Search
  • Follow NativePlanet
Share
» »ഹംപി ഉത്സവ് 2024; ഹംപി യാത്രയ്ക്ക് പറ്റിയ സമയം, കാണാം കിടിലൻ ആഘോഷങ്ങൾ

ഹംപി ഉത്സവ് 2024; ഹംപി യാത്രയ്ക്ക് പറ്റിയ സമയം, കാണാം കിടിലൻ ആഘോഷങ്ങൾ

ഹംപി... ചരിത്രവും സംസ്കാരവും കല്ലിൽ എഴുതിയിരിക്കുന്ന നാട്. ആകാശത്തെ തൊട്ടു നിൽക്കുന്നതെന്നു തോന്നിപ്പിക്കുന്ന പാറക്കൂട്ടങ്ങൾക്കു നടുവിൽ കല്ലിൽ കൊത്തിയെടുത്ത നാട്. കാണുന്ന കാഴ്ചകളിലെല്ലാം ഒരു ശിലാമയം ഇവിടെ തോന്നിയാലും സംശയിക്കേണ്ട. ഇവിടെ ഇങ്ങനെയൊക്കെയാണ്. അതുകൊണ്ടാണല്ലോ ഓരോ വർഷവും വിദേശികളും സ്വദേശികളുമടക്കം ആയിരക്കണക്കിന് ജനങ്ങൾ ഇവിടേക്ക് വരുന്നത്.

ഹംപി കാഴ്ചകൾ കാണാനായി എപ്പോഴാണ് വരേണ്ടതെന്ന് സഞ്ചാരികൾക്ക് ഒരു സംശയമുണ്ട്. ഹംപിയുടെ ചരിത്രക്കാഴ്ചകളിൽ മാത്രം യാത്ര ഒതുക്കാതെ ഈ നാടിനെ അറിയുവാനും പരിചയപ്പെടുവാനും ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും ആഘോഷിക്കുവാനും ഹംപിയെ അതിന്‍റെ പഴയ പ്രൗഢിയിലും ആഘോഷങ്ങളിലും കാണാൻ ആഗ്രഹവും ഉണ്ടെങ്കിൽ പ്രസിദ്ധമായ ഹംപി ഉത്സവ് 2024 കാണാനായി വരാം.

Hampi Utsav 2024: Date,Time, Events And Best Time To Visit

ഹംപിയെ അറിയുന്ന, ഒരിക്കലെങ്കിലും ഹംപിയിൽ വന്നിട്ടുള്ളവർ പങ്കെടുക്കണം എന്നാഗ്രഹിക്കുന്ന ഹംപി ഉത്സവ് 2024 ഫെബ്രുവരി 3 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കും. അഞ്ചാം തിയതി സമാപിക്കുന്ന ഹംപി ഉത്സവ് ഈ നാടിന്റെ ഏറ്റവം വലിയ ആഘോഷമാണ്. സഞ്ചാരികളും പ്രദേശവാസികളും എല്ലാം ചേർന്ന് തനിമയൊട്ടും ചോരാതെ നടത്തുന്ന ഈ ആഘോഷം ഒരു സാംസ്കാരിക മേളം കൂടിയാണ്.

വിജയനഗരസാമ്രാജ്യ കാലത്ത് ആരംഭിച്ച വിജയ ഉത്സവ് ആണ് ഹംപി ഉത്സവ് ആയി മാറിയത്. , ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഉത്സവങ്ങളിലൊന്നാണ് ഹംപി ഉത്സവം, വിജയനഗര സാമ്രാജ്യത്തിന്റെ കാലം മുതൽ ഹംപി ഉത്സവം ആഘോഷിക്കപ്പെട്ടിരുന്നതായി വിശ്വസിക്കപ്പെടുന്നു. സാമ്രാജ്യത്തിന്‍റെ സംസ്കാരവും കലയും വിജയങ്ങളും എല്ലാം ഇന്നും ഓർമ്മിച്ചാണ് ഇത് നടത്തിയിരുന്നത്. പിന്നീട് സാമ്രാജ്യത്തിന്റെ പതനശേഷം ഇത് കാലങ്ങളോളം നടത്തിയില്ല.1 970 കളിൽ കർണാടക വിനോദസഞ്ചാര വകുപ്പ് ആണിത് വീണ്ടും ആരംഭിക്കുന്നത്.

ഹംപി ഉത്സവ് 2024 ആഘോഷങ്ങൾ

കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങളും പ്രകടനങ്ങളും ആഘോഷങ്ങളും ഹംപി ഉത്സവിന്‍റെ ഭാഗമായി ഒരുങ്ങും. വിജയനഗര സാമ്രാജ്യത്തിന്‍റെ ചരിത്രം പറയുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആണ് ഇതിൽ പ്രധാനം. വെടിക്കെട്ട്, മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി നടത്തും.
ഹംപി ഉത്സവിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+