Search
  • Follow NativePlanet
Share
» » ഫോൺ കയറ്റില്ല, വേണമെങ്കിൽ 'കടലാസും പേനയും' തരാം! മൊബൈൽ ഫോൺ നിരോധിച്ച സ്ഥലങ്ങൾ

ഫോൺ കയറ്റില്ല, വേണമെങ്കിൽ 'കടലാസും പേനയും' തരാം! മൊബൈൽ ഫോൺ നിരോധിച്ച സ്ഥലങ്ങൾ

മൊബൈൽ ഫോണുകൾ മാറ്റി നിർത്തിയൊരു ജീവിതം ഇന്നു നമുക്ക് സങ്കല്പിക്കാനാവില്ല. യാത്രകളിലാണെങ്കിൽ ഫോട്ടോ എടുക്കാവും വഴി കണ്ടെത്താനും എല്ലാം ഫോണുകൾ അത്യാവശ്യമാണ്. എന്നാൽ ഈ സ്ഥലങ്ങളിലേക്കാണ് നിങ്ങളുടെ യാത്രയെങ്കില്‍ ഫോൺ മാറ്റിവെച്ചേ തീരു. എന്താണെന്നല്ലേ, മൊബൈൽ ഫോണുകൾക്ക് ഇവിടെ പ്രവേശനമേയില്ല. കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ഇങ്ങോട്ടേയ്ക്ക് കയറുകയേ വേണ്ടെന്ന്.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍

കുറച്ചു കാലം മുൻപാണ് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കോടതി വിലക്കിയത്. മധുര മീനാക്ഷി അമ്മൻ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വിലക്ക് ബാധകമാണ്. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനാണ് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

 Places Where Mobile Phones Are Prohibited

അക്ഷർധാം ക്ഷേത്രം

മൊബൈൽ ഫോണുകള്‍ കൊണ്ടുപോകുന്നതിന് വിലക്കുള്ള മറ്റൊരു ക്ഷേത്രമണ് ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം. സുരക്ഷാ കാരണങ്ങളാലാണ് ഇവിടെ ഫോണിനെ പുറത്തുനിർത്തുന്നത്. സ്വാമിനാരായണ അക്ഷർധാം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം. 141 അടി ഉയരവും 316 അടി വീതിയും 356 അടി നീളവുമുണ്ട്. നിർമ്മാണ വിദ്യയിലെ ഒരു വിസ്മയമാണിത്.

രാമജന്മഭൂമി സമുച്ചയം, അയോധ്യ

ഉത്തർ പ്രദേശിലെ അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലും മൊബൈൽ ഫോണുകൾ പ്രവേശിപ്പിക്കുവാൻ അനുമതിയില്ല. മൊബൈൽ ഫോൺ കൂടാതെ, ക്യാമറകൾ, വാച്ചുകൾ, ബെൽറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും ഇവിടെ വിലക്കിയിട്ടുണ്ട്.

തിരുപ്പതി ക്ഷേത്രം

മൊബൈൽ ഫോണിന് വിലക്കുള്ള മറ്റൊരു ക്ഷേത്രമാണ് തിരുമല തിരുപ്പതി ബാലാജി ക്ഷേത്രം. ഇവിടെ തിരുപ്പതി ദേവസ്ഥാനത്തിന്‍റെ സൗജന്യ മൊബൈൽ ഡെപ്പോസിറ്റിങ് സെന്‍ററിൽ വിശ്വാസികൾക്ക് തങ്ങളുടെ മൊബൈൽ ഫോൺ സൂക്ഷിക്കാം.

 Places Where Mobile Phones Are Prohibited

സിസ്റ്റെയ്ൻ ചാപ്പൽ, ഇറ്റലി

ഇറ്റലിയിലെ പ്രസിദ്ധമായ സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ വിശ്വാസികൾക്ക് മൊബൈൽ ഫോണുമായി വരാൻ അനുമതിയില്ല. ക്രൈസ്തവ സഭയെ സംബന്ധിച്ച് മാത്രമല്ല, കലാലോകത്തെ സംബന്ധിച്ചും വളരെ പ്രാധാന്യമുള്ള സ്ഥലമാണിത്. മാത്രമല്ല, വളരെ പവിത്രമായാണ് ഇതിനെ കണക്കാക്കുന്നതും. ഇവിടുത്തെ ചുവരുകളിലെ അതുല്യമായ കലാസൃഷ്ടികൾ കാണാനും അത് ആസ്വദിക്കാനും ആണ് സഞ്ചാരികൾക്ക് അവസരമുള്ളത്.

