Search
  • Follow NativePlanet
Share
» » ഗുല്‍മാര്‍ഗ് കേബിള്‍ കാര്‍ റൈഡ്; ഒറ്റ വർഷത്തിൽ പത്ത് ലക്ഷം സന്ദര്‍ശകർ, എന്താണിതിന്‍റെ പ്രത്യേകത..

ഗുല്‍മാര്‍ഗ് കേബിള്‍ കാര്‍ റൈഡ്; ഒറ്റ വർഷത്തിൽ പത്ത് ലക്ഷം സന്ദര്‍ശകർ, എന്താണിതിന്‍റെ പ്രത്യേകത..

എവിടെ നോക്കിയാലും മഞ്ഞു മാത്രം..മരങ്ങൾക്കും കുന്നുകൾക്കും മുകളിൽ വെള്ളപ്പുതപ്പ് അണിഞ്ഞു നിൽക്കുന്ന പോലെ മഞ്ഞുവീണ് കിടക്കുകയാണ്. ഈ കാഴ്ചകൾക്കു മുകളിലൂടെ ഒരു യാത്ര പോയാലോ..ഇത് ഗുൽമാർഗ് ഗൊണ്ടോള യാത്ര. ലോകത്തിലെ ഏറ്റവും മനോഹരമായ കേബിൾ കർ യാത്രകളിലൊന്ന്. കാശ്മീർ എന്ന സ്വപ്നം കാണുന്ന സഞ്ചാരികളുടെ മനസ്സിലെ നിത്യയൗവ്വന ഇടം.

ഗുൽമാർഗ് എന്ന പേരിനൊപ്പം തന്നെ ഗുൽമാർഗ് കേബിൾ കാർ യാത്രയും കടന്നു വരും. ഹിമാലയ പർവ്വത നിരകളുടെ പകരം വയ്ക്കാനാവാത്ത കാഴ്ചകളിലൂടെ, അതിമനോഹരമായ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന പ്രദേശത്തുകൂടിയുള്ള കേബിൾ കാർ യാത്ര കാശ്മീരിന് മാത്രം നല്കാൻ കഴിയുന്ന സന്തോഷമാണ്. മഞ്ഞുപൊഴിയുന്ന മലനിരകൾ താണ്ടിയുള്ള യാത്രയെക്കുറിച്ച് വിശദമായി അറിയാം.

gulmarg gondola ride specialities

ഗുൽമാർഗ്

ഗുല്‍മാർഗ് കേബിൾ കാർ യാത്രയെക്കുറിച്ച് അറിയുന്നതിനു മുൻപേ ഗുൽമാർഗ് എന്ന സ്ഥലത്തെ നമുക്ക് മനസ്സിലാക്കാം. ശ്രീനഗറിൽ നിന്നും 52 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗുൽമാര്‍ഗ് സമുദ്രനിരപ്പിൽ നിന്ന് 8,825 അടി ഉയരത്തിലാണുള്ളത്. ബാരാമുള്ള ജില്ലയുടെ ഭാഗമായ ഇതിന്‍റെ ഭംഗി ഇവിടുത്തെ താഴവരയുടെ കാഴ്ചകൾ തന്നെയാണ്. ഗൗരിമാർഗ് എന്നായിരുന്നു ഇതിന്റ‍ െആഗ്യ പേര്. പിന്നീട് ചാക് രാജാവായ യൂസഫ് ഷാ ചാക് ആണ് ഗുൽമാര്‍ഗ് എന്ന പേരു നല്കുന്നത്.

ശൈത്യകാല ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഇവിടെ മഞ്ഞുകാല വിനോദമായ സ്കീയിങ്ങും നടക്കാറുണ്ട്. ശൈത്യത്തിൽ മാത്രമല്ല, വസന്തകാലത്തും ഗുൽമാര്‍ഗ് നിങ്ങളെ നിരാശപ്പെടുത്തില്ല. പൂക്കളുടെ അത്ഭുത ലോകമാണ് ഈ സമയത്ത് നിങ്ങൾക്കിവിടെ കാണാനാവുന്നത്.

ഗുൽമാർഗ് ഗൊണ്ടോളയുടെ പ്രത്യേകതകൾ

ഗുൽമാർഗ് യാത്ര പൂർത്തിയാകണമെങ്കിൽ ഗൊണ്ടോള യാത്രയും നടത്തണമെന്നാണ് സഞ്ചാരികൾ പറയുന്നത്. ഇതിൽ നിന്നുള്ള വ്യൂ തന്നെയാണ് അതിനു പ്രധാന കാരണം. ഉയരത്തിൽ നിന്ന് ചുറ്റുമുള്ള പ്രദേശത്തിൻറെ ഏറ്റവും മനോഹരമായ പനോരമിക് കാഴ്ചകൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പോകുന്ന സീസൺ അനുസരിച്ച് പച്ച വയലുകൾ, പാറ നിറഞ്ഞ ഭൂപ്രദേശങ്ങൾ, ഉയരമുള്ള പച്ച പൈൻ മരങ്ങൾ, മഞ്ഞുമൂടിയ മലകൾ, മഞ്ഞുമൂടിയ ചരിവുകൾ എന്നിങ്ങനെ കാഴ്ചകള്‍ മാറിമാറി വരും.

