യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുമ്പോൾ ടിക്കറ്റും താമസവും ബുക്ക് ചെയ്യുന്നതിനൊപ്പം തന്നെ പ്രാദേശിക യാത്രകൾക്ക് ടാക്സികളും നേരത്തെ തന്നെ ബുക്ക് ചെയ്യും. അല്ലെങ്കിൽ മെട്രോയിലെ ബസിലോ ഏതൊക്കെ സ്ഥലത്ത് എത്തിച്ചേരാമെന്ന് മുൻകൂട്ടി നോക്കിവയ്ക്കുകയെങ്കിലും ചെയ്യും! ചിലപ്പോൾ ചെറിയ ദൂരമാണെങ്കിൽ നടന്നും പോകും. എന്നാൽ ഇതൊന്നുമില്ലാതെ ഒരു രാജ്യം തന്നെ നടന്നു കണ്ടാലോ...
നടന്നു സ്ഥലങ്ങള്‍ കാണാൻ പോകുമെങ്കിലും ഒരു രാജ്യം മൊത്തത്തിൽ നടന്നു കാണുന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലുമാകില്ല. സ്വന്തം പഞ്ചായത്തിൽ നടന്നിട്ടില്ല, പിന്നെയാ ഒരു രാജ്യമെന്നല്ലേ... എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ഒറ്റ ദിവസത്തിൽ നടന്നു കണ്ടു തീർക്കാൻ പറ്റുന്ന യൂറോപ്യൻ രാജ്യങ്ങളാണ്.

നടന്നു പോയാൽ
ബസിലോ ടാക്സിയിലോ ഒരിടത്തെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു വരുന്നതിനേക്കാൾ ത്രില്ലിൽ ഒരു സ്ഥലത്തിന്‍റെ കാഴ്ചകൾ കണ്ട് സംസ്കാരങ്ങൾ പരിചയപ്പെട്ട്, പുതിയ ആളുകളെ കണ്ട്, രുചികൾ പരീക്ഷിച്ച് വർത്തമാനം പറഞ്ഞ് വരാൻ നടത്തം സഹായിക്കും. പ്രകൃതിഭംഗി ആസ്വദിക്കാനും വഴിതെറ്റി പുതിയ ഇടങ്ങൾ കാണുവാനുമെല്ലാം നടത്തം തന്നെയാണ് ബെസ്റ്റ്.
വത്തിക്കാൻ സിറ്റി
യൂറോപ്പിൽ നടന്നു കണ്ടു തീർക്കാൻ പറ്റിയ ആദ്യ ലക്ഷ്യസ്ഥാനം വത്തിക്കാൻ സിറ്റിയാണ്. ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ പരമാധികാര രാഷ്ട്രത്തിന് 44 ഹെക്ടർ അഥവാ 110 ഏക്കർ സ്ഥലം മാത്രമാണുള്ളത്. ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ കേന്ദ്രമായ ഇവിടെ ചരിത്രപ്രേമികളും വിശ്വാസികളും ഒപ്പം നഗരത്തിന്‍റെയും നിർമ്മിതിയുടെയും കലാസവിശേതകളിൽ താല്പര്യമുള്ളവരുമാണ് എത്തിച്ചേരുന്നത്.
സെന്‍റ് പീറ്റേഴ്സ് ബസലിക്ക, സിസ്റ്റൈൻ ചാപ്പൽ, അപ്പോസ്തോലിക് പാലസ്, മ്യൂസിയങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണുന്നുണ്ട്. ഇതെല്ലാം കണ്ട് ഓരോ നാടുകളിൽ നിന്നുള്ളവരെ പരിചയപ്പെട്ട്, ചരിത്രം മനസ്സിലാക്കി, ഇവിടുത്തെ വിഭവങ്ങള്‍ രുചിച്ച് നടന്നു നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം കണ്ടുതീർക്കും.
മൊണാക്കോ
ആഢംബരത്തിന്‍റെ മറ്റൊരു വാക്കാണ് സഞ്ചാരികൾക്ക് മൊണോക്കോ. ഫ്രഞ്ച് റിവിയേരയിൽ സ്ഥിതി ചെയ്യുന്ന മൊണാക്കോ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ നഗരം കൂടിയാണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ ഇവിടം ഒരു പരമാധികാര മൈക്രോസ്റ്റേറ്റാണ്. ഇവിടുത്തെ ചൂതാട്ട കേന്ദ്രങ്ങള്‍ ലോകപ്രസിദ്ധമാണ്. കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ഏറ്റവും കൂടുതൽ ഉള്ളതും ഇവിടെയാണ്.
ഇത്ര സമ്പന്ന രാജ്യമാണെങ്കിലും സ്വന്തമായി വിമാനത്താവളങ്ങൾ ഇല്ല എന്നൊരു പ്രത്യേകത ഇതിനുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് ഇതിനു കാരണം.
സാൻ മറിനോ
വെറും 61 ചതുരശ്ര കിലോമീറ്റർ വിസ്തൃതി മാത്രമുള്ള സാൻ മറിനോ നടന്നു കണ്ടുതീർക്കുവാൻ പറ്റിയ മറ്റൊരു യൂറോപ്യൻ രാജ്യമാണ്. ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യം കൂടിയാണിത്. സമ്പത്തിന്‍റെ കാര്യത്തിൽ ലോകത്തിൽ മുൻപന്തിയിലാണ് ഇവിടമുള്ളത്.
ടൈറ്റാനോ പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന സാൻ മറിനോ നിരവധി കാഴ്ചകളാൽ സമ്പന്നമായ പ്രദേശമാണ്. ഗ്വായ്റ്റ, സെസ്റ്റ, മൊണ്ടേൽ എന്നീ മൂന്നു ടവറുകളാണ് ഇവിടെ സന്ദർശിക്കുവാനുള്ളത്. ഇറ്റലിയുടെ ഉള്ളിയാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.
മാള്‍ട്ട
യൂറോപ്പിലെ കുടിയേറ്റങ്ങളിൽ ഒരു പാലമായി വർത്തിക്കുന്ന രാജ്യമാണ് മാൾട്ട. പ്രധാന രാജ്യങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് മാൾട്ടയിൽ എത്തി അവിടുന്ന് പോകുന്ന ഒരു രീതിയുണ്ട്. മധ്യകാല നഗരങ്ങളും ശേഷിപ്പുകളും കടൽത്തീരങ്ങളും ചേരുന്നതാണ് ഇവിടം. ഏഴ് ദ്വീപുകൾ ചേരുന്നതാണ് മാൾട്ട. ദേവാലയങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












