വെറുതേയിരിക്കുമ്പോൾ പെട്ടന്നൊരു യാത്ര പോകണമെന്നാഗ്രഹിക്കുമ്പോൾ നിങ്ങൾ ഏതു സ്ഥലമായിരിക്കും തിരഞ്ഞെടുക്കുക? നാട്ടിലാണെങ്കിൽ പാലക്കയം തട്ടു മുതൽ ഫോർട്ട് കൊച്ചിയും മൂന്നാറും വാഗമണ്ണും വർക്കലയുമെല്ലാമായി നിരവധി സ്ഥലങ്ങളുണ്ട്. എങ്ങോട്ട് പോകണമെന്ന കൺഫ്യൂഷൻ മാത്രമായിരിക്കും ബാക്കിയുള്ളത്. നമ്മുടെ രാജ്യത്തെ മറ്റേതൊക്കെ ഇടങ്ങളായിരിക്കും ഇത്തരത്തിൽ ഒരു യാത്രയെപ്പറ്റി ചിന്തിക്കുമ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത്? കുറച്ചുനാൾ മുൻപ് പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഒഴിവുസമയ ലക്ഷ്യസ്ഥാനങ്ങളായി അറിയപ്പെടുന്ന അഞ്ചിടങ്ങൾ ആളുകൾക്കിടയിൽ പ്രസിദ്ധമാണ്.. വിശദമായി വായിക്കാം
ഗോവ
കേരളം
ഇന്ത്യയിലെ ഏറ്റവും വലിയ ഒഴിവുസമയ യാത്രാ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നമുക്കെല്ലാം അറിയുന്നതുപോലെ കേരളം അതിന്റെ പച്ചപ്പിനും പ്രകൃതിഭംഗിക്കും തന്നെയാണ് പ്രസിദ്ധം. ട്രക്കിങ്, ബീച്ച് യാത്രകൾ, ഹിൽ സ്റ്റേഷൻ, സ്റ്റേക്കേഷൻ, വൈൽഡ് സഫാരി എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന ഏതു തരത്തിലുള്ള യാത്രാനുഭവങ്ങൾക്കും ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം
PC:Dream Holidays
ഷിംല
ചിത്രങ്ങളിലൂടെ പരിചയപ്പെടട് ഇന്ത്യയിലെ ഇന്നലെകളുടെ കാഴ്ചകളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന സ്ഥലമാണ് ഷിംല. കൊളോണിയൽ വാസ്തുവിദ്യയും സ്ഥിതി ചെയ്യുന്ന ഉയരവുമാണ് ഷിംലയെ എന്നും വ്യത്യസ്തമാക്കുന്നത്. പ്രകൃതിഭംഗി, ശുദ്ധവായു, മനോഹരമായ കാഴ്ചകൾ, വ്യൂ പോയിന്റുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം
വൈസറിഗൽ ലോഡ്ജിലെയും ബൊട്ടാണിക്കൽ ഗാർഡനിലെയും സന്ദർശനം ഒരിക്കലും ഷിംല യാത്രയിൽ മറക്കരുത്.
ശ്രീനഗര്‍



Click it and Unblock the Notifications












