Search
  • Follow NativePlanet
Share
» »തണുപ്പുകാലത്തല്ല, വേനലിൽ ഗോവ കണ്ടിട്ടുണ്ടോ? അത് വേറെ മൂഡാണ്.. ഇപ്പോ ൾ തന്നെ പോകാം, കാരണം

തണുപ്പുകാലത്തല്ല, വേനലിൽ ഗോവ കണ്ടിട്ടുണ്ടോ? അത് വേറെ മൂഡാണ്.. ഇപ്പോ ൾ തന്നെ പോകാം, കാരണം

ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഒരിക്കലെങ്കിലും ഗോവയെ കൂടെക്കൂട്ടാത്തവർ കാണില്ല. ഗോവ കണ്ടോ എന്നല്ല, പ്ലാനിൽ ഉൾപ്പെടുത്തിയോ എന്നു നോക്കിയാൽ നമ്മുടെയൊക്കെ ബക്കറ്റ് ലിസ്റ്റില്‍ കിടക്കുന്ന ഗോവാ പ്ലാനുകൾ കണ്ടെത്താം. അങ്ങനെയെങ്കിൽ ഒരു ഗോവ യാത്ര പ്ലാൻ ചെയ്താലോ.. തിരക്കും ബഹളവും ഒഴിഞ്ഞ് നില്‍ക്കുന്ന ഈ സമയം തന്നെയാണ് ഗോവ യാത്രയക്ക് അനുയോജ്യമായ നേരം.

മാർച്ച് മാസമാണ് ഗോവ സന്ദർശിക്കാൻ പറ്റിയ സമയം. കടലിലിറങ്ങുവാനും ബീച്ചിൽ അർമ്മാജിക്കുവാനും മറ്റ് ആക്ടിവിറ്റികൾക്കും ഗോവയിലെ ഓഫ് ബീറ്റ് ഇടങ്ങൾ സന്ദർശിക്കുവാനും ഒപ്പം മറ്റു കാഴ്ചകൾക്കു കൂടി സമയം മാറ്റിവെക്കാനും മാർച്ചിനോളം പറ്റിയ നേരമില്ല. അതുകൊണ്ട് ഇനിയും ഗോവയിലേക്ക് പോയില്ലെങ്കിൽ ഇതാണ് ഈ സമയം.

Goa Budget Travel

തീർത്തും തണുപ്പും ചൂടുമല്ലാത്ത മിതമായ കാലാവസ്ഥ യാണ് മാർച്ചിൽ ഗോവയുടെ പ്രത്യേകത. സാധാരണ ചൂടേ ഈ സമയത്ത് ഉണ്ടാകൂ എന്നതിനാൽ ബീച്ച് ആക്ടിവിറ്റികൾ എല്ലാം ആസ്വദിക്കാനും നിങ്ങളാഗ്രഹിച്ച പോലെ ഒരു യാത്ര നടത്തുവാനും ഈ സമയം തിരഞ്ഞെടുക്കാം. വൈകുന്നേരമാകുമ്പോഴേയ്ക്കും മടുത്ത് റൂമിലേക്ക് ഓടാതെ, ഈ സമയത്തെ കുളിരു നിറഞ്ഞ കാലാവസ്ഥ മാർക്കറ്റുകൾ കാണാൻ പോകാനും ബീച്ചിൽ വെറുതേയിരിക്കാനും ഒക്കെ നിങ്ങളെ തോന്നിപ്പിക്കുകയും ചെയ്യും.

തിരക്കില്ലാതെ കാണാം

ഗോവയെ സംബന്ധിച്ചെടുത്തോളം ഓഫ് സീസൺ സമയമാണ് മാർച്ച് മാസം. അതിനാൽ ഇവിടുത്തെ ഏത് വിനോദസഞ്ചാര കേന്ദ്രവും തിരക്കില്ലാതെ കാണാം. ഹോട്ടലുകളിൽ റൂമുകൾ നിരക്കിളവിൽ ലഭിക്കുകയും ചെയ്യും. വെയിലും കാഴ്ചകളും നൈറ്റ് ലൈഫും സാഹസികതയും എല്ലാം ചേരുംപടി ചേരുന്ന മാർച്ച് മാസത്തിൽ തന്നെ ഗോവ സന്ദർശിക്കുന്നതാണ് നല്ലത്.

