Search
  • Follow NativePlanet
Share
» »ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!

ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..കോളേജിലെ ഈ ആത്മാക്കളുടെ കഥ ഒന്നു ‌ഞെട്ടിക്കും!!

കോളേജ് കാലത്തിന്റെ ഓർമ്മകൾ ആസ്വദിക്കാത്തവരായി ആരും കാണില്ല. പഠിച്ചിറങ്ങിയ അല്ലെങ്കിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കോളേജ് പ്രേതങ്ങളുടെയും ആത്മാക്കളുടെയും വാസ്ഥലമാണെന്ന് കേട്ടാൽ ഒന്നു ഞെട്ടില്ലേ...ഞെട്ടും...ഉറപ്പായും ഒന്നു ഞെട്ടും..പഠിച്ചിറങ്ങിയ ക്ലാസും വരാന്തയും കാന്റീനുമെല്ലാം നമ്മുടെ മാത്രമല്ല, പ്രേതത്തിന്റെ കൂടി ഏരിയയാണെന്ന് അറിഞ്ഞാൽ എന്തായാലും ഞെട്ടും....

ഇതാ ഇന്ത്യയിൽ അസാധാരണമായ സംഭവങ്ങളും മറ്റും നടന്ന് ആത്മാക്കൾ വസിക്കുന്ന ഇടം എന്ന പേരിൽ അറിയപ്പെടുന്ന കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിചയപ്പെടാം...

എൻഐടി ഹമീർപൂർ

എൻഐടി ഹമീർപൂർ

എത്ര വലിയ ധൈര്യശാലിയാണെങ്കിൽ പോലും ഇവിടെ ഹമീർപൂറിലെ എൻഐടി ക്യാപിസിലെത്തിയാൽ ഒന്നു ഭയക്കും. ഇവിടുത്തെ കൈലാഷ് ബോയ്സ് ഹോസ്റ്റലിലെ സി ബ്ലോക്ക് മിക്കവരുടെയും പേടി സ്വപ്നമാണ്. നാളുകൾക്കു മുൻപ് ഇവിടെ ഒരു ആൺകുട്ടി ആത്മഹത്യ ചെയ്തതോടെയാണ് ഇവിടം പ്രേതബാധയുള്ള കലാലയങ്ങളുടെ ലിസ്റ്റിൽ ഇടംനേടിയത്. ആത്മഹത്യ ചെയ്ത ആ മുറിയിൽ കയറി ബ്ലൂടൂത്ത് ഓൺ ചെയ്താൽ ബോയ് ഹൂ ഡൈഡ് എന്ന ഒരു ഡിവൈസ് ഫോണിൽ കണക്ട് ആവുമത്രം. പിന്നീട് മുറിയിൽ നിന്നും ഇറങ്ങിയാൽ അത് നഷ്ടപ്പെടുകയും ചെയ്യും എന്നാണ് ഇവിടുത്തെ അനുഭവസ്ഥർ പറയുന്നത്.

കൈരാത്താബാദ് സയൻസ് കോളേജ്, ഹൈദരാബാദ്

കൈരാത്താബാദ് സയൻസ് കോളേജ്, ഹൈദരാബാദ്

കോളേജിന്റെ കെട്ടിടം കാണുമ്പോൾ തന്നെ ഒരു അസ്വഭാവീകത തോന്നിയാലും തെറ്റു പറയാൻ പറ്റിലല്. അങ്ങനെ തോന്നിപ്പിക്കുന്ന ഒന്നാണ് ഹൈദരാബാദിലെ കൈരാത്താബാദ് സയൻസ് കോളേജ്. അസ്വാഭീവീകമായ മരണങ്ങൾ നടന്നു എന്നു എവിടെ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ ശവശരീരങ്ങൾ ഇവിടെ ശരിയായി മറവ് ചെയ്തിട്ടില്ല. മാത്രമല്ല, അസ്ഥികൂടങ്ങൾ എണീറ്റു നടക്കുന്നതും അലറിക്കരയുന്നതും വിചിത്രവുമായ ശബ്ദങ്ങളും ഒക്കെ ഇവിടെ പലരും കേട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാനായി ഒരു കാവൽക്കാരനെ വെച്ചെങ്കിലും അയാളും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു...

