എത്യോപ്യ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നായാണ് ചരിത്രകാരന്മാര്‍ എത്യോപ്യയെ കാണുന്നത്. ലോകത്തിന്റെ പല മാറ്റങ്ങള്‍ക്കും ദൃക്സാക്ഷിയായ എത്യോപ്യ ബിസി 980 ൽ ആണ് ഒരു രാജ്യമായി വികസിച്ചത്. എത്യോപ്യയിൽ ദശലക്ഷക്കണക്കിന് വർഷങ്ങളായി മനുഷ്യജീവിതം നിലനിൽക്കുന്നുണ്ടെന്ന് നമുക്കറിയാമെങ്കിലും അതിന് ഉപോത്ബലകമായ തെളിവുകള്‍ നല്കിയത് ഇവിടെ നിന്നും കണ്ടെടുത്ത അസ്ഥികൂടങ്ങളാണ്. 1930 കളിൽ ഇറ്റാലിയൻ സ്വേച്ഛാധിപതി മുസ്സോളിനിയുടെ കീഴിൽ ഏതാനും വർഷങ്ങൾ അധിനിവേശം നടത്തിയതൊഴിച്ചാൽ, കോളനിവത്ക്കരണത്തിന് വിധേയമാകാത്ത വളരെ ചുരുക്കം ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നും കൂടിയാണിത്.
ഗ്രീസ്
സംസ്കാരങ്ങളെ തേച്ചുമിനുക്കി കൂടുതല്‍ സംസ്കാരമുള്ളതാക്കി മാറ്റിയ രാജ്യമാണ് ഗ്രീസ്. കുറഞ്ഞത് 5,000-6,000 വര്‍ഷങ്ങള്‍ വരെ പഴക്കം ഗ്രീസ് എന്ന രാജ്യത്തിനുണ്ടെന്നാണ് കരുതുന്നത്. ആധുനിക പാശ്ചാത്യ നാഗരികതയുടെ അടിത്തറ സൃഷ്ടിച്ചത് ഇവരാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, കല, സാഹിത്യം, നിയമനിർമ്മാണം, രാഷ്ട്രീയം എന്നിവയിൽ ഗ്രീസിനോളം മുന്നേറിയ രാജ്യങ്ങള്‍ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നു വിളിക്കപ്പെടുന്നത് ഗ്രീസിലെ ഏഥന്‍സാണ്. ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നായി ഇന്നും ഗ്രീസ് നിലനില്‍ക്കുന്നതിനു കാരണം അതിന്‍റെ സംസ്കാരങ്ങളുടെ സ്വാധീനം തന്നെയാണ്.
പോര്‍ച്ചുഗല്‍
എത്യോപ്യയോളമോ ഗ്രീസിനോളമോ പഴക്കം അവകാശപ്പെടുവാന്‍ ആവില്ലെങ്കിലും അതിര്‍ത്തികള്‍ കൃത്യമായി നിലനിര്‍ത്തിപ്പോന്ന പഴക്കം ചെന്ന രാജ്യമാണ് പോര്‍ച്ചുഗല്‍. ആയിരം വർഷങ്ങളായി അതിര്‍ത്തി സംരക്ഷിക്കുന്ന രാജ്യമാണിത് . ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന, പഴയ രാജ്യങ്ങളിലൊന്നായി പോര്‍ച്ചുഗലിന്റെ മാറ്റുന്നതും ഈ പ്രത്യേകതയാണ്. 1139 സിഇയില്‍ ൽ പോർച്ചുഗലിന്റെ അതിർത്തികൾ നിർവചിക്കപ്പെട്ടത്. അതായത് ഔദ്യോഗികമായി യൂറോപ്പിലെ ഏറ്റവും പഴയ രാഷ്ട്രമാണിതെന്ന് ചുരുക്കം. എന്നാല്‍ ഒരു രാഷ്ട്രമായി മാറുന്നതിന് മുന്‍പ് വിവിധ സംസ്കാരങ്ങളിലൂടെയും നാഗരകിതകളിലൂടെയും ഇവിടം കടന്നുപോയിട്ടുണ്ട്. അതിന്റെ അടയാളങ്ങള്‍ രാജ്യം ഇന്നും സംരക്ഷിക്കുന്നു. തലസ്ഥാന നഗരമായ ലിസ്ബൺ റോമിനേക്കാൾ പഴക്കമുള്ള നഗരമാണ്.
ജപ്പാന്‍
ലോകത്തിലെ പഴയ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനും ഉള്‍പ്പെട്ടിട്ടുണ്ട്. സൂര്യദേവതയായ അമേത്രാസുവിന്റെ പിൻഗാമിയെന്ന് പറയപ്പെടുന്ന ആദ്യത്തെ ജാപ്പനീസ് ചക്രവർത്തി ബിസി 660 ൽ സിംഹാസനം ഏറ്റെടുത്തതോടും കൂടിയാണ് ഈ രാജ്യത്തിന്റെ ആരംഭം എന്നാണ്. കരുതപ്പെടുന്നത്. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഇതിനില്ലായെങ്കിലും സിഇ 300 കളില്‍ ചൈനീസ് സാഹിത്യത്തിൽ ജപ്പാനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നുള്ളത് വസ്തുതയാണ്.നിരവധി രാജവംശങ്ങളുടെയും ചക്രവർത്തിമാരുടെയും കൈകളിലൂടെ കടന്നുപോയ സമ്പന്നമായ ചരിത്രമാണ് ഈ രാജ്യത്തിന്‍റേത്.
