സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലും അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് ലാന്‍ഡിങ്. ലാന്‍ഡിങ് അനൗണ്‍സ്മെന്‍റ് മുതല്‍ താഴേക്ക് പറന്നിറങ്ങി നിലത്തു തൊടുന്നതു വരെ ഉണ്ടാകുന്ന ആ ടെന്‍ഷന്‍ മാറണമെങ്കില്‍ കുറച്ചു സമയമെടുക്കും. എന്നാല്‍ പരിചയ സമ്പന്നരായ പൈലറ്റുമാരെ പോലും കണ്‍ഫ്യൂഷനിലാക്കുന്ന തരത്തില്‍ ലാന്‍ഡിങ് നടത്തേണ്ടുന്ന വിമാനത്താവളങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലാന്‍ഡിങ് നടത്തുന്നിടത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും കാറ്റിന്റെ ഗതിയും മാത്രമല്ല, ചിലപ്പോള്‍ വിമാനങ്ങളുടെ ഘടന വരെ ലാന്‍ഡിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങളാകുന്നുണ്ട്
പര്‍വ്വത പ്രദേശങ്ങളിലെയും കുന്നിന്‍പുറങ്ങളിലെയും മാത്രമല്ല, വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വിമാനത്താവളങ്ങൾ വരെ ഭയപ്പെടുത്തുന്നു. വിമാന യാത്രക്കാരെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന ലോകത്തിലെ വിമാനത്താവളങ്ങള്‍ പരിചയപ്പെടാം..
ലുക്ല, ടെൻസിംഗ്-ഹിലാരി എയർപോർട്ട് (LUA), നേപ്പാൾ
ഏകദേശം 9,500 അടി ഉയരത്തിൽ, ഹിമാലയൻ പർവതങ്ങളിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, അസമമായ റൺവേ ഉപരിതലം, ലംബമായ ഡ്രോപ്പ് ഓഫ് എന്നിവ ലോകത്തിലെ ഏറ്റവും ഉയർന്ന വിമാനത്താവളങ്ങളിലൊന്നായ ഇത് നേരിടുന്ന പ്രതിസന്ധികളില്‍ ചിലത് മാത്രമാണ്.
പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ട് (SXM), സെന്റ് മാർട്ടൻ
PC:Ministry of Defense, Netherlands
ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനത്താവളം (FNC), മഡെയ്‌റ, പോർച്ചുഗൽ
റൊണാൾഡ് റീഗൻ വാഷിംഗ്ടൺ ദേശീയ വിമാനത്താവളം (DCA), വാഷിംഗ്ടൺ, ഡി.സി.
PC:Jgeorge20
ബാര എയർപോർട്ട് (BRR), ഔട്ടർ ഹെബ്രൈഡ്സ്, സ്കോട്ട്ലൻഡ്
പേടിയാണോ അതോ അത്ഭുതമാണോ ഇവിടെ ലാന്‍ഡ് ചെയ്യുമ്പോള്‍ അനുഭവപ്പെടേണ്ടത് എന്നായിരിക്കും ഇവിടെ ലാന്ഡഡിങ് നടക്കുമ്പോള്‍ യാത്രക്കാര്‍ ആലോചിക്കുക.
ഒരുപക്ഷേ ഈ ലിസ്റ്റിലെ ഏറ്റവും സവിശേഷമായ "എയർപോർട്ട്" എന്നു നിങ്ങൾക്ക് ബാര എയർപോർട്ടിനെ വിളിക്കാൻ പോലും കഴിയും. കാരണം . വിമാനം ഇവിടെ കടൽത്തീരത്ത് നേരിട്ട് ഇറങ്ങുകയാണ് ചെയ്യുന്നത്. വേലിയേറ്റം കൂടുമ്പോൾ ലാൻഡിംഗ് സ്ട്രിപ്പ് പൂർണ്ണമായും വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകും. യഥാർത്ഥത്തിൽ ഇവിടെ മൂന്ന് റൺവേകളുണ്ട്, എല്ലാം കടൽത്തീരത്ത് തടി പോസ്റ്റുകളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. ലാന്‍ഡിങ് സമയത്ത് ദൃശ്യപരത (വിസിബിലിറ്റി) കുറയുമ്പോൾ കാർ ഹെഡ്‌ലൈറ്റുകൾ ആണ് ബീച്ച് റൺവേയിൽ കൂടുതൽ ലൈറ്റിംഗ് നൽകുന്നത്!!
PC:adam sommerville
പരോ വിമാനത്താവളം (PBH)ഭൂട്ടാൻ
PC:Vinayaraj
ജിബ്രാൾട്ടർ അന്താരാഷ്ട്ര വിമാനത്താവളം
PC:Scott Wylie
മാറ്റേക്കെയ്ൻ എയർപോർട്ട് (MTK), ലെസോതോ
സ്വാൽബാർഡ് വിമാനത്താവളം നോർവേ
8,000 അടി ഉയരമുള്ള ഈ റൺവേ നേരിട്ട് ഐസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. റൺവേയ്‌ക്ക് താഴെ മലയിൽ നിന്ന് വെള്ളം ഒഴുകാൻ അനുവദിക്കുന്ന കലുങ്കുകളുണ്ട്. റൺവേ ലൈറ്റുകളുടെ അഭാവം കാരണം, പകൽസമയത്ത് മാത്രമേ ഇവിടെ ഫ്ലൈറ്റുകൾ അനുവദിക്കൂ, അതിനാൽ സൂര്യൻ ഒരിക്കലും ഉദിക്കാത്ത ഇവിടുത്തെ ശൈത്യകാലത്ത് വിമാന സര്‍വ്വീസുകള്‍ വളരെ കുറവും അപൂര്‍വ്വവുമായിരിക്കും.



Click it and Unblock the Notifications












