സന്ദർശിക്കുവാൻ പറ്റിയ സമയം
മറ്റേത് വടക്കു കിഴക്കൻ സംസ്ഥാനത്തെയും പോലെ തന്നെ മഴയോട് ചേർന്നു കിടക്കുന്ന ഇടമാണ് ഹാജോയും. അതുകൊണ്ടു തന്നെ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയം ഇവിടം സന്ദർശിക്കുവാനായി തിരഞ്ഞെടുക്കാം. മഴക്കാലത്ത് ഇവിടം സന്ദർശിച്ചാൽ മാത്രമേ ഈ നാടിന്റെ ഭംഗി മുഴുവനായും കാണാൻ സാധിക്കൂ.
PC: Mesubrata hi
ഹയാഗ്രിവ മാധവ ക്ഷേത്രം
മഹാവിഷ്ണുവിന്റെ ഏറെ പ്രത്യേകതകൾ നിറഞ്ഞ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന അതിമനോഹരമായ ക്ഷേത്രമാണ് ഹയാഗ്രിവ മാധവ ക്ഷേത്രം. അതുകൊണ്ടുതന്നെ ഹാജോ യാത്രയിൽ ആളുകൾ ഏറ്റവും ആദ്യം സന്ദർശിക്കുവാൻ തിരഞ്ഞെടുക്കുന്നതും ഇവിടമാണ്. ഒഡീഷ പുരിയിലെ ജഗനാഥനോട് ഏറെ സാദൃശ്യമുണ്ട് ഇവിടുത്തെ പ്രതിഷ്ഠയ്ക്കും. വിശ്വാസമനുസരിച്ച് ബുദ്ധൻ നിർവ്വാണം പ്രാപിച്ചത് ഇവിടെ വെച്ചാണത്രെ. അതുകൊണ്ടുതന്നെ ഒരുപാട് ബുദ്ധ സന്യാസികൾ ഇവിടെ എത്താറുണ്ട്. ഹോളിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.
PC: Junak4u
ഹാജോ പോവ മെക്ക
അസമീസ് ഭാഷയിൽ പോവ എന്നാൽ നാലിലൊന്ന് എന്നാണ് അർഥം. അതിനാൽ പോവ മെക്ക എന്നാൽ മിനിയെച്ചർ മെക്ക എന്നാണ് അർഥം. ഇസ്ലാമിലെ പ്രഥവ പണ്ഡിതരിൽ ഒരാളായ പീർ ഗിയാസുദ്ദീൻ ഔലിയയുടെ ഖബറിടം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1657 ൽ മുഗൾ ചക്രവർത്തി ഷാജഹാന്റെ കാലത്താണ് ഈഈ ദേവാലയം നിർമ്മിച്ചത് എന്നാണ് വിശ്വാസം. മെക്കയിൽ നിന്നും കൊണ്ടുവന്ന മണ്ണ് ഇതിന്റെ നിർമ്മാണ സമയത്ത് ഉപയോഗിച്ചിരുന്നു എന്നാണ് ഇവിടുത്തെ പ്രാദേശിക വിശ്വാസം.
PC: Pearlblack15
കേദാരേശ്വർ ക്ഷേത്രം
ഹാജോയിലെ മദനചല കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന കേദാരേശ്വർ ക്ഷേത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ്. കല്ലുകൊണ്ട് നിർമ്മിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. അർധനീരീശ്വരനായി ശിവനെ ആരാധിക്കുന്ന ഇവിടുത്തെ ശിവലിംഗം സ്വയംഭൂ ശിവലിംഗം കൂടിയാണ്.
ജോയ് ദുർഗ്ഗാ ക്ഷേത്രം
ഈ പ്രദേശത്തെ മറ്റൊരു പ്രധാന തീർഥാടന കേന്ദ്രമാണ് ജോയ് ദുര്‍ഗ്ഗാ ക്ഷേത്രം.ദുർഗ്ഗയെ ആരാധിക്കുന്ന ഈ ക്ഷേത്രം 1777 ലാണ് നിർമ്മിക്കുന്നത്. അഹോം രാജവംശത്തിലെ ലക്ഷ്മിനാഥ് സിംഗാണ് ഇങ്ങനെയൊരു ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി മുൻകൈ എടുക്കുന്നത്. സ്ഥിതി ചെയ്യുന്ന ഇടം തന്നെ എത്തിച്ചേരുന്നവരിൽ വളരെ പോസിറ്റീനായ എനര്‍ജി ഉണ്ടാക്കുന്നതിനാൽ എല്ലാ തരത്തിലുമുള്ള ആളുകൾ ഭക്തി എന്നതിലുപരിയായി ഇവിടെ എത്തുന്നു.
കാമേശ്വരേ ക്ഷേത്രം
പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പ്രശസ്തമായ ക്ഷേത്രമാണ് ജോയ് ദുര്‍ഗ്ഗാ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള ക്ഷേത്രമാണ് കാമേശ്വര ക്ഷേത്രം. അസാമിലെ എടുത്തുപറയേണ്ട ക്ഷേത്രങ്ങളിലുൾപ്പെടുന്ന ഈ ക്ഷേത്രം ആഗോം വംശത്തിലെ പ്രമാത സിൻഹയാണ് നിർമ്മിച്ചത്. കേദർനാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠയും.
എത്തിച്ചേരുവാൻ
ഗുവാഹത്തിയിലെ ഗോപിനാഥ് ബോഡോലോയ് വിമാനത്താവളമാണ് ഹാജോയ്ക്ക് ഏറ്റവും സമീപത്തുള്ളത്. ന്യൂ ഡെൽഹി, കൊൽക്കത്ത,ജോർഹട്ട്, തേസ്പൂർ, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ നിന്നും ഇവിടേക്ക് വിമാന സർവ്വീസുകളുണ്ട്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഗുവാഹത്തിയിലാണ്.
ഹാജോയിൽ നിന്നും ഗുലാഹത്തിയിലേക്ക് 25.4 കിലോമീറ്റർ ദൂരമുണ്ട്.