ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ മുതൽ നമ്മൾ ഏറ്റവുമധികം കൂട്ടുപിടിക്കുന്നത് ഗൂഗിളിനെയാണ്. എവിടെ പോകണം എന്നു മുതൽ എവിടെയൊക്കെ കാണണം എന്നു മാത്രമല്ല, ടിക്കറ്റ് ബുക്ക് ചെയ്യാനും അതിൽ ഓഫറുകൾ കണ്ടെത്താനും വഴി കണ്ടെത്താനും ചെയ്യാനും വരെ ഗൂഗിളിന്‍റെ സഹായം കിട്ടിയേ പറ്റൂ. അതുകൊണ്ടുതന്ന ആളുകൾ എങ്ങോട്ടേയ്ക്കൊക്കെ പോയെന്ന് പറയാനും ഗൂഗിളിനേ പറ്റൂ.
ഇപ്പോഴിതാ, വർഷാവസാനം ആയതോടെ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ഗൂഗിൾ. ഇയർ ഇൻ സേർച്ച് 2023 പട്ടികയിലാണ് ഗൂഗിൾ ഇത് പുറത്തുവിട്ടിരിക്കുന്നത്. ഇതാ 2023 ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. വിയറ്റ്നാം
2023 ൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് വിയറ്റ്നാം ആണ്. ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായ വിയറ്റ്നാം ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിക്കാനുള്ള ഒരുക്കത്തിലാണ്. 30 ദിവസത്തെ താമസം അനുവദിക്കുന്ന വിസ മേയ് 10 വരെയാണ് പ്രാബല്യത്തിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്. മനോഹരമായ ഭൂമിയും രുചികളും ജീവിതരീതികളും മാർക്കറ്റുകളുമാണ് ഇവിടെയുള്ളത്.
2. ഗോവ
ഇന്ത്യക്കാർ തിരഞ്ഞ ലക്ഷ്യസ്ഥാനങ്ങളിൽ രണ്ടാമത് ആണെങ്കിലും ഇന്ത്യയിലെ ഇടങ്ങളിൽ ഒന്നാം സ്ഥാനമാണ് ഗോവയ്ക്കുള്ളത്. വർഷം മുഴുവനും എത്തിച്ചേരാൻ സാധിക്കുന്ന ഇവിടം അതിന്‍റെ ബീച്ചുകൾ, രാത്രി ജീവിതം, വൈബ് തുടങ്ങിയവയ്ക്കാണ് പ്രസിദ്ധം. കോട്ടകള്‍, പബ്ബുകൾ, ദേവാലയങ്ങൾ, തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.

3. ബാലി
ഇന്തോനേഷ്യയിലെ ബാലിയാണ് ഇന്ത്യൻ യാത്രക്കാരുടെ പ്രിയപ്പെട്ട മൂന്നാം സ്ഥലം. അതിശയിപ്പിക്കുന്ന ഒരു നാടാണ് ബാലി. ലോകസഞ്ചാരികളുട നാടാണ് ഇവിടം. ഇവിടുത്തെ പരമ്പരാഗ വിശ്വാസങ്ങൾ കാരണം ദൈവങ്ങളുടെ നാട് എന്നും സമ്പന്നമായ ജൈവവൈവിധ്യം കാരണം കടലിലെ ആമസോൺ എന്നും ബാലി അറിയപ്പെടുന്നു. വിനോദ സഞ്ചാരത്തെ ആശ്രയിച്ചു ജീവിക്കുന്ന സ്ഥലമാണിത്. പ്രകൃതിയും കാലാവസ്ഥയും മറ്റ് ആക്ടിവിറ്റികളും ചേർന്നതാണ് ഇവിടുത്തെ ടൂറിസം.
4. ശ്രീലങ്ക
ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാകുന്ന സ്ഥലങ്ങളിലൊന്നാണ് ശ്രീലങ്ക. എത്തിച്ചേരാനുള്ള എളുപ്പവും ഇന്ത്യയ്ക്ക് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും കുടുംബവുമായി പോകുവാനുള്ള യാത്രകൾത്ത് ശ്രീലങ്കയെ പ്രിയപ്പെട്ടതാക്കുന്നു. ഭൂപടത്തിലെ സ്ഥാനം കൊണ്ട് ഇന്ത്യുടെ കണ്ണുനീര്‍ എന്നാണ് ശ്രീലങ്കയെ വിളിക്കുന്നത്.
5. തായ്ലൻഡ്
ഇന്ത്യക്കാർക്ക് വിസാരഹിത പ്രവേശനം അനുവദിച്ചതോടെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് തായ്ലൻഡ്. ട്രോപ്പിക്കൽ ബീച്ച്, ഫോറസ്റ്റ്, ക്ഷേത്രങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാനുണ്ട്.
6. കാശ്മീർ
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന കാശ്മീർ ആറാം സ്ഥാനത്തുണ്ട്. ശൈത്യകാലത്ത് അടുക്കാന്‍ കഴിയാത്ത വിധത്തിൽ തണുപ്പാണെങ്കിലും സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് കാശ്മീർ. പർവ്വതങ്ങളും മഞ്ഞുവീഴ്ചയും കാലാവസ്ഥയും കാഴ്ചകളും എല്ലാം ചേർന്ന് കാശ്മീരിനെ ഒരു സ്വർഗ്ഗഭൂമിയാക്കി മാറ്റുന്നു. മറ്റൊരു നാടിനും നല്കാനാവാത്ത, പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകളാണ് കാശ്മീരിന്‍റെ പ്രത്യേകത.
7. കൂർഗ്
ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗ് രാജ്യത്തെ ഏറ്റവും പേരുകേട്ട ഹില്‍സ്റ്റേഷനുകളിൽ ഒന്നാണ്. പച്ചപ്പു നിറഞ്ഞ മലനിരകൾ കൂടാതെ വെള്ളച്ചാട്ടങ്ങള്‍, കോട്ടകൾ, തടാകങ്ങൾ, ട്രെക്കിങ് സ്ഥലങ്ങൾ എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ കാണാനുണ്ട്. മലയാളികളുടെ സ്ഥിരം യാത്രാ ഇടങ്ങളിൽ ഒന്നും കൂടിയാണ് കൂര്‍ഗ്.
8. ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രകൃതിയിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പോകാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണിത്. പച്ചപ്പ്, ദ്വീപുകൾ, ഫെറിയ യാത്ര, സൂര്യാസ്തമയം, ട്രെക്കിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കാര്യങ്ങൾ ഇവിടെ കാണാനുണ്ട്.
9. ഇറ്റലി
ഏതൊരു സഞ്ചാരിയും പോകാനാഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാണ് ഇറ്റലി. നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന ഇവിടം ഒരുപാട് കാഴ്ചകളുള്ള സ്ഥലം കൂടിയാണ്. ചരിത്രവും പ്രകൃതിഭംഗിയും ഒരുപാട് മുന്നിൽ നിൽക്കുന്ന ഇവിടം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലം കൂടിയാണ്.
10. സ്വിറ്റ്സർലൻഡ്
ഒരിക്കൽ സ്വിറ്റ്സർലൻഡിൽ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല! ഇവിടുത്തെ മഞ്ഞും മലനിരകളും ചോക്ലേറ്റും എല്ലാം ചേരുന്ന കാഴ്ചകൾ കാണാതിരിക്കുന്നതെങ്ങനെ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














