Search
  • Follow NativePlanet
Share
» »ജീവിതം പൊളിക്കാം, പക്ഷേ ചെലവ് കൈ പൊള്ളിക്കും.. അറിയാം ഈ നഗരങ്ങൾ

ജീവിതം പൊളിക്കാം, പക്ഷേ ചെലവ് കൈ പൊള്ളിക്കും.. അറിയാം ഈ നഗരങ്ങൾ

ഇതാ ഏറ്റവും ചിലവേറിയ പത്ത് നഗരങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...

ചിത്രങ്ങളിലൂടെ ഉള്ളിൽകയറിക്കൂടി, ഇഷ്ടംതോന്നുന്ന പല നഗരങ്ങളുണ്ട് നമുക്ക്. അവിടെ ഒരിക്കലെങ്കിലും പോകുവാനും പറ്റിയാൽ താമസമാക്കുവാനുമൊക്കെ നമ്മൾ വെറുതെയങ്കിലും ആഗ്രിക്കാറുമുണ്ട്. എന്നാൽ വില്ലനായി വരുന്നത് ചിലവ് തന്നെയാണ്. ജീവിതച്ചിലവുകൾ ഓരോ നിമിഷവും കൂടിക്കൊണ്ടിരിക്കുകയാണ്. വെറുതെയൊന്നു കണ്ടുവരാം എന്നു കരുതി യാത്ര പോയാൽ തന്നെ പോക്കറ്റ് കീറും എന്ന കാര്യത്തിൽ സംശയം വേണ്ട.

2022 ലെ ഏറ്റവും ചിലവേറിയ നഗരങ്ങളുടെ പട്ടിക ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയിട്ടുണ്ട്. വേൾഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിങ് റിപ്പോർട്ടിലാണ് ചിലവേറിയ നഗരങ്ങളെക്കുറിച്ച് പറയുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് റഷ്യ- യുക്രെയ്ന്‍ യുദ്ധവും കോവിഡ്-19 മഹാമാരിയും ഈ വർഷത്തെ ജീവിതച്ചിലവുകൾ കുത്തനെകൂട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ശരാശരി 8.1 ശതമാനം ആണ് ജീവിതച്ചെലവ് ഈ വർഷം വർധിച്ചത്. ഇതാ ഏറ്റവും ചിലവേറിയ പത്ത് നഗരങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...

PC: Vidar Nordli-Mathisen

172 നഗരങ്ങളും ജീവിതച്ചിലവും

172 നഗരങ്ങളും ജീവിതച്ചിലവും

ലോകത്തെ 172 നഗരങ്ങളിലായാണ് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പഠനം നടത്തിയത്. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലവർധനവും ചിലവ് കയറ്റവുമാണ് 2022 ൽ കാണുവാൻ സാധിച്ചത്. പെട്രോൾ വിലവർധനവ് അതിൽ പ്രത്യേകം പരാമർശിക്കുന്നു. ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്കെല്ലാം നഗരവാസികൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു.

PC:David Groves/ Unsplash

ന്യൂ യോര്‍ക്ക്

ന്യൂ യോര്‍ക്ക്

2022ലെ ഏറ്റവും ചിലവേറിയ പത്ത് നഗരങ്ങളിൽ ഒന്നാം സ്ഥാനം രണ്ടു നഗരങ്ങള്‍ക്കാണ് ലഭിച്ചിട്ടുള്ളത്. അതിലൊന്നാമത്തേത് ന്യൂ യോർക്ക് ആണ്. ആദ്യമായാണ് ന്യൂ യോര്‍ത്ത് ഇത്തരത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് സഞ്ചാരികള്‍ ഓരോ വർഷവുമെത്തുന്ന ഈ നഗരം അതിന്റെ ജീവിതരീതികളുടെയും സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും എല്ലാം ഏറെ മുന്നിലാണ്. ലോകത്തിന്‍റെ വാണിജ്യ സാംസ്കാരിക മാധ്യമ വിനോദ തലസ്ഥാനമാണ് ന്യൂയോർക്കിനെ കണക്കാക്കുന്നത്. ഒരിക്കലും ഉറങ്ങാത്ത നഗരം എന്നും ന്യൂ യോർക്ക് അറിയപ്പെടുന്നു.

PC:ben o'bro/ Unsplash

സിംഗപ്പൂർ

സിംഗപ്പൂർ

ന്യൂ യോർക്കിനോടൊപ്പം ഒന്നാം സ്ഥാനം പങ്കിടെട്ടുത്ത് നഗരമാണ് സിംഗപ്പൂർ. സാധാരണയായി മിക്ക വർഷങ്ങളിലും പട്ടികയിൽ, ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനമാണ് സിംഗപ്പൂരിനുള്ളത്. ആഗോള സാമ്പത്തിക കേന്ദ്രം എന്നാണ് സിംഗപ്പൂര്‍ അറിയപ്പെടുന്നത്. നഗരാസൂത്രണത്തിന്‍റെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും അഭിനന്ദനാര്‍ഹമായ മാതൃകയാണ് രാജ്യം മുന്നോട്ടുവയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ കാൽനടക്കാരുള്ളത് സിംഗപ്പൂരിലാണ്. ലോകഭൂപടത്തിലെ ചുവന്നപുള്ളി എന്ന പേരും സിംഗപ്പൂരിനുണ്ട്.

