ഗുരുവായൂരപ്പനെ ഒരിക്കലെങ്കിലും തൊഴുത് പ്രാർത്ഥിക്കുകയെന്നത് വിശ്വാസികൾക്ക് ജീവിതസാഫല്യം നല്കുന്ന സമയമാണ്. എന്നാൽ തിരക്കിൽ ഒരുപാട് നേരം കണ്ടുനിൽക്കുവാനോ പ്രാർത്ഥിക്കുവാനോ സാധിച്ചെന്ന് വരില്ല. ഒരൊറ്റ നിമിഷത്തെ ദർശനത്തിന്‍റെ പുണ്യം നേടി മടങ്ങുന്നവരാണ് വിശ്വാസികളിലധികവും. ഇപ്പോഴിതാ, ഭക്തരുടെ സൗകര്യാർത്ഥം പൊതുഅവധി ദിവസങ്ങളിലും ആഴാചാവസാനങ്ങളിലും ഗുരുവായൂര്‍ ക്ഷേത്ര ദർശന സമയം കൂട്ടി കൂടുതൽ എളുപ്പമാക്കിയിരിക്കുകയാണ് അധികൃതർ.
വിശ്വാസികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ ശനി,ഞായർ ദിവസങ്ങളിലും ഓണം, ക്രിസ്മസ് പോലെ കൂടുതൽ വിശ്വാസികളെത്തുന്ന ദിവസങ്ങളിലും ഒപ്പം മറ്റു പൊതു അവധി ദിവസങ്ങളിലും ഒരു മണിക്കൂർ അധികം ദർശനസമയം വിശ്വാസികൾക്ക് ലഭിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രനട ഉച്ചകഴിഞ്ഞ് 3.30ന് തുറന്ന് ശീവേലി കഴിഞ്ഞ് ഭക്തരെ പ്രവേശിപ്പിക്കുന്ന വിധത്തിലാണ് സമയത്തിൽ മാറ്റം. ഇതുവരെ വൈകുന്നേരം 4.30 കഴിഞ്ഞ് നടതുറന്ന് ശീവേലി കഴിഞ്ഞായിരുന്നു ഭക്തര്‍ക്ക് പ്രവേശനം.

ഉച്ചകഴിഞ്ഞ് 3.30ന് നട തുറക്കുന്നതോടെ വിശ്വാസികൾക്ക് ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി അധികമായി ലഭിക്കും.അവധി ദിവസങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച്, കൂടുതൽ വിശ്വാസികൾക്ക് ദർശന സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗുരുവായൂർ ക്ഷേത്രം ദർശന സമയം ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും
പുലർച്ചെ 3.00 മുതൽ 3.30 വരെ നിർമാല്യ ദർശനം.
3.20 മുതൽ 3.30 വരെ എണ്ണയഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം.
3.30 മുതൽ 4.15 വരെ മലർ നിവേദ്യം, അലങ്കാരം
4.15 മുതൽ 4.30 വരെ ഉഷഃപൂജ,
5.45 വരെ ദർശന സമയം,
5.45 മുതൽ 7.00 മണി വരെ എതിരേറ്റ് പൂജ,
7.00 മുതൽ 7.20 വരെ ദർശനം
7.15 മുതൽ 9.00 വരെ ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ എന്നിവ
8.10 മുതൽ 9.10 വരെ ദർശനം
11.30 മുതൽ 12.30 വരെ ഉച്ചപൂജ
1.00 മണിക്ക് നടയടയ്ക്കും
4.30ന് നട തുറക്കൽ
3.30 നടതുറക്കൽ, ശീവേലി , തുടർന്ന് ദർശനം
6.00നും 7.00നും ഇടയിൽ ദീപാരാധന
7.30 വരെ ദർശനം
7.30 മുതൽ 7.45 വരെ അത്താഴപ്പൂജ നിവേദ്യം,
8.15 വരെ അത്താഴപ്പൂജ
8.45 മുതൽ 9.00 വരെയാണ് അത്താഴ ശീവേലി.
9.00 മുതൽ 9.15 വരെ തൃപ്പുക.
ഗുരുവായൂർ ക്ഷേത്രം ദർശന സമയം സാധാരണ ദിവസങ്ങളില്‍
പുലർച്ചെ 3.00 മുതൽ 3.30 വരെ നിർമാല്യ ദർശനം.
3.20 മുതൽ 3.30 വരെ എണ്ണയഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം.
3.30 മുതൽ 4.15 വരെ മലർ നിവേദ്യം, അലങ്കാരം
4.15 മുതൽ 4.30 വരെ ഉഷഃപൂജ,
5.45 വരെ ദർശന സമയം,
5.45 മുതൽ 7.00 മണി വരെ എതിരേറ്റ് പൂജ,
7.00 മുതൽ 7.20 വരെ ദർശനം
7.15 മുതൽ 9.00 വരെ ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ എന്നിവ
8.10 മുതൽ 9.10 വരെ ദർശനം
11.30 മുതൽ 12.30 വരെ ഉച്ചപൂജ
1.00 മണിക്ക് നടയടയ്ക്കും
4.30ന് നട തുറക്കൽ
4.30 മുതൽ 4.45 വരെ ദർശനം, തുടര്‌ന്ന് കാഴ്ച ശീവേലി
6.00നും 7.00നും ഇടയിൽ ദീപാരാധന
7.30 വരെ ദർശനം
7.30 മുതൽ 7.45 വരെ അത്താഴപ്പൂജ നിവേദ്യം,
8.15 വരെ അത്താഴപ്പൂജ
8.45 മുതൽ 9.00 വരെയാണ് അത്താഴ ശീവേലി.
9.00 മുതൽ 9.15 വരെ തൃപ്പുക.
ഇത്തരത്തിൽ ആകെ ഇങ്ങനെ 12 ദർശനങ്ങളാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലുള്ളത്. ഉദയാസ്തമനപൂജ നടക്കുന്ന ദിവസം, വിഷു, ഏകാദശി, അഷ്ടമി രോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ പൂജാ സമയത്തിൽ മാറ്റങ്ങളുണ്ടാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