പൂനെ യൂണിവേഴ്സിറ്റി

പൂനെ യൂണിവേഴ്സിറ്റി

പുറമേ നിന്നു നോക്കുമ്പോൾ ഇത്രയും മനോഹരമായി സംരക്ഷിക്കപ്പെടുന്ന, പരിപാലിക്കപ്പെടുന്ന മറ്റൊരു ക്യാപംസ് ഇല്ല എന്നു തന്നെ പറയാം. എന്നാൽ ക്യാപസിനുള്ളിൽ കയറിയാല്‍ ഇതേ അഭിപ്രായം എല്ലാവർക്കും കാണണം എന്നില്ല. ഇന്ത്യയില പേടിപ്പിക്കുന്ന ക്യാംപസുകളിൽ ഇതിന്റെ സ്ഥാനം മുകളിൽ തന്നെയാണ്. 1886 ൽ ോകളറ ബാധിച്ചു മരിച്ച ആലീസ് റിച്ച്മാൻ എന്ന സ്ത്രീയാണ് ഇവിടുത്തെ പേടിപ്പിക്കുന്ന സാന്നിധ്യം.അവരുടെ ശവകൂടീരം ഈ ക്യാംപസിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

സെന്റ് ബീഡ്സ് കോളേജ് ഷിംല

സെന്റ് ബീഡ്സ് കോളേജ് ഷിംല

പ്രശസ്ത ബോളിവുഡ് നടി പ്രീചി സിന്‍റയുടെ കോളേജ് എന്ന നിലയിൽ പ്രസിദ്ധമായ ഇടമാണ് ഷിംലിലെ സെന്റ് ബീഡ്സ് കോളേജ്. കോളേജിലെ ഡൈനിങ്ങ് ഹാളിൽ നിന്നും തുടർച്ചായായി കേൾക്കുന്ന വിസിലുകളും മറ്റു ശബ്ദങ്ങളും ഒക്കെയാണ് ഈ കോളെജിനെ പേടിപ്പിക്കുന്ന ഇടമാക്കി മാറ്റുന്നത്.

അലഹബാദ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി

അലഹബാദ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി

അലഹബാദ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പെൺകുട്ടികൾക്കായുള്ള കോളേജിലാണ് പ്രേതബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുമെങ്കിലും അതത്ര ഉപദ്രവകാരിയല്ല എന്നാണ് ഇവിടുള്ളവർ പറയുന്നത്.

കൽക്കട്ട വിമൻസ് കോളേജ്

കൽക്കട്ട വിമൻസ് കോളേജ്

ബ്രിട്ടീഷുകാരുടെ കാലം മുതലേ പ്രേതകഥകൾക്ക് പേരുകേട്ട ഇടമാണ് കൊൽക്കട്ട. ഇവിടുത്തെ പല പൗരാണിക കെട്ടിടങ്ങളിലും പ്രേതങ്ങൾ വസിക്കുന്നു എന്നാണ് കരുതുന്നത്. അത്തരത്തിലുള്ള ഒരിടമാണ് സർവാറൻ ഹേസ്റ്റിംഗ്സ് വസിച്ചിരുന്നു എന്നു പറയപ്പെടുന്ന കൽക്കട്ട വിമൻസ് കോളേജ്. ഇവിടെ പുതുവർഷത്തിന്റെ തലേന്ന് രാത്രി അദ്ദേഹത്തിൻറെ അദൃശ്യ സാന്നിധ്യം അനുഭവപ്പെടും എന്നാണ് ഇവിടുള്ളവർ പറയുന്നത്. തന്റെ ഫയലുകൾ തിരഞ്ഞ് കോണിപ്പടികൾ കയറിയിറങ്ങുന്ന ഹെസ്റ്റിങ്സിന്റെ കാലടികളുടെ ശബ്ദം ഇവിടെ അറിയാമത്രെ.