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ്

നേരത്തേ സൂചിപ്പിച്ചതു പോലെ മാർച്ച് മാസം ഗോവയിലെ ഷോൾഡർ സീസൺ ആണ്. അതിനാൽ തീർത്തും കുറഞ്ഞ ചെലവിൽ ലാഭകരമായ ഡീലിൽ വിമാന ടിക്കറ്റുകൾ ലഭിക്കുവാനും സാധ്യതയുണ്ട്. മാർച്ച് മാസത്തിൽ നിങ്ങൾ ഗോവാ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നേരത്തെ തന്നെ യാത്രകൾ പ്ലാൻ ചെയ്യാം. ഒപ്പം ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുവാനും മറക്കേണ്ട.

ചെലവ് കുറഞ്ഞ താമസം‌

ഏതിടത്തേയ്ക്കുള്ള യാത്രയാണെങ്കിലും വലിയ സൗകര്യമുള്ള, നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളും താമസസ്ഥലങ്ങളും തിരഞ്ഞെടുക്കുന്നത് അനാവശ്യമായി ചെലവ് വർധിപ്പിക്കുകയേ ഉള്ളൂ. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്നും മാറി ഗസ്റ്റ് ഹൗസുകള്‍, ഹോം സ്റ്റേകൾ, ഇക്കോ റിസോർട്ടുകൾ, ക്യാംപിങ് സൈറ്റ്, ബീച്ച് സൈഡ് കോട്ടേജ് തുടങ്ങിയ സ്ഥലങ്ങൾ തിര‍ഞ്ഞെടുക്കുന്നത് ചെലവ് കുറയ്ക്കും. മാത്രമല്ല, ഓഫ് സീസണിൽ മിക്ക ഇടങ്ങളിലും താമസ ചെലവ് കുറയുകയും ചെയ്യും.

ബീച്ചിൽ കറങ്ങാം

ഗോവയിലെ ബീച്ചുകളിൽ കറങ്ങി നടക്കാൻ പറ്റിയ സമയമാണ് മാർച്ച്. അധികം ചൂടില്ല എന്നതാണ് പ്രധാന കാരണം. മടുപ്പിക്കാതെ, എത്ര നേരം വേണമെങ്കിലും ചെലവഴിക്കുകയും ചെയ്യാം. ബാഗാ ബീച്ച്, കാലൻഗുട്ടെ ബീച്ച്, പാലോലം, അഗോണ്ട തുടങ്ങിയ ബീച്ചുകൾ പര്യവേക്ഷണം ചെയ്യാനും ഈ സമയമാണ് യോജിച്ചത്.

ധൈര്യമായി ചെയ്യാം ആക്ടിവിറ്റികൾ

പലപ്പോഴും വലിയ ചെലവ് കാരണം യാത്രയ്ക്കിടയിൽ സുഖമായി ചെയ്യാൻ സാധിക്കുന്ന പല ആക്ടിവിറ്റികളും നമ്മൾ വേണ്ടെന്നു വയ്ക്കാറുണ്ട്. ചെലവും തിരക്കും ഒക്കെ ഇതിനു കാരണമാകാറുമുണ്ട്. എന്നാൽ ഷോൾഡർ സീസണിലെ യാത്രകളിൽ ഇത്തരം ആക്റ്റിവിറ്റികൾ കുറഞ്ഞ ചെലവിൽ ചെയ്യാൻ സാധിക്കും. ഗോവയിലാണെങ്കിൽ വാട്ടർ സ്പോര്‍ട്സുകളും പാരാസെയ്ലിങും കയാക്കിങും ഉൾപ്പെടെയുള്ളവ നിങ്ങൾ കുറഞ്ഞ ചെലവിൽ ഒപ്പിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa budget travel travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+