹൗസ് തുടങ്ങിയവയാണ് ആലപ്പുഴയിലെ മറ്റ് ആകർഷണങ്ങൾ.
തിരുവനന്തപുരം
തിരുവനന്തപുരം കാഴ്ചകളിൽ പ്രധാനമായും സഞ്ചാരികൾ ഉൾപ്പെടുത്തുന്നത് പത്മനാഭപുരം ക്ഷേത്രം, വർക്കല തുടങ്ങിയവയാണ്. തിരുവനന്തുരം ടൗണിലെ മ്യൂസിയങ്ങളം കൊട്ടാരങ്ങളും കാണുവാൻ സഞ്ചാരികൾ എത്തുന്നു.
ജഡായുപ്പാറ
അഡ്വഞ്ചർ സോൺ, ഡിജിറ്റൽ മ്യൂസിയം, ആയുർവ്വേദ റിസോർട്ട്, , 6ഡി തിയേറ്റർ, കേബിൾ കാർ തുടങ്ങിയവയും ഇവിടെയുണ്ട്.
വാഗമൺ
പൈൻ ഫോറസ്റ്റ്, വ്യൂ പോയിന്റ്, മൊട്ടക്കുന്ന്, ചെക്ക് ഡാം, കുരിശുമല, തങ്ങള്‍പ്പാറ, മുരുഗൻ മല എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ അടുത്തടുത്തായി ഇവിടെ കാണുവാനുണ്ട്.
അതിരപ്പള്ളി
അതിരപ്പള്ളിയോട് ചേർന്നുള്ള വാഴച്ചാലും സഞ്ചാരികളുടെ പ്രിയ യാത്രാ സ്ഥാനമാണ്.
തൃശൂരിൽ നിന്നും 63 കിലോമീറ്റർ അകലെയാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്.
വയനാട്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