ക്രിസ്ത്യൻ കോളേജ്, മദ്രാസ്

ക്രിസ്ത്യൻ കോളേജ്, മദ്രാസ്

ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന കോളേജുകളിൽ ഒന്ന് എന്നറിയപ്പെടുന്നതാണ് ചെന്നായിലെ മദ്രാസ് ക്രിസ്ത്യൻ കോളേജ്. ഇവിടുത്തെ കെമിസ്ട്രി ലാബിൽ നിന്നും കേൾക്കുന്ന ശബ്ദങ്ങളാണ് ആദ്യം ശ്രദ്ധയിൽപെടുന്നത്. . പിന്നെ ആരോ എടുക്കുന്ന ക്ലാസും അതിൻ‍റെ ശബ്ദങ്ങളും ഈ സ്ഥലത്തെ ഒരു പ്രേതബാധയുള്ള ഇടമാക്കുകയായിരുന്നു. ഒഴിഞ്ഞ ക്സാസ് മുറിയെ പഠിപ്പിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരപധ്യാപകന്റെ ശബ്ദമാണിതെന്നാണ് പലരും പറയുന്നത്.

എൻഐടി റൂർക്കല

എൻഐടി റൂർക്കല

ഒരു ശ്മശാനത്തിന്റെ മുകളിലായി ഉയർന്നിരിക്കുന്ന വിദ്യാലയമാണ് റൂർക്കലയിലെ എൻഐടി. ഇവിടുത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നും മനുഷ്യന്റെ എല്ലുകളും മറ്റും വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ടത്രെ. കൂടാതെ ചില സമയങ്ങളിൽ ക്ലാസ് മുറികളിൽ നിന്നും മറ്റും പാത്രങ്ങൾ നിലത്തു വീഴുന്ന ശബ്ദവും കേൾക്കാറുണ്ട്.

കസ്തൂർബാ മെഡിക്കൽ കോളേജ് മണിപ്പാൽ

കസ്തൂർബാ മെഡിക്കൽ കോളേജ് മണിപ്പാൽ

മണിപ്പാലിലെ കസ്തൂർബാ മെഡിക്കൽ കോളേജിനും ഇത്തരത്തിലുള്ള ഒരു കഥ പറയുവാനുണ്ട്. പല അവസരങ്ങളിലായി ഇവിടുത്തെ കോണിപ്പടിയിൽ നിന്നും ആത്മാക്കൾ കുട്ടികളെ പേടിപ്പിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്. പ്രേതം വേട്ടയായി എട്ടാം നിലയിൽ എത്തിച്ചു എന്നാണ് കുട്ടികൾ പറയുന്നത്. എന്നാൽ ഇവിടെ എട്ടാം നിലയില്ല എന്നതാണ് യാഥാർഥ്യം.

 ഐഐറ്റി രൂർക്കെ

ഐഐറ്റി രൂർക്കെ

കോളേജിനുള്ളിലെ ഒരു മുറി മാത്രമാണ് ഇവിടെ എത്തുന്നവരെ പേടിപ്പിക്കുന്നത്. ഈ മുറിയിൽ ഒരു വിദ്യാർഥി തൂങ്ങി മരിച്ചിട്ടുണ്ട് എന്ന വിശ്വാസമാണ് ഇവിടുത്തെ ഭയത്തിനു പിന്നിലെ പ്രധാന കാരണം. അതിനെത്തുടർന്നുണ്ടായ ഇവിടുത്തെ കഥകളും സംഭവങ്ങളുമാണ് ഈ സ്ഥലത്തെ ശ്രദ്ധേയമാക്കുന്നത്.

മാർത്താണ്ഡൻപിള്ള അമ്പൂരിയ നാട്... ആരും കാണാത്ത അമ്പൂരിയെ അറിയാം

ആടിനെ പട്ടിയാക്കും...ചുട്ട കോഴിയെ പറപറപ്പിക്കും... ഞെട്ടിക്കുന്ന ആചാരങ്ങള്‍.. ആഭിചാരങ്ങളും

തീക്കട്ടയിൽ ഉറുമ്പരിച്ചാൽ എങ്ങനെയുണ്ടാവും? ദാ ഇതുപോലെയായിരിക്കും!!!ചൂടുവെള്ളത്തിൽ ചാടുന്ന ആത്മാവും ഭിത്തിയിൽ കയറുന്ന പ്രേതവും.

അയ്യപ്പൻ ബുദ്ധനായിരുന്നുവെന്ന്...ചരിത്രം കള്ളം പറയുന്നതാണോ അതോ?!!

Read more about: haunted pune kolkata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more