സ്വർണ്ണത്തോടുള്ള മനുഷ്യന്‍റെ ഭ്രമത്തിന് കാലമെത്ര കഴിഞ്ഞിട്ടും മാറ്റമൊന്നും വന്നില്ലാ എന്നു മാത്രമല്ല, ഓരോ ദിവസം ചെല്ലുംതോറും അത് കൂടുകയുമാണ്. വിലയെത്ര മുന്നോട്ട് കുതിച്ചാലും വാങ്ങുവാൻ ആളുകളുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. 800 മെട്രിക് ടൺ സ്വർണ്ണമാണ് രാജ്യം ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നതെന്നാണ് കണക്ക്. എന്നാൽ ഇന്ത്യയിൽ കനത്ത സ്വർണ്ണശേഖരമുള്ള കാര്യം നിങ്ങൾക്ക് അറിയാമോ?
സ്വർണ്ണഖനനത്തിന് ഒരുപാട് ഭാഗ്യപരീക്ഷണങ്ങൾക്ക് സാധ്യതകളുള്ള സ്ഥലങ്ങൾ ഇവിടെയുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിൽ 2,191.53 മെട്രിക് ടൺ സ്വർണ്ണ അയിര് ശേഖരമുണ്ട്. എന്നാൽ ഇതിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ നമുക്ക് എടുക്കുവാൻ സാധിച്ചിട്ടുള്ളൂ. ഇന്ത്യയിലെ ചിലയിടങ്ങള്‍ ഒരുകാലത്ത് സ്വർണ്ണഖനനത്തിന് ഏറെ പ്രസിദ്ധമായിരുന്നു. അതിൽ കർണ്ണാടകയിലെ സ്വർണ്ണശേഖര കഥകൾ അതിശയിപ്പിക്കുന്നവയാണ്.
അതാ കർണ്ണാടകയിലെ പ്രസിദ്ധമായ സ്വർണ്ണഘനികൾ പരിചയപ്പെടാം
1. ഹട്ടി സ്വർണ്ണഖനി
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ്ണഖനികളിൽ ഒന്നാണ് ഹട്ടി സ്വർണ്ണഖനി. കർണ്ണാടകയിലെ റായ്ച്ചൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്വർണ്ണഖനി കർണ്ണാടക ഗവൺമെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സജീവ സ്വർണ്ണ ഖനിയാണ് ഹട്ടി. പ്രതിവർഷം ഏകദേശം 1.8 ടൺ സ്വർണ്ണം ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നതായാണ് കണക്കുകൾ പറയുന്നത്. ഏകദേശം രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ചരിത്രം ഈ ഖനിക്കുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ബെംഗളൂരുവിൽ നിന്ന് 481 കിമി അകലെയാണ് ഹട്ടി സ്വർണ്ണഖനി സ്ഥിതി ചെയ്യുന്നത്.
2. കോലാര്‍ ഗോൾഫ് ഫീൽഡ്, കോലാർ
കോലാര്‍ ഗോൾഫ് ഫീൽഡ് എന്ന നീണ്ട പേരിനേക്കാൾ കെജിഎഫ് എന്ന പേരാണ് എല്ലാവർക്കും സുപരിചിതം. കാലങ്ങളോളെം ലോകത്തിലെ രണ്ടാമത്തെ രണ്ടാമത്തെ സ്വർണ്ണ ഖനിയായിരുന്നു ഇത്.1 880-ൽ ബ്രിട്ടീഷുകാർ ആണ് ആ സ്വർണ്ണഖവി സ്ഥാപിക്കുന്നത്, 2001 വരെ ഇത് പ്രവർത്തന ക്ഷമമായിരുന്നുയ ഈ കാലയളവിനിടയിൽ 800 ടൺ സ്വർണ്ണമാണ് ഇവിടുന്ന് ഖനനം ചെയ്തെടുത്തത്.
