Search
  • Follow NativePlanet
Share
» »പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

By Maneesh

ഭാഗ്യപരീക്ഷണം നടത്താൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഒരു കാലത്ത് സിക്കിം ഭൂട്ടാൻ ലോട്ടറികളും സൂപ്പർ ലോട്ടോയുമൊക്കെ കേരളത്തിൽ തരംഗമായിരുന്നു. ഇത് തെളിയിക്കുന്നത് കേരളത്തിൽ ഭാഗ്യ പരീക്ഷണക്കരുടെ എണ്ണം കുറവല്ലെന്നാണ്.

ചൂതുകളിയാണ് ചിലർ ഭാഗ്യപരീക്ഷണത്തിന് തെരഞ്ഞെടുക്കുന്ന മാർഗം. പക്ഷെ ഇന്ത്യയിൽ അത് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. മുച്ചീട്ട്കളിക്കാരനെ എവിടെ കണ്ടാലും പൊലീസ് ഓടിച്ചിട്ട് പിടിക്കും. കാരണം ഏത് തരത്തിലുള്ള ചൂതുകളിയും ഇന്ത്യയിൽ നിയമ പ്രകാരം കുറ്റകരമാണ്.

എന്നാൽ പൊലീസിനെ പേടിക്കാതെ ഇഷ്ടം പോലെ ചൂതുകളിക്കാൻ ഒരു സ്ഥലം അന്വേഷിക്കുന്നവർക്ക് ഗോവയാണ് ആശ്രയം. നേരെ ഗോവയിൽ ചെല്ലുക ചൂത്കളിച്ച് കയ്യിലെ കാശ്കളഞ്ഞ് തിരിച്ച് വരുക. സൂപ്പർ ഐഡിയ അല്ലേ. ഗോവയിലെ ഗ്യാമ്പിളിംഗിനേക്കുറിച്ച് കൂടുതൽ അറിയാം.

കാസിനോ റോയൽ

ഗോവയിലെ ഏറ്റവും പ്രശസ്തമായ ചൂതുകളി കേന്ദ്രമാണ് കാസിനോ റോയൽ. മാണ്ഡവി നദിയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലാണ് ചൂതുകളി തകർക്കുന്നത്. അൻപതിൽപ്പരം ഗെയിമിംഗ് ടെബിളും മുപ്പതോളം മെഷിനകളും ഇവിടെയുണ്ട്. പനജിയിലാണ് മാണ്ഡവി നദി സ്ഥിതി ചെയ്യുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ 1,500 രൂപയാണ് ഒരാൾക്കുള്ള എൻട്രീ ഫീ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ 2000 രൂപയാണ് ഫീ.

കാസിനോ റോയലിന് ഉള്ളിൽ ഫീസ് അടച്ച് കയറിക്കഴിഞ്ഞാൽ എന്തും ഫ്രീയാണ്. മദ്യവും ഭക്ഷണവും മറ്റ് വിനോദങ്ങളും യഥേഷ്ടം ആസ്വദിക്കാം. ആഴ്ചയിൽ 24 മണിക്കൂറും ഇത് തുറന്ന് പ്രവർത്തിക്കുമെങ്കിലും വൈകുന്നേരം എട്ടുമണിയോടെയെ വിനോദ പരിപാടികൾ ആരംഭിക്കുകയുള്ളു. രാത്രി എട്ടരയ്ക്ക് ഡിന്നറും കഴിക്കാം. സ്മാർട്ട് കാഷ്വൽ ഡ്രസ് ധരിച്ച് വേണം ഇവിടെ ചെല്ലാൻ. ഷോർട്ട്സ്, സ്ലീവ്‌ലസ് ഷർട്ട്, ഫ്ലിപ് -ഫ്ലോപ്സ് ചപ്പൽ ഇവയൊന്നും ഇവിടെ അനുവദിക്കില്ല.

ഗോവയിലെ പ്രശസ്തമായ നിയോമജസ്റ്റിക്ക് ഹോട്ടലിലെ ചൂതുകളികൾ കാണാം...

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

നോർത്ത് ഗോവയിലാണ് നിയോമജസ്റ്റിക്ക് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഗോവയിലെ കാസിനോ ഹോട്ടലുകളിൽ പ്രശസ്തമാണ് ഈ ലക്ഷ്വറി ബിസിനസ് ഹോട്ടൽ.

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പോക്കര്‍, ബ്ലാക്ക് ജാക്ക്, മണി വീല്‍, ബക്കാരത്, പൊന്റൂണ്‍, ക്രാപ്‌സ്, സ്ലോട്ട് മെഷീന്‍സ് എന്നിങ്ങനെ പോകുന്നു കളികളുടെ വിവരങ്ങള്‍.

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

കാസിനോ പ്രൈഡ്, കാസിനോ പേൾ, കാസിനോ പാം തുടങ്ങിയ കാസിനോകൾ ഈ ഹോട്ടലിന്റെ നിയന്ത്രണത്തിലാണ്.

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പരിചയസമ്പന്നരും അല്ലാത്തവരുമായ കളിക്കാര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന നിരവധി ഇനങ്ങള്‍ ഇവിടെയുണ്ട്. കുട്ടികള്‍ക്കൊപ്പം അകത്തുകടക്കുന്നവരും വിഷമിക്കേണ്ടതില്ല, അവര്‍ക്ക് ആസ്വദിക്കാനുള്ള നിരവധി കാര്യങ്ങളും കപ്പലിനകത്ത് ഒരുക്കിയിട്ടുണ്ട്.

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

പൊലീസിനെ പേടിക്കാതെ ചൂതുകളിക്കാം

എന്തായാലും ഗോവന്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനുള്ള മനോഹരമായ ഒരു അവസരമായിരിക്കും ഈ ഹോട്ടൽ നിങ്ങൾക്ക് നൽകുന്നത്. കുറച്ചുനേരത്തേക്ക് നിങ്ങള്‍ ഇന്ത്യയിലാണ് എന്നതുതന്നെ മറന്നുപോയേക്കും എന്നുപറഞ്ഞാല്‍ അത് അതിശയമാവില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+