Search
  • Follow NativePlanet
Share
» »മരിച്ചവർ പാവകളായി ജീവിക്കുന്ന ഗ്രാമവും മരിക്കുവാൻ ആർക്കും അനുവാദമില്ലാത്ത നഗരവും!

മരിച്ചവർ പാവകളായി ജീവിക്കുന്ന ഗ്രാമവും മരിക്കുവാൻ ആർക്കും അനുവാദമില്ലാത്ത നഗരവും!

ഭൂമിയിലെ ഓരോ ഇടവും ഒന്നിനൊന്ന് വ്യത്യസ്തമാണ്. എന്നാൽ നമ്മൾ വിചാരിക്കുന്നതിൽ നിന്നും അപ്പുറം നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരുപാടിടങ്ങൾ ഇവിടെ കാണം. പേടിപ്പിക്കുന്ന കഥകളും ചരിത്രവും കൊണ്ടുമാത്രമല്ല, ഭൂഗര്‍ഭ നഗരങ്ങൾ കൊണ്ടും മനുഷ്യരേക്കാള്‍ മൃഗങ്ങളുള്ള ഇടങ്ങളും ഒറ്റ മേൽക്കൂരയ്ക്ക് താഴെ കഴിയുന്ന മനുഷ്യരുള്ള നഗരവും ഒക്കെയായി നമ്മെ അതിശയിപ്പിക്കുന്ന ഇടങ്ങൾ.

ഇത്തരം ഇടങ്ങളിലേക്ക് ഒരു യാത്ര നമുക്ക് സാധ്യമായില്ലെങ്കിലും ഒരുപക്ഷേ ഈ സ്ഥലങ്ങളെക്കുറിച്ച് അറിയുവാനും പരിചയപ്പെടുവാനും സമുക്ക് സാധിക്കും. ഇതാ ലോകത്തിലെ ഏറ്റവും കൗതുകമുണർത്തുന്ന, വിചിത്രമായ വിശേഷങ്ങളുള്ള അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

 Most Unusual Towns in the World

1. നഗോരോ, ജപ്പാൻ- പാവകളുടെ നഗരം

മനുഷ്യരേക്കാൾ അധികം പാവകളുള്ള നഗരം എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ സ്ഥലമാണ് ജപ്പാനിലെ നഗോരോ. വെറും 35 മനുഷ്യരും മനുഷ്യരേപ്പോലെ വലുപ്പമുളള്ള 350 ഭീമൻ പാവകളുമാണ് ഇവിടെയുള്ളത്. ഇവിടെ ജീവിച്ചിരുന്ന ചെറുപ്പക്കാർ തൊഴിലും മെച്ചപ്പെട്ട ജീവിതവും തേടി മറ്റു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഇവിടെ വളരെ കുറച്ച് മനുഷ്യർ മാത്രമാണ് പോകാതെ നിന്നത്. ഇവിടുത്തെ ആളുകളുടെ ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കുവാനാണ് അയാനോ സുകിമി എന്നയാൾ പാവകളുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.

ഇവിടെ ജീവിച്ച് മരിച്ച് പോയവരെല്ലാം പാവകളുടെ രൂപത്തിൽ ഇന്നും ഇവിടെ ജീവിക്കുന്നു. മരിച്ചുപോയ ആളുകള്ക്കായി അവർ ചെയ്തുകൊണ്ടിരുന്ന ജോലിയുടെ അതേ രൂപത്തിൽ പാവ നിർമ്മിച്ച് വെച്ചിരിക്കുന്നത് ഇവിടെ കാണാം. ഒരു മനുഷ്യന് പത്ത് പാവകള്‍ എന്ന നിരക്കിലാണ് ഇവിടെ പാവകളുള്ളത്.

2. ലോകത്തിലെ ആദ്യ ക്ലോൺ നഗരം

കോപ്പി സാധനങ്ങളെ പൊതുവേ നമ്മൾ ചൈനാ കോപ്പി എന്നാണ് പറയുന്നത്. ലോകത്തിലുള്ള എന്തിന്‍റെയും വില കുറഞ്ഞ വേർഷൻ നിങ്ങൾക്ക് ചൈനയിൽ ലഭിക്കും. ലോകത്തിലെ ഒരു പ്രസിദ്ധമായ നഗരത്തിന്‍റെ കോപ്പി ചൈനയിൽ കിട്ടുമെങ്കിലോ? അതെ ഹാൾസ്റ്റാറ്റ് എന്ന ഓസ്ട്രിയൻ ഗ്രാമത്തിന്‍റെ അതേ പകർപ്പ് നിങ്ങൾക്ക് ചൈനയില് കാണാം. ലോകത്തിലെ ആദ്യത്തെ ക്ലോണിംഗ് നഗരമായി മാറുന്നതിനായി ഏറ്റവും ചെറിയ വിശദാംശങ്ങൾ വരെ ഇവിടെ കൃത്യമായി പകർത്തിയിട്ടുണ്ട്.