gulmarg gondola ride stages

മഞ്ഞ് കാലത്ത് പോകാൻ താല്പര്യമില്ലാത്തവർക്ക് വേണമെങ്കിൽ വസന്തകാലത്ത് പോകാം. പൂക്കൾ നിറഞ്ഞു നിൽക്കുന്ന പ്രദേശത്തുകൂടിയുള്ള യാത്ര വ്യത്യസ്തമായ അനുഭവം നല്കും, പ്രദേശങ്ങളുടെ അവിശ്വസനീയമായ കാഴ്ചകളും രസകരമായ മഞ്ഞ് സാഹസികതകയും ഒക്കെയാണ് ഗൊണ്ടോള റൈഡിൽ നിങ്ങളെ കാത്തിരിക്കുന്നത്.

ഗുൽമാർഗ് ഗൊണ്ടോള റൈഡ് ചെയ്യാൻ പറ്റിയ സമയം

വര്‍ഷത്തിൽ എല്ലായ്പ്പോഴും ഗുൽമാർഗ് ഗൊണ്ടോള റൈഡ് പ്രവർത്തിക്കുന്നു എന്നതിനാൽ നിങ്ങളുടെ താല്പര്യം പോലെ വരുന്നതാണ് നല്ലത്. കൂടുതലാളുകളും ഇവിടേക്ക് വരുന്നത് ശൈത്യ കാലത്താണ്. നിങ്ങൾക്ക് സ്കീയിംഗിൽ താൽപ്പര്യമില്ലെങ്കിലോ തണുപ്പ് ഇഷ്ടപ്പെടുന്നില്ലെങ്കിലോ, സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യമോ ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഗുൽമാർഗിലേക്ക് വരാം,

ഗുൽമാർഗ് ഗൊണ്ടോള കേബിൾ കാർ റൈഡ് ഘട്ടങ്ങൾ

സ്റ്റേജ്- I ഗുൽമാർഗ് മുതൽ കോങ്‌ഡോറി വരെ

ഗുൽമാർഗിനും അടുത്തുള്ള അഫർവത് കൊടുമുടിക്കും (4,200 മീറ്റർ (13,800 അടി)) ഇടയിൽ മണിക്കൂറിൽ 600 പേരെ രണ്ട് ഘട്ടങ്ങളുള്ള റോപ്പ്‌വേ കടത്തുന്നു. ആദ്യ ഘട്ടം ഗുൽമാർഗിൽ നിന്ന് 2,600 മീറ്ററിൽ (8,500 അടി) 3,080 മീറ്ററിൽ (10,100 അടി) കോങ്ദൂരിയിലേക്ക് മാറ്റുന്നു. 36 ക്യാബിനുകളും 18 ടവറുകളും ഉള്ള രണ്ടാം ഘട്ടം, 4,200 മീറ്റർ (13,800 അടി) അഫർവത് കൊടുമുടിയിൽ 3,950 മീറ്റർ (12,960 അടി) ഉയരത്തിൽ യാത്രക്കാരെ എത്തിക്കുന്നു. രണ്ടാം ഘട്ടം താരതമ്നേന ബുദ്ധിമുട്ടുള്ളതാണ്. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‌ ഈ യാത്ര ധാരാളം മതിയാകും.

പത്ത് ലക്ഷം സന്ദർശകർ

2023-24 വർഷത്തിൽ ഇതുവരെ 10 ലക്ഷം സഞ്ചാരികളാണ് ഗൊണ്ടോള കേബിൾ കാർ റൈഡ് നടത്തിയതെന്നാണ് ജമ്മു കാശ്മീർ ടൂറിസം ഡിപ്പാർടമെന്‍റിന്‍റെ കണക്കുകൾ പറയുന്നത്. ഇതിൽ നിന്നും ലഭിച്ച വരുമാനവും അമ്പരപ്പിക്കുന്നതാണ്. 110 കോടി രൂപ. 2021-22 ൽ ഗൊണ്ടോള റൈഡ് നടത്തിയ ആളുകളുടെ എണ്ണം ആറ് ലക്ഷവും 2022-23 ൽ ഇത് 8.5 ലക്ഷവും ആയിരുന്നു. ഒരു ദിവസം ശരാശരി 2400-3500 പേർ വരെയാണ് കേബിൾ കാർ റൈഡ് നടത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+