യാലാ ദേശീയോദ്യാനം, ശ്രീ ലങ്ക

ഒരു ദേശീയോദ്യാനത്തിൽ പോകുമ്പോൾ ഫോൺ എടുക്കാതെ പോയാൽ എന്തൊരു നഷ്ടമായിരിക്കുമല്ല. കൺമുന്നിലെത്തുന്ന മൃഗങ്ങളുടെ രസകരമായ കാഴ്ചകളും അപൂർവ്വ നിമിഷങ്ങളും പകർത്താൻ കയ്യിൽ ഫോൺതന്നെ വേണം. എന്നാൽ ശ്രീലങ്കയിലെ യാലാ ദേശീയോദ്യാനത്തിലേക്കാണ് യാത്രയെങ്കിൽ 2015 മുതൽ തന്നെ ഇവിടെ മൊബൈൽ ഫോൺ നിരോധിച്ചു എന്ന കാര്യം ഓർക്കുക.
ഇവിടുത്തെ മൃഗങ്ങൾക്ക് ശല്യമാകാതിരിക്കുക എന്ന ഉദ്ദേശത്തിലാണിത്. കാട്ടിൽ മൃഗങ്ങളെ കാണുമ്പോൾ ഗൈഡുമാർ പരസ്പരം ആശയവിനിമയം നടത്തി ആ ഇടങ്ങളിലേകക് വേഗത്തിൽ വണ്ടിയിൽ ചെല്ലുന്നതും ബഹളങ്ങളും മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു തിരിച്ചറിഞ്ഞതിനു ശേഷമാണ് നിയന്ത്രണം,

റിക്‌സ്‌മ്യൂസിയം, ആംസ്റ്റർഡാം

ആംസ്റ്റർഡാമിലെ റിക്‌സ്‌ മ്യൂസിയത്തിലും ഫോണുമായി അകത്തുകടക്കാൻ അനുവാദമില്ല. പകരം ഇവിടെയെത്തുന്ന സന്ദർശകർക്ക് വേണമെങ്കിൽ പേപ്പറും പെന്‍സിലും അധികൃതർ നല്കും. അവർക് അതിൽ തങ്ങളുടെ മനസ്സിൽ തോന്നുന്നത് വരച്ചിടാം.

 Places Where Mobile Phones Are Prohibited

ലൈറ്റ് ഐലൻഡ്സ് റിസോർട്ടുകൾ, കരീബിയൻ ബീച്ചുകൾ

മൊബൈൽ ഫോണിന്റെ ശല്യമില്ലാതെ സന്ദർശകർക്ക് അവധിക്കാലം ആഘോഷിക്കാൻ സാധിക്കണം എന്ന തീരുമാനത്തിലാണ് ലൈറ്റ് ഐലൻഡ്സ് റിസോർട്ടുകൾ. അതുകൊണ്ടുതന്നെ എലൈറ്റിന്റെ ഓരോ റിസോർട്ടിലെയും ഒരു ബീച്ച് മാത്രം മൊബൈൽ നിരോധിത പ്രദേശമാക്കിയിട്ടുള്ളത് . 2012 മുതലാണ് ഇവിടെ മൊബൈൽ നിരോധന കൊണ്ടുവന്നത്. ജോലിയും യാത്രയും ഒരുമിച്ച് ആഗ്രഹിക്കുന്നവർ ഇവിടേക്ക് വരേണ്ട. കാരണം മൊബൈൽഫോണുകൾ മാത്രമല്ല, ലാപ്‌ടോപ്പുകളും ഇവിടെ അനുവദിക്കാറില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+