ഖനിത്തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം ഏറെ വെല്ലുവിളികള് നിറഞ്ഞ തൊഴിലിടമായിരുന്നു ഇതെന്നാണ് ചരിത്രം പറയുന്നത്. 3.2 കിലോമീറ്റർ വരെ ആഴത്തിൽ ഇറങ്ങിയാണ് ഇവിടെ സ്വർണ്ണം ഖനനം ചെയ്തിരുന്നത്. 2011 ൽ പാരിസ്ഥിതിക പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം ഇവിടം അടയ്ക്കുകയായിരുന്നു.
ബെംഗളൂരുവിന് ഏറ്റവും അടുത്തുള്ള സ്വർണ്ണഖനി കൂടിയാണിത്. 95 കിമി ആണ് ബാംഗ്ലൂർ- കോലാര്‍ സ്വർണ്ണഖനി ദൂരം.
3. ഗദഗ് സ്വർണ്ണഖനി
കർണ്ണാടയിലെ സ്വര്‍ണ്ണഖനികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗദഗ് സ്വർണ്ണഖനി. സംസ്ഥാനത്തെ ഏറ്റവും ചെറിയ സ്വർണ്ണഖനിനായ ഇവിടം ഇന്നും സജീവമാണ്. നൂറ്റാണ്ടുകളായി സ്വർണ്ണ കുഴിച്ചിരുന്ന ഇവിടം ഇന്ന് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടൊണ് പ്രവർത്തിക്കുന്നത്. ഹട്ടി സ്വർണ്ണഖനിയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ഉല്പാദിപ്പിക്കുന്ന സ്വർണ്ണം കുറവാണെങ്കിലും ഇവിടം ഇന്നും പ്രവർത്തിക്കുന്നു എന്നതാണ് എടുത്തുപറയേണ്ടത്.
ബെഗളൂരുവിൽ നിന്ന് 416 കിമി ദൂരമാണ് ഗദഗിലേക്കുള്ളത്.
4. ഗനാജൂർ സ്വർണ്ണഖനി
കർണ്ണാടകയിലെ ഹാവേരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗനാജൂർ സ്വർണ്ണഖനി ഏറ്റവും പുതിയ സ്വർണ്ണഖനികളിൽ ഒന്നാണ്. സ്വകാര്യ കമ്പനിയായ ഡെക്കാൻ ഗോൾഡ് മൈൻസിന്‍റെ കീഴിലുള്ള സ്ഥലത്താണ് സ്വർണ്ണഖനിയുള്ളത്. എന്നാൽ സർക്കാർ ഇതുവരെയും ഖനനത്തിന് അനുമതി നല്കിയിട്ടില്ല. ഖനനം ആരംഭിച്ചാൽ വാർഷിക ഉൽപ്പാദനം 1.5 ടൺ സ്വർണ്ണം ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
5. ഹിരാ-ബുദ്ദിനി സ്വർണ്ണഖനി
റായ്ച്ചൂർ ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഹിരാ-ബുദ്ദിനി സ്വർണ്ണഖനി ഹട്ടി സ്വർണ്ണ ഖനികൾക്ക് സമീപം ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മറ്റു ഖനികളെ അപേക്ഷിച്ച് ചെറുതാണെങ്കിലും ഇത് പ്രധാനപ്പെട്ട ഒന്നാണ്. ഹട്ടിയുമായി ചേർന്നു കിടക്കുന്നതിനാൽ അതിന്‍റെ ഒരു പ്രാധാന്യവും ഇതിനുണ്ട്. മാത്രമല്ല, രാജ്യത്തെ സ്വർണ്ണ ഉൽപാദനത്തിൽ ഒരു പങ്കു വഹിക്കുകയും ചെയ്യുന്നു. പ്രദേശത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലും ഈ ഖനി സാധ്യതകൾ തുറന്നിടുന്നു.
ബാംഗ്ലൂരിൽ നിന്ന്
ഹിരാ-ബുദ്ദിനി സ്വർണ്ണഖനിയിലേക്ക് 484 കിമി ആണ് ദൂരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















