Search
  • Follow NativePlanet
Share
» »രത്നങ്ങൾ തേടി ആ‌ട്ടിടയ്ന്മാരുടെ കുന്നിലേക്ക്

രത്നങ്ങൾ തേടി ആ‌ട്ടിടയ്ന്മാരുടെ കുന്നിലേക്ക്

By Maneesh

കോഹിന്നൂർ ‌രത്നത്തേക്കുറിച്ച് കേട്ടിട്ടില്ലേ, അതുപോലെ വിലപിടിപ്പുള്ള നിരവധി രത്നങ്ങൾ കുഴിച്ചെടു‌ത്തിരുന്ന സ്ഥലമായിരുന്നു ഹൈദരബാദിന് സ‌മീപത്തുള്ള ഗോൽകോണ്ട. ഇടയന്മാരുടെ കുന്ന് എന്നാണ് ഗോൽകോണ്ടയുടെ അർത്ഥം. പ്രശസ്തമായ ഗോക്കോണ്ട കോട്ട സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ‌രത്നങ്ങ‌ൾ തേടി ഗോൽക്കോണ്ടയിലേക്ക് ഒരു യാത്ര പോയാലോ?

ഹൈദരബാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഗോൽക്കോണ്ട കോട്ട സ്ഥിതി ചെയ്യുന്നത്. ഹൈദര‌ബാദിലെ പ്രശസ്തമായ ഹുസൈൻ സാഗർ തടാകത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 4.8 കിലോമീറ്റർ നീളമുണ്ട് ഈ നെടുങ്കൻ കോട്ടയ്ക്ക്.

മങ്കൽ എന്നാണ‌ത്രെ ഈ കോട്ടയുടെ യഥാർത്ഥ പേര്. ഹൈദരബാദിന് സമീപത്തുള്ള മൊട്ടക്കുന്നിൽ 1143ൽ മണ്ണുകൊണ്ടായിരുന്നു ആദ്യത്തെ കോട്ട നിർമിച്ചത്.

ഗോൽക്കോണ്ട കോട്ടയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം

വാറങ്കൽ ‌രാജക്കാന്മാർ

വാറങ്കൽ ‌രാജക്കാന്മാർ

വാറംഗൽ കേന്ദ്രീകരിച്ച് ഭരണം നട‌ത്തി‌യിരുന്ന കാക്കാത്തിയ രാ‌ജക്കന്മാരാണ് 400 അടി ഉയരമുള്ള കരിങ്കൽ കോട്ട ആദ്യം നിർമ്മിച്ചത്. തുടർന്ന് ബഹാമനിസ്, ഖുത്തബ് ഷാഹി, ഔറഗസീബ് എന്നിവർ ഈ കോട്ട കീഴടക്കി.
Photo Courtesy: Haseeb1608

ഖുത്ത‌ബ് ഷാഹി

ഖുത്ത‌ബ് ഷാഹി

ഖുത്തബ് ഷാഹിയാണ് ഈ കോട്ട വിപുലീകരിച്ച് മുന്ന് തട്ടുകളിലായി ചുറ്റുമതിൽ നിർമ്മിച്ചത്. 8 വലിയ ഗേറ്റുകൾ ഉള്ളതാണ് ചുറ്റുമതിൽ. ഡെ‌ക്കാൻ പീഠഭൂമിയിലെ വിസ്മയ കോട്ടകളിൽ ഒന്നാണ് ഇത്.

Photo Courtesy: Haseeb1608

സ്റ്റെപ്പുകൾ കയറി

സ്റ്റെപ്പുകൾ കയറി

കൃത്യത ഇല്ലാ‌ത്ത 380 ഓളം സ്റ്റെപ്പുകൾ കയറി വേണം ഈ കോട്ടയുടെ മുകളിലേക്ക് കയറാൻ. കോട്ടയുടെ അവ്ശിഷ്ടങ്ങൾ മാത്രമെ ഇപ്പോൾ കാണാൻ കഴിയുകയുള്ളു.

Photo Courtesy: Sanyam Bahga

കോട്ടയ്ക്കുൾവശം

കോട്ടയ്ക്കുൾവശം

അ‌സ്‌ല ഖന എന്ന് അറിയപ്പെടു‌ന്ന ആയുധപ്പുര, നാഗിനബാഗ് എന്ന് അറിയപ്പെടുന്ന പൂന്തോട്ടം, ഹബ്‌ഷി കമാൻസ് എന്ന് അറിയപ്പെടുന്ന കമാനങ്ങൾ, താരമതി മോസ്ക്, ‌രാംദാസ് ജയിൽ, ഡർബാർ ഹാൾ, ക്ഷേത്രം തുടങ്ങിയ ഈ കോട്ടയുടെ ഉൾവശത്തുണ്ട്.

Photo Courtesy: Anupamg

ശബ്ദ അത്ഭുതം

ശബ്ദ അത്ഭുതം

അത്ഭുതകരമായ ശബ്ദ സംവിധാനമാണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. പ്രധാന കവാടത്തില്‍ നിന്ന് കൈകൊട്ടിയാല്‍ 91 മീറ്റര്‍ ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗം വരെ കേള്‍ക്കുമത്രേ.

Photo Courtesy: Bernard Gagnon

കൂടുതൽ

കൂടുതൽ

മുഗളന്‍മാരുടെ അക്രമണത്തെ ചെറുക്കാന്‍ നിര്‍മിച്ച ഈ കോട്ടക്കകത്തെയും പുറത്തെയും കാഴ്ചകളില്‍ മുഴുകുമ്പോള്‍ നാം സമയം തന്നെ വിസ്മരിക്കുമെന്നതാണ് വാസ്തവം. കോട്ടയുടെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിൽ

Photo Courtesy: Bernard Gagnon

ചിത്രങ്ങൾ

ചിത്രങ്ങൾ

ഗോൽകോണ്ട കോട്ടയു‌ടെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിലൂടെ

Photo Courtesy: Sajjusajuu

ചിത്രങ്ങൾ

ചിത്രങ്ങൾ

ഗോൽകോണ്ട കോട്ടയു‌ടെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിലൂടെ
Photo Courtesy: Haseeb1608

ചിത്രങ്ങൾ

ചിത്രങ്ങൾ

ഗോൽകോണ്ട കോട്ടയു‌ടെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിലൂടെ
Photo Courtesy: Karthik Easvur

ചിത്രങ്ങൾ

ചിത്രങ്ങൾ

ഗോൽകോണ്ട കോട്ടയു‌ടെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിലൂടെ
Photo Courtesy: Sanyam Bahga

ചിത്രങ്ങൾ

ചിത്രങ്ങൾ

ഗോൽകോണ്ട കോട്ടയു‌ടെ കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിലൂടെ

Photo Courtesy: Bernard Gagnon

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: forts hyderabad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+