പലതരം സാഹസികതകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഒരു നൂറ്റാണ്ടിനു മുൻപ് തകർന്ന ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ ടൈറ്റൻ എന്ന സ്ബമെർസിബിളിൽ കയറി കടലിന്റെ ആഴങ്ങളിലേക്ക് പോയ അഞ്ച് സാഹസികരുടെ ജീവൻ നഷ്ടമായ വാർത്തയും നമ്മളറിഞ്ഞു. എന്നാലും സാഹസികത വീണ്ടും മനുഷ്യനെ വിളിച്ചുകൊണ്ടേയിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് ഏറ്റവും ആഴമേറിയ ഭൂഗർഭ ഹോട്ടലാണ്.
ഭൂമിയിലെ കാഴ്ചകൾ കണ്ട് ഇനി വ്യത്യസ്തത തേടുന്നവർക്ക് ഇനി പോകാനുള്ള ഇടം ഭൂമിയുടെ ആഴങ്ങളാണ്. ഈ ഒരു അത്ഭുത ലോകത്തേയ്ക്കുള്ള വാതിൽ തുറന്നിരിക്കുന്നത് യുകെയിലെ 'ഗോ ബിലോ' എന്ന ഹോട്ടലാണ്. വിക്ടോറിയൻ കാലഘട്ടത്തിലെ ഒരു മൈനിൽ നാനൂറ് മീറ്റർ ആഴത്തിലാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. നോർത്ത് വെയിൽസിൽ എരീരീ ദേശീയോദ്യാനത്തിന് താഴെയായാണ് ലോകത്തിലെ ഏറ്റവും ആഴമുള്ള ഭൂഗർഭ ഹോട്ടൽ സ്ഥിതി ചെയ്യുന്നതന്ന് 'മെട്രോ' റിപ്പോർട്ട് ചെയ്തു.

PC: Images/ go-below.co.uk
യാത്രകളിൽ വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്ക് ഇവിടേക്ക് വരാം. സന്ദർശകർക്ക് താമസിക്കാനായി നാലു ഡബിള്‍ ബെഡ് പ്രൈവറ്റ് ക്യാബിനുകളും മനുഷ്യനിർമ്മിത ഗുഹയായ ഒരു റൊമാന്‍റിക് ഗ്രോട്ടോയും ഇവിടെ സ്ഥിതി ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും അങ്ങനെ കയറിവരാവാനില്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ശനിയാഴ്ച രാത്രിയിലെത്തി ഞായറാഴ്ച രാവിലെ വരെ ചെലവഴിക്കാനുള്ള പാക്കേജാണ് ലഭ്യമാകുന്നത്.
എരീരി പാർക്കിന്റെ ഉയർന്ന പർവതനിരകൾക്ക് താഴെയായി 1,375 അടി അഥവാ 410 മീറ്റർ കുത്തനെ താഴെയാണ് ഇതിന്റെ മുറികൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരുക എന്നതും എളുപ്പമുള്ള കാര്യമല്ല. മുകളിൽ നിന്നും ഒന്നൊന്നര മണിക്കൂർ നടന്നാൽ മാത്രമേ നിങ്ങൾക്ക് ഇവിടെ എത്തിച്ചേരുവാൻ സാധിക്കൂ. ആ നടത്തത്തിനുമുണ്ട് പ്രത്യേകതകൾ.
താഴേക്കുള്ള യാത്രയിൽ ഒരു ട്രക്ക് ലീഡർ നിങ്ങൾക്ക് കൂട്ടായുണ്ടാകും. അവരുടെ നിര്‍ദ്ദേശമനുസരിച്ച് വേണം യാത്ര ചെയ്യുവാൻ. കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഖനിക്കുള്ളിലൂടെ പോകുമ്പോൾ അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കാണാം. എന്തൊക്കെയാണ് ഒരു ഖനിക്കുള്ളിലെ കാഴ്ചയെന്നത് അതിശയിപ്പിക്കുന്നത് തന്നെയാണ്.

PC: Images/ go-below.co.uk
പഴയ പടികൾ, പാലങ്ങൾ എന്നിവയിലൂടെയൊക്കെ വേണം നടന്നെത്തുവാൻ. ചില സമയങ്ങളിൽ കുത്തനെയുള്ള ഇറക്കം പോലുള്ള ചെറിയ സാഹസികതകളും കാത്തിരിക്കുന്നു. യാത്ര ആരംഭിക്കുന്നതിനു മുൻപായി നിങ്ങൾക്ക് ഹെൽമറ്റ്, ലൈറ്റ്, ബൂട്ട്, എന്നിവയൊക്കെ കിട്ടും. യാത്രയിൽ കാണുന്ന കാഴ്ചകളെക്കുറിച്ചും അതിന്‍റെ ചരിത്ര വസ്തുതകളെക്കുറിച്ചുമെല്ലാം ഗൈഡ് വിശദീകരണം നല്കും.
ചെറു ചൂടുള്ള പാനീയം നല്കി സന്ദർശകരെ ഇവിടെ സ്വീകരിക്കും. അതിനു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ശേഷം കാത്തിരുന്ന ഉറക്കത്തിന് സമയമാണ്- ലോകത്തിലെ ഏറ്റവും ആഴമേറിയ ഭൂഗർഭ ഹോട്ടലിൽ നിങ്ങൾക്ക് അന്തിയുറങ്ങാം. രാവിലെ എട്ടു മണിയോടെ എണീറ്റശേഷം പ്രഭാതഭക്ഷണം നിങ്ങൾക്കിവിടെ ഒരുക്കിയിരിക്കും. അതിനു ശേഷം തിരികെ കയറ്റമാണ്. ഏകദേശം 10-10. 30 ഓടെ നിങ്ങൾക്ക് മുകളിലെത്താം.
ഏപ്രില്‍ മാസത്തിലാണ് ഗോ ബിലോ ഈ സര്‍വീസ് ആരംഭിച്ചത്. രണ്ട് പേര്‍ക്ക് ഒരു രാത്രി പ്രൈവറ്റ് ക്യാബിനില്‍ താമസിക്കാന്‍ 36,209 (350 പൗണ്ട്) രൂപയും ഗ്രോട്ടോയില്‍ 56,880 (550 പൗണ്ട്) രൂപയും ആണ് കമ്പനി ഈടാക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Cover Image: Images/ go-below.co.uk
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











