Search
  • Follow NativePlanet
Share
» »ഷൂവിനുള്ളിൽ ജീവിച്ച സ്ത്രീയുടെ സ്മാരകവുമായി ഒരു ഗാർഡൻ

ഷൂവിനുള്ളിൽ ജീവിച്ച സ്ത്രീയുടെ സ്മാരകവുമായി ഒരു ഗാർഡൻ

മുംബൈയുടെ തിരക്കുകളിൽ നിന്നും മാറി സമാധാനം തേടിപ്പോകുന്നവർക്ക് പറ്റിയ ഒരിടം. വെറുതോ പോയിരിക്കലല്ല, ഇഷ്ടം പോലെ കാഴ്ചകളും ഇവിടെയുണ്ട്....

തൂങ്ങുന്ന പൂന്തോട്ടങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ? പുരാതന ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായിരുന്ന ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം.... വിവിധ തട്ടുകളിലായി നിർമ്മിച്ച് അന്തരീക്ഷത്തിൽ തൂങ്ങി നിൽക്കുന്ന പൂന്തോട്ടം.... അതേ പേരിൽ തന്നെ നമ്മുടെ രാജ്യത്തും ഒരിടമുണ്ട്. മുംബൈയില പ്രസിദ്ധമായ മലബാർ ഹിൽസിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മുംബൈ ഹാങ്ങിങ് ഗാർഡൻ. മുംബൈയുടെ തിരക്കുകളിൽ നിന്നും മാറി സമാധാനം തേടിപ്പോകുന്നവർക്ക് പറ്റിയ ഒരിടം. വെറുതോ പോയിരിക്കലല്ല, ഇഷ്ടം പോലെ കാഴ്ചകളും ഇവിടെയുണ്ട്....

മുംബൈയിലെ അത്ഭുതം

മുംബൈയിലെ അത്ഭുതം

മുംബൈയിലെ പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് മുംബൈ ഹാങ്ങിങ് ഗാർഡൻ. പച്ചപ്പും കുട്ടികൾക്കിഷ്ടപ്പെടുന്ന കാഴ്ചകളും വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ പറ്റിയ കാഴ്ചകളും ഒക്കെ ഈ സ്ഥലത്തെ ആളുകൾക്കിടയിൽ പ്രസിദ്ധമാക്കുന്നു.

PC:A.Savin

മലബാർ ഹിൽസിനു മുകളില്‍

മലബാർ ഹിൽസിനു മുകളില്‍

മുംബൈയിലെ പ്രധാന സ്ഥലങ്ങളിലൊന്നായ മലബാർ ഹിൽസിനു സമീപത്തായാണ് മുംബൈ ഹാങ്ങിങ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. . മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് ,പ്രമുഖരായ പലരുടെയും വാസസ്ഥലങ്ങള്‍ തുടങ്ങിയവ ഇതിനടുത്തായാണ് ഉള്ളത്.

PC:Nichalp

കേയി കുടുംബത്തിന്റെ സ്വന്തം

കേയി കുടുംബത്തിന്റെ സ്വന്തം

മുംബൈ ഹാങ്ങിങ് ഗാർഡനെക്കുറിച്ചും മലബാർ ഹിൽസിനെക്കുറിച്ചും പറയുമ്പോൾ മലബാറിലെ കേയി കുടുംബത്തെക്കൂടി പരാമർശിച്ചില്ലെങ്കിൽ അത് പൂർത്തിയാവില്ല. വടക്കേ മലബാറിലെ കേയി കുടുംബത്തിന്റെ സ്വന്തമായിരുന്നു ഈ പ്രദേശം എന്നൊരു അഭിപ്രായം നിലനിൽക്കുന്നുണ്ട്. പോർച്ചുഗീസുകാരുമായി നേരിട്ട് വ്യാപാര ബന്ധമുണ്ടായിരുന്ന ഇവരുടെ കീഴിലായിരുന്നു ഈ ഇടമെന്നും പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി എന്നും പറയപ്പെടുന്നു.

PC:A.Savin

ഫിറോസ്ഷാ മേത്താ ഗാർഡൻ

ഫിറോസ്ഷാ മേത്താ ഗാർഡൻ

ഹാങ്ങിങ് ഗാർഡൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും
ഫിറോസ്ഷാ മേത്താ ഗാർഡൻ എന്നും ഇതിനു പേരുണ്ട്. മറ്റു പൂന്തോട്ടങ്ങളെ അപേക്ഷിച്ച് ടെറസ്ഡ് ഗാർഡൻ കൂടിയാണിത്. ഇതിനു തൊട്ടടുത്തായാണ് കമലാ നെഹ്റു പാർക്ക് സ്ഥിതി ചെയ്യുന്നത്.

PC:Indian Navy

ആകർഷണങ്ങൾ

ആകർഷണങ്ങൾ

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പിടിച്ചിരുത്തുന്ന കാഴ്കളാണ് ഇതിനുള്ളിലുള്ളത്. മൃഗങ്ങളുടെ രൂപങ്ങളുടെ ആകൃതിയിൽ മുറിച്ച് നിർത്തിയിരിക്കുന്ന ചെടികളാണ് പ്രധാന കാഴ്ച. അറബിക്കടലിൽ സൂര്യനസ്തമിക്കുന്ന കാഴ്ച ഇവിടെ നിന്നും ആസ്വദിക്കുവാൻ പറ്റിയ മറ്റൊരു കാര്യമാണ്.

PC:Nichalp

ഷൂവിനുള്ളിൽ ജീവിച്ച സ്ത്രീയുടെ സ്മാരകം

ഷൂവിനുള്ളിൽ ജീവിച്ച സ്ത്രീയുടെ സ്മാരകം

ഇവിടെ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ് ഷൂവിനുള്ളിൽ ജീവിച്ചിരുന്ന സ്ത്രീയുടെ സ്മാരകം എന്നയിടം. ദെയർ വാസ് ആൻ ഓൾഡ് വുമൺ ഹു ലിവ്ഡ് ഇൻ എ ഷൂ എന്ന ഇംഗ്ലീഷ് നഴ്സറി റൈമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹാങ്ങിങ് ഗാർഡനു തൊട്ടടുത്തുള്ള കമലാ നെഹ്റു പാർക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Pallavidoke

സമയം

സമയം

രാവിലെ അഞ്ച് മണി മുതൽ രാത്രി 9 വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്ന സമയം. വേനലിലും മറ്റും പകൽ സമയങ്ങളിൽ ഇവിടേക്ക് പോകാതിരിക്കുന്നതായിരിക്കും നല്ലത്. വൈകുന്നേരങ്ങളാണ് ഹാങ്ങിങ് ഗാർഡൻ സന്ദർശിക്കുവാൻ യോജിച്ച സമയം. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.

PC:Pallavidoke

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മുംബൈ മലബാർ ഹിൽസിൽ കമലാ നെഹ്റു പാർക്കിന് എതിർവശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+