Search
  • Follow NativePlanet
Share
» »മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന സ്വപ്ന സ്ഥലം, കൊച്ചിയിൽ നിന്ന് സിക്കിം- ഡാര്‍ജലിങ് പാക്കേജ്, ബുക്കിങ് തുടങ്ങി

മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന സ്വപ്ന സ്ഥലം, കൊച്ചിയിൽ നിന്ന് സിക്കിം- ഡാര്‍ജലിങ് പാക്കേജ്, ബുക്കിങ് തുടങ്ങി

സഞ്ചാരികളുടെ സ്വപ്ന ലക്ഷ്യസ്ഥാനമാണ് സിക്കിം, ആകാശം അതിരിടുന്ന മഞ്ഞുമലകളും എണ്ണമറ്റ പൗരാണിക ബുദ്ധാശ്രമങ്ങളും കുന്നുകളും മലകളും നിര്‍വ്വചനങ്ങൾക്ക് അതീതമായ പ്രകൃതിഭംഗിയും ആണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വടക്കു കിഴക്കൻ ഇന്ത്യയുടെ മുഴുവൻ സൗന്ദര്യവുമായി നിൽക്കുന്ന ഇവിടം ഒന്നു കണ്ടുവന്നാലോ.. അതത്ര എളുപ്പമല്ല പോക്കും വരവും എന്നല്ലേ ഓർത്തത്.. ബുക്ക് ചെയ്യുന്നതിന്‍റെയും ബാഗ് പാക്ക് ചെയ്യുന്നതിന്‍റെയും ബുദ്ധിമുട്ട് മാത്രമുള്ള ഒരു വടക്കു കിഴക്കൻ ഇന്ത്യാ യാത്രയാണെങ്കിലോ?

അതെ, താമസമോ ഭക്ഷണമോ ട്രാൻസ്പോർട്ടേഷനോ ഒന്നും ആലോചിച്ച് ബുദ്ധിമുട്ടാതെ ബുക്ക് ചെയ്ത് വളരെ എളുപ്പത്തിൽ, പ്രധാനപ്പെട്ട ഇടങ്ങളെല്ലാം സന്ദർശിച്ച് വരാൻ സാധിക്കുന്ന ഒരു യാത്ര ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. വികസനവും മലിനീകരണവും നശിപ്പിക്കാത്ത സിക്കിം,ഡാർഡലിങ്, കലിംപോങ് തുടങ്ങിയ സ്ഥലങ്ങൾ കണ്ടുവരുന്ന പാക്കേജ് നവംബർ മാസത്തിലാണ്. അടുത്ത മാസം നിങ്ങൾ ഒരു നീണ്ട യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ പരിഗണിക്കേണ്ട ഈ യാത്രയെക്കുറിച്ച് വിശദമായി അറിയാം.

അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഡാർജലിങ് - ഗാംഗടോക്ക് - കലിംപോങ് യാത്ര കൊച്ചിയിൽ നിന്നാണ് പുറപ്പെടുന്നത്. നവംബർ 11 ന് രാവിലെ 07.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40 ന് ബാഗ്ദോഗ്രയിൽ എത്തും. അവിടുന്ന് നേരേ മൂന്ന് മണിക്കൂർ യാത്രാ ദൂരമുള്ള കലിംപോങ്ങിലേക്കാണ് ആദ്യം പോകുന്നത്. സന്ധ്യയോടെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും, രാത്രി താമസം കലിംപോങ്ങിൽ. രണ്ടാമത്തെ ദിവസത്തിന്‍റെ ആദ്യ പകുതി കലിംപോങ് സിറ്റി ടൂറിനായാണ് പോകുന്നത്. ഗോൾഫ് കോഴ്‌സ്, ഡർബിൻ ധാരാ ഹിൽസ്, പൈൻ വ്യൂ ഫ്ലവർ നഴ്‌സറികൾ എന്നിവ ഈ യാത്രയിൽ സന്ദർശിക്കും. തുടർന്ന് ഗാങ്ടോക്കിലേക്ക് പോയി ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. അന്ന് രാത്രി അവിടെ താമസം.

