പുരസ്കാരങ്ങളുടെ പ്രഭയിൽ നിറഞ്ഞു നിൽക്കുകയാണ് ആർആർആർ. മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കാർ പുരസ്കാരം നേടിയ 'നാട്ടു നാട്ടു' ഗാനം ഇന്ത്യയെ ലോകസിനിമയുടെ നേട്ടങ്ങളിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാംചരണ്‍ തേജയും ജൂണിയർ എൻടിആറും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടും മികച്ച അഭിപ്രായം നേടിയ ചിത്രത്തിലെ മനോഹരമായ ഫ്രെയിമുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാ ആർആര്‍ആര്‍ സിനിമയും നാട്ടു നാട്ടു പാട്ടും ഷൂട്ട് ചെയ്ത പ്രധാന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
രാമോജി ഫിലിം സിറ്റി, ഹൈദരാബാദ്
കീവ്, യുക്രെയിൻ
ആംസ്റ്റര്‍ഡാം, നെതര്‍ലൻഡ്
സോഫിയ, ബൾഗേറിയ
ഒരു കാലത്ത് റോമൻ ഭരണത്തിനു കീഴിലായിരുന്ന നഗരം ചരിത്രപരമായും സാംസ്കാരികപരമായും ഏറെ മുന്നിട്ടുനിൽക്കുന്ന ഇടമാണ്. റോമൻ അവശിഷ്ടങ്ങൾക്കു മുകളിലാണ് ഇന്നത്തെ സോഫിയ ഉയർന്നുവന്നിരിക്കുന്നത്. ഇവിടുത്ത കഫെകളും ബാറുകളും രാത്രി ജീവിതവും സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്.



Click it and Unblock the Notifications