PC:Hu Chen/ Unsplash

ടെൽ അവീവ്

ടെൽ അവീവ്

ഇസ്രായേലിന്‍റെ തലസ്ഥാനമായ ടെൽ അവീവ് ആണ് ചിലവു കൂടിയ നഗരങ്ങളില് മൂന്നാമത്തേത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനമായിരുന്നു നഗരത്തിനുണ്ടായിരുന്നത്. മെഡിറ്ററേനിയൻ തീരദേശ നഗരമായ ടെൽ അവിവിലെ ടൂറിസത്തിന് പ്രധാന സംഭാവന നല്കുന്നത് മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള സഞ്ചാരികളാണ്. ഇവിടുത്തെ ഭക്ഷണ സംസ്കാരം ലോകം അംഗീകരിച്ച ഒന്നാണ്. മികച്ച നിലവാരമുള്ള റസ്റ്റോറന്‍റുകളും കഫേകളും ഇവിടെയുണ്ട്. ടെൽ അവിവിന്‍റെ രാത്രി ജീവിതവും സഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യമായത്.

PC:Yaroslav Lutsky/ Unsplash

ഹോങ്കോങ്

ഹോങ്കോങ്

നാലാം സ്ഥാനത്തുള്ളത് ഹോങ്കോങ് ആണ്. ചൈനയുടെ പ്രത്യേക ഭരണമേഖലയായ ഇവിടം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാ‍ര പ്രദേശങ്ങളിലൊന്നും കൂടിയാണ്. 236 ദ്വീപുകൾ ചേരുന്നതാണ് ഈ പ്രദേശം. സുഗന്ധ തുറമുഖം എന്നാണ് ഹോങ്കോങ് എന്ന വാക്കിനർത്ഥം. വ്യാപാരത്തിനും നിക്ഷേപത്തിനും പ്രസിദ്ധമാണ് ഇവിടം. ബിസിനസ്, സംസ്കാരം, വ്യാപാരം എന്നിവയുടെയെല്ലാം ലോകോത്തര കേന്ദ്രമാണിത്.

PC:Manson Yim/ Unsplash

ലോസ് ആഞ്ചലസ്

ലോസ് ആഞ്ചലസ്

ഹോങ്കോങ്ങിനൊപ്പം നാലാം സ്ഥാനം പങ്കെട്ടെടുത്ത നഗരമാണ് ലോസ് ആഞ്ചലസ് അമേരിക്കയിലെ പേരുകേട്ട മറ്റൊരു നഗരമാണ്. ഹോളിവുഡ് ആണ് ലോസ് ആഞ്ചലിനെ പ്രസിദ്ധമാക്കുന്നത്. ടെലിവിഷൻ സിനിമാ വ്യവസായത്തിനും അതിമനോഹരമായ ബീച്ചുകൾക്കും ഹോസ് ആഞ്ചലസ് പ്രസിദ്ധമാണ്. ലോകത്തിൽ ഏറ്റവുമധികം സിസി ടിവി ക്യാമറകൾ ഉള്ള പത്താമത്തെ നഗരം കൂടിയാണിത്. 1,000 ആളുകൾക്ക് 8.77 ക്യാമറകൾ വീതമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

PC:Jake Blucker/ Unsplash

സൂറിച്ച്

സൂറിച്ച്

സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് 2022 ല്‍ ജീവിതച്ചിലവ് കൂടിയ ആറാമത്തെ നഗരം. ലോക ബാംഗിങ്, ധനകാര്യ രംഗത്ത് വളരെ ശ്രദ്ധേയമാണ് സൂറിച്ച്. യൂറോപ്പിലെ ഏറ്റവും ചിലവേറിയ നഗരവും സൂറിച്ചാണ്. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഇത് ആളുകളെ സ്വീകരിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. പുരാതനമായ വാസ്തുവിദ്യകളാൽ സമ്പന്നമാണ് നഗരം. ഷോപ്പിംഗ്, ഡൈനിംഗ് ഡെസ്റ്റിനേഷനുകൾക്കും സൂറിച്ച് അറിയപ്പെടുന്നു.

മറ്റിടങ്ങൾ

മറ്റിടങ്ങൾ

ചിലവേറിയ നഗരങ്ങളിൽ ഏഴാം സ്ഥാനം സ്വിറ്റ്സർലന്ഡഡിലെ തന്നെ ജെനീവയ്ക്കും എട്ടാം സ്ഥാനം കാലിഫോർണിയയിലെ സാൻ ഫ്രാൻസീസ്കോയ്ക്കും ഒൻപതാം സ്ഥാനം ഫ്രാൻസിലെ പാരീസിനും പത്താം സ്ഥാനം ഡെന്മാർക്കിലെ കോപ്പൻ ഹേഗനും ലഭിച്ചു.

PC:Henrique Ferreira/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+