മൂന്നാം ദിവസം സോംംഗോ തടാകം, ബാബ ഹർഭജൻ സിംഗ് സ്മാരകം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ഉച്ചവരെയുള്ള ഈ സമയത്ത് ഹിമാലയത്തിന്‍റെ അതിമനോഹരമായ അകലക്കാഴ്ചകൾ കാണാനും ആസ്വദിക്കാനും സമയം ലഭിക്കും. മാത്രമല്ല, വൈകുന്നേരം നിങ്ങൾക്കിഷ്ടപ്പെട്ട വിധത്തില്‍ ചെലവഴിക്കാനായി നേരവും ലഭിക്കും. ഈ സമയത്ത് വേണമെങ്കിൽ സ്വന്തം ചെലവിൽ നാഥുലാ പാസ് സന്ദർശിക്കുകയുമാകാം. ഗാംഗ്‌ടോക്കിൽ അത്താഴവും രാത്രി താമസവും ഒരുക്കിയിട്ടുണ്ട്.

നാലാമത്തെ നാൾ ഗാംഗ്‌ടോക്ക് കാഴ്ചകൾ കാണാന് നഗരത്തിലേക്ക് ഇറങ്ങുന്നതാണ് ആദ്യ പരിപാടി. എഞ്ചി മൊണാസ്ട്രി, ഗണേഷ് ടോക്ക്, ഹനുമാൻ ടോക്ക്, താഷി വ്യൂ പോയിന്‍റ്, ഫ്ലവർ എക്സിബിഷൻ സെന്‍റർ എന്നിവ സന്ദര്‍ശിക്കും. തുടർന്ന് ഡാർജലിങ്ങിലേക്ക് പോകും. വൈകിട്ട് വിശ്രനിച്ച് ഗരക്കാഴ്ചകൾ കാണാനിറങ്ങാം.

അഞ്ചാം ദിവസം ഡാർജലിങ്ങിലെ പ്രാദേശിക കാഴ്ചകൾ കാണാനിറങ്ങും. ഘൂം മൊണാസ്ട്രി, ബറ്റാസിയ ലൂപ്പ്, ഖാങ്‌ചെൻഡ്‌സോംഗ പർവതത്തിന് മുകളിലുള്ള സൂര്യോദയം കാണാനായി ടൈഗർ ഹിൽസ് എന്നിവ സന്ദര്‍ശിക്കും. പ്രഭാതഭക്ഷണത്തിന് ശേഷം ഹിമാലയൻ മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പി.എൻ. സുവോളജിക്കൽ പാർക്ക് ടെൻസിങ് റോക്ക്, ടിബറ്റൻ അഭയാർത്ഥി സ്വയം സഹായ കേന്ദ്രം ,ജാപ്പനീസ് ക്ഷേത്രം എന്നിവ സന്ദർശിക്കും.
ആറാം ദിവസം രാവിലെ ഹോട്ടലിൽ നിന്ന് കൃത്യസമയത്ത് ചെക്ക് ഔട്ട് ചെയ്ത് ബാഗ്ഡോഗ്ര എയർപോർട്ടിൽ ഉച്ചയ്ക്ക് മടക്ക യാത്രയ്ക്കായി എത്തണം. 15.30 മണിക്ക് ഫ്ലൈറ്റ് പുറപ്പെട്ട് രാത്രി 23.05 ന് കൊച്ചിയിൽ എത്തും.

സിംഗിൾ ഷെയറിങ്ങിന് 72,250 രൂപ, ഡബിൾ58,200 ഷെയറിങ്ങിന് ഒരാൾക്ക് 58,200 രൂപ, ട്രിപ്പിൾ ഷെയറിന് ഒരാള്‍ക്ക് 55,650 രൂപ എന്നിങ്ങനെയാണ് നിരക്ക്. 40,950 നും 51,150 നും ഇടയിലാണ് കുട്ടികൾക്കുള്ള നിരക്ക് വരുന്നത്. ഈ നിരക്കിൽ കൊച്ചി -ബാഗ്‌ഡോഗ്ര-കൊച്ചി ഇൻഡിഗോ എക്കോണമി ക്ലാസ് വിമാന യാത്ര, (05 പ്രഭാതഭക്ഷണവും 05 അത്താഴവും, ടൂർ കോർഡിനേറ്ററുടെ സേവനങ്ങൾ എന്നിവയും ലഭിക്കും

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും എറണാകുളം- 8287932024, 8287932082, 8287932064
കോഴിക്കോട് -8287932098
തിരുവനന്തപുരം-8287932095 , 8287932042

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kochi irctc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+