2012 ൽ ഒരു ചൈനീസ് ഖനന കമ്പനിയാണ് ഇതിന്‍റെ നിർമ്മാണം ആരംഭിച്ചത്. ആദ്യം ഒരു പള്ളിയാണ് ഇവിടെ നിർമ്മിച്ചത്. കോപ്പിയാണെങ്കിലവും ലോകമെമ്പാടുമുള്ള സഞ്ചരികൾ ഇത് കാണാനായി ചൈനയിൽ എത്തുന്നു.

3. ഗുഹയിൽ താമസിക്കുന്ന മനുഷ്യർ

നമ്മുടെ പൂര്‍വ്വികന്മാർ ഗുഹകളില‍ ആണ് വസിച്ചിരുന്നതെന്ന് നമുക്കറിയാം. ഓരോരോ വികാസത്തിലൂടെയാണ് മനുഷ്യൻ ഇന്നു കാണുന്ന ജീവിതത്തിലേക്ക് എത്തിയത്. എന്നാൽ ഇന്നും ഗുഹകളിൽ വസിക്കുന്ന മനുഷ്യരുണ്ടെന്ന് കേള്‍ക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ.. തെക്കൻ ടുണീഷ്യയിലെ ഗ്രാമമായ മത്മാറ്റയിലാണ് ഗുഹകളിൽ ജീവിക്കുന്ന മനുഷ്യരെ കാണാൻ സാധിക്കുക. പണ്ടുകാലത്ത് നമ്മുടെ പൂർവ്വികർ താമസിച്ച അതേ രീതിയിൽ ഇവർ ഭൂമിക്കടിയില്‍ താമസിക്കുകയും ഗുഹകളിൽ വീട് വയ്ക്കുകയും ചെയ്യുന്നു.

ഈ നഗരത്തിൽ മുഴുവനും ഇത്തരത്തിലുള്ള ഗുഹകൾ കാണാം. ഈ പ്രദേശത്തിന്‍റെ അസാധാരണമായ ഭൂപ്രകൃതിയാണ് ഇങ്ങനെയുള്ള ഒരു ജീവിതം നയിക്കുവാൻ ഇവിടുള്ളവരെ പ്രേരിപ്പിക്കുന്നത്.

4. ഒരു മേൽക്കൂരയ്ക്ക് കീഴിലെ നാട് വിറ്റിയർ , അലാസ്ക

ഒറ്റ മേൽക്കൂരയ്ക്ക് കീഴില്‍ ഒരു നഗരം മുഴുവൻ പാർക്കുന്ന കൗതുകകരമായ വസ്തുതതയാണ് അലാസ്കയിലെ വിറ്റിയർ എന്ന നാടിനെ വ്യത്യസ്തമാക്കുന്നത്. ഒരു സൈനിക ബാരക്ക് ആയിരുന്ന 14 നില കെട്ടിടത്തിലാണ് ഈ നഗരം മുഴുവൻ വസിക്കുന്നത്. ഇതിനുള്ളിലേക്ക് കടക്കാനും പുറത്തിറങ്ങുവാനും ഒരു തുരങ്കം മാത്രമേയുള്ളൂ. ഗ്യാസ് സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ചർച്ച്, വീഡിയോ റെന്‍റൽ ഷോപ്പ് എന്നിവയെല്ലാം ഇതിനുള്ളിലുണ്ട

ഓരോ മണിക്കൂറിലുംമണിക്കൂറിലും രണ്ടുതവണ വീതമാണ് അകത്തേയ്ക്കും പുറത്തേയ്ക്കും പോകാൻ ഈ തുരങ്കം തുറക്കുന്നത്. വേനൽക്കാലങ്ങളിൽ വിറ്റിയറിൽ 22 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്നു. അതേസമയം ശൈത്യകാലത്ത് 20 അടി വരെ മഞ്ഞ് മൂടുന്ന സ്ഥിതി വിശേഷവും ഇവിട ഉണ്ടാകാറുണ്ട്. അലാസ്കയിലേക്ക് വരുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ്.

5. ലോംഗ്ഇയർബൈൻ, നോർവേ

നിങ്ങൾ ഇതുവരെ കേട്ടതിൽവെച്ച് ഏറ്റവും അത്ഭുതകരമായ നഗരങ്ങളിലൊന്നാണ് നോർവേയിലെ സ്വാൽബാർഡിലെ ലോംഗ്ഇയർബൈൻ.
ലോകത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള ഈ നഗരം മരിക്കാന്‍ നിങ്ങളെ നിയമം അനുവദിക്കാതത് നാടാണിത്. വർഷം മുഴുവനും തണുത്തുറഞ്ഞ കാലാവസ്ഥയുള്ള ഇവിടെ മൃതദേഹം അഴുകാൻ ഈ കാലാവസ്ഥ അനുവദിക്കില്ല. അതിനാൽ തന്നെ പട്ടണത്തിൽവെച്ച് മരണം സംഭവിക്കുകയാണെങ്കിൽ, മൃതദേഹം കപ്പലിലോ വിമാനത്തിലോ നോർവേയിലേക്ക് കൊണ്ടുപോകണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+