01. ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രം
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂരിലെ ശ്രീകൃഷ്ണ ക്ഷേത്രം. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
Photo Courtesy: Arjun.theone
02. ഗുരുവും വായുവും
ദേവഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നാണ് വിശ്വാസം. അതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂര്‍ എന്ന പേരുവന്നതെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Arjun.theone
03. വിഗ്രഹത്തിന്റെ പ്രത്യേകതകള്‍
നിരവധി പ്രത്യേകതകളുളളതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. കലിയുഗാരംഭത്തിലാണ് ബൃഹസ്പതിയുടെ കൈയ്യില്‍ അമൂല്യമായ ശ്രീകൃഷ്ണ വിഗ്രഹം വന്നുചേര്‍ന്നതെന്നും കരുതപ്പെടുന്നു.
Photo Courtesy: Ilya Mauter
04. വിഗ്രഹത്തേക്കുറിച്ച്
നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.
Photo Courtesy: Ilya Mauter
05. ഭൂലോക വൈകുണ്ഠം
ഭൂലോക വൈകുണ്ഠം എന്നാണ് ഗുരുവായൂര്‍ അറിയപ്പെടുന്നത്. ഭൂമിയിലെ വൈകുണ്ഠം എന്നാണ് ഇതിന്റെ അര്‍ത്ഥം.
Photo Courtesy: Vinayaraj
06. ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍
ശ്രീകൃഷ്ണ ക്ഷേത്രം മാത്രമല്ല ഗുരുവായൂരിലുള്ളത്. മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, പാര്‍ത്ഥസാരഥീ ക്ഷേത്രം, ചാമുണ്‌ഡേശ്വരി ക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവ ക്ഷേത്രം, ഹരികന്യക ക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം തുടങ്ങിയവയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും അകലെയല്ല.
Photo Courtesy: RanjithSiji
07. ആഘോഷങ്ങള്‍
കുംഭമാസത്തിലെ ഉത്സവമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ ഉത്സവം. വിഷുവിന് ഗുരുവായൂരപ്പനെ കണികാണാനായി ലക്ഷണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നു. ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് അഭൂതപൂര്‍വ്വമായ തിരക്കാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. മണ്ഡലകാലവും, കുചേല ജയന്തിയും, ചെമ്പൈ സംഗീതോത്സവവും ഏകാദശിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.
Photo Courtesy: Rudolph.A.furtado