ഈജിപ്ത്
അതിസമ്പന്നമായ ചരിത്രമുള്ല ഈജിപ്തും ലോകത്തിലെ പഴക്കം ചെന്ന രാജ്യങ്ങളിലൊന്നാണ്. ഈജിപ്ഷ്യൻ സംസ്കാരം ബിസിഇ ആറാം സഹസ്രാബ്ദത്തോളം പഴക്കമുണ്ടെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. ആദ്യത്തെ ഈജിപ്ഷ്യൻ രാജ്യം ബിസിഇ 4-ാം സഹസ്രാബ്ദത്തിലാണ് രൂപപ്പെട്ടത്. പേർഷ്യൻ സാമ്രാജ്യം, ഓട്ടോമൻ സാമ്രാജ്യം എന്നിങ്ങനെ പല ഭരണത്തിന്‍കീഴലൂടെയും ഇവിടം കടന്നുപോയിട്ടുണ്ട്.
ചൈന
ചൈനയുടെ ചരിത്രം പരിശോധിച്ചാല്‍ ലോകത്തിലെ ഏറ്റവും ഴയതും പരിഷ്കൃതവുമായ നാഗരികതകളിലൊന്നാണ് ഇവിടമെന്ന് കാണുവാന്‍ സാധിക്കും. ഇവിടുത്തെ ആദ്യ അതിന്റെ ആദ്യത്തെ രാജവംശമായ സിയ രാജവംശം, 2070 ബിസി മുതല്‍ 1600 ബിസി വരെനിലനിന്നിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ആദ്യത്തെ ചൈനീസ് രാജവംശം എപ്പോൾ ആരംഭിച്ചു എന്നു പറയുന്നതിന് തടസ്സമായിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ട് മുതൽ ബിസി പതിനൊന്നാം നൂറ്റാണ്ട് വരെ ഷാങ് രാജവംശം ചൈനയിൽ ഭരിച്ചു. ഇതിനെ ഏറ്റവും ദൈർഘ്യമേറിയ ഭരണകാലമായി ആണ് കണക്കാക്കുന്നത്. എന്നാല്‍ രേഖാമൂലമുള്ള തെളിവുകള്‍ ബിസി 1600 ന് ശേഷം മാത്രമുള്ളതേ കണ്ടെടുത്തിട്ടുള്ളൂ.
ബിസി 220 ല്‍ ആണ് ആധുനിക ചൈന നിലവില്‍ വന്നതെന്നാണ് ചരിത്രം പറയുന്നത്. ഈ പ്രഖ്യാപനം നടത്തിയത് ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായ ക്വിൻ ഷി ഹുവാങ് ആണ്!
സാന്‍ മാരിനൊ
യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഇറ്റലിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന സാന്‍ മാരിനൊ. ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്ന് എന്ന പ്രസിദ്ധിയും ഇതിനുണ്ട്. ക്രിസ്തീയ വിശ്വാസങ്ങളുടെ പേരിൽ പീഡനത്തിനും അക്രമത്തിനും ഇരയായ ഒരാളാണ് ഈ രാജ്യം സ്ഥാപിച്ചതെന്നാണ് ചരിത്രം പറയുന്നത്. സിഇ 301 ലാണ് രാജ്യം സ്ഥാപിതമാകുന്നത്. പൂർണ്ണമായും ഇറ്റലിയാൽ ചുറ്റപ്പെട്ടിരിക്കുകയാണ് ഇവിടം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതെന്ന് കരുതപ്പെടുന്ന ഭരണഘടനയും ഇവിടുത്തേതാണ്.
ഇറാന്‍
അച്ചേമെനിഡ് സാമ്രാജ്യത്തിന് കീഴിൽ ബിസി 550 ലാണ് ഇറാന്‍ സ്ഥാപിതമായതെന്നാണ് വിശ്വാസം.ബിസി 330 മുതൽ ബിസി 550 വരെ ആയിരുന്നു അവരുടെ ഭരണകാലം. 1930 ല്‍ പേരു മാറ്റുന്നതിനു മുന്‍പുവരെ ഇവിടം അറിയപ്പെട്ടിരുന്നത് പേര്‍ഷ്യ എന്നായിരുന്നു.
ഫ്രാന്‍സ്
പട്ടികയിലെ മറ്റു രാജ്യങ്ങളുടെയത്രയും പഴക്കം അവകാശപ്പെടുവാനില്ലാത്ത രാജ്യമാണ് ഫ്രാന്‍സ്. സിഇ അഞ്ചാം നൂറ്റാണ്ടില്‍ ക്ലോവിസ് രാജാവ് ഭരണാധികാരി ആയതുമുതലാണ് ഫ്രാന്‍സിന്‍റെ ചരിത്രം ആരംഭിക്കുന്നത്.
അര്‍മേനിയ
വിശുദ്ധ ഭൂമി എന്നാണ് അര്‍മേനിയ പൊതുവെ അറിയപ്പെടുന്നത്. ബിസി 782 ൽ കണ്ടെത്തിയ അർമേനിയ ലോകത്തിലെ ഏറ്റവും പഴയ രാജ്യങ്ങളിലൊന്നാണ്. ഗുഹകളുടെയും ശിലാശാസനങ്ങളുടെയും രൂപത്തിൽ കണ്ടെത്തിയ തെളിവുകൾ അനുസരിച്ച്, അർമേനിയയില്‍ ബിസി 90,000 -ൽ തന്നെ ആളുകള്‍ വസിച്ചിരുന്നു എന്നാണ് പറയുന്നത്.