Search
  • Follow NativePlanet
Share
» »തണുപ്പ് ആഘോഷിക്കാന്‍ ഹിമാലയത്തിലേക്ക്

തണുപ്പ് ആഘോഷിക്കാന്‍ ഹിമാലയത്തിലേക്ക്

By Maneesh

ശൈത്യകാലം വന്നു. പുതപ്പിന് കീഴില്‍ ചുരുണ്ടുകൂടി കിടക്കാന്‍ കൊതിക്കുന്ന കാലം. സഞ്ചാരപ്രിയര്‍ക്ക് ശൈത്യം ഒരു പ്രശ്‌നമല്ല. അവര്‍ ചിന്തിക്കുന്നത് തണുപ്പ് കാലത്ത് പോകാന്‍ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചായിരിക്കും. തീര്‍ച്ചയായും തണുപ്പ് കുറഞ്ഞ സ്ഥലങ്ങളായിരിക്കും പലരും തിരയുക. എന്നാല്‍ ഒരു ചേഞ്ച് ആയലെന്താ? ഈ തണുപ്പ് കാലത്ത് ഹിമാലയന്‍ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന ചിലസ്ഥലങ്ങളില്‍ പോയാലോ?

ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്ത് 600 രൂപ ലാഭം നേടൂ!

മഞ്ഞ് പൊതിഞ്ഞ മലമേടുകൾ കണ്ട് ചില സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ പറ്റിയ കുറച്ച് ഹിമാലയൻ സ്ഥലങ്ങൾ പരിചയപ്പെടാം. മഞ്ഞ് കാലത്ത് മാത്രം ചെയ്യാവുന്ന ചിലാ ആക്റ്റിവിറ്റികൾ ഉണ്ട്. സ്കീയിംഗ്(Skiing) സ്നോ റഗ്ബി (snow rugby) സ്നോ സൈക്കിളിംഗ്(snow cycling) സ്നോ ഫുട്ബോൾ(snow football) തുടങ്ങിയ സ്നോ സ്പോർട്സുകളിൽ ഏർപ്പെടാൻ പറ്റിയ ചില സ്ഥലങ്ങളിതാ.

ഓലി

ഉത്തരാഖണ്ഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ സംസ്ഥാനങ്ങളിലെ പ്രശസ്തമായ സ്കീയിംഗ് കേന്ദ്രമാണ് ഇത്. മഞ്ഞ്കാലമാകുന്നതോടേ ഓലിയിലേക്ക് സാഹസിക വിനോദ പ്രേമികൾ ഒഴുകിയെത്താറുണ്ട്.

ചിത്രത്തിന് കടപ്പാട് : Kuldeep Thind

പഹൽഗാം

ജമ്മുകശ്മീറിലെ അമർനാഥ് ജില്ലയിലെ ചെറിയ നഗരമാണ് പഹൽഗാം(Pahalgam). നിരവധി ബോളിവുഡ് സിനിമകൾ ഷൂട്ട് ചെയ്തിട്ടുള്ള ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

കുഫ്രി

ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് കുഫ്രി(Kufri ) സ്ഥിതി ചെയ്യുന്നത്. സ്കീയിംഗിന് പേരുകേട്ട സ്ഥലമാണ് ഇത്. മഞ്ഞ് കാലമാകുമ്പോൾ നിരവധിപ്പേർ സ്കീയിംഗ് നടത്താൻ ഇവിടെ എത്താറുണ്ട്.

മണാലി

പ്രശസ്തമായ കുളു താഴ്വരയ്ക്ക് അടുത്താണ് മണാലി(Manali ) സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ താഴ്വരയിലെ പ്രശസ്ത ഹണിമൂൺ കേന്ദ്രം കൂടിയാണ് ഇത്. ഹിമാലയൻ സംസ്ഥാനത്തിലെ പത്ത് മികച്ച സ്കീയിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മണാലി.

ചിത്രത്തിന് കടപ്പാട് : hahnoor Habib Munmun

മുൻസിയാരി

ട്രെക്കിംഗ് പ്രിയരുടെ പറുദീസയായ മുസിയാരി സ്ഥിതി ചെയ്യുന്നത് ഉത്തരഖണ്ഡിലെ ഹിമാലയൻ മലനിരകളിലാണ്. സ്കീയിംഗ് കൂടാതെ സ്നോ ബൈക്കിംഗ്, സ്നോബോർഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് കൂടി പേരുകേട്ട സ്ഥലമാണ് ഇത്.

യംതാങ്

മറ്റൊരു ഹിമാലയൻ സംസ്ഥാനമായ സിക്കിമിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പൂക്കളുടെ താഴ്വര എന്ന് അറിയപ്പെടുന്ന യംതാങ് സിക്കിമിലെ പ്രശസ്ത സ്കീയിംഗ് കേന്ദ്രമാണ്.

നർക്കണ്ട

ഹിമാചൽ പ്രദേശിലെ ഷിവാലിക് മലനിരകൾക്ക് നടുവിലായി ഹിന്ദുസ്ഥാൻ - ടിബറ്റ് റോഡിലാണ് നർക്കണ്ട നഗരം സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട സ്ഥലമായ ഇവിടുത്തെ മഞ്ഞണിഞ്ഞ മലനിരകൾ കാണാൻ സുന്ദരമാണ്.

ചിത്രത്തിന് കടപ്പാട് : Skmishraindia

ലാച്ചങ്

ലാച്ചങിന് അടുത്തുള്ള ഫുനിനഗരം സ്കീയിംഗിന് പേരുകേട്ട സ്കീയിംഗ് കേന്ദ്രമാണ്. സിക്കിമിലെ മറ്റൊരി സ്കീയിംഗ് ഡെസ്റ്റിനേഷൻ ആണ് ഇത്.

തവാങ്

അരുണാചൽ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരമയ തവാങ് മൊണസ്ട്രി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സ്കീയിംഗിനായി ഇവിടേക്ക് ആളുകൾ എത്താറുണ്ട്.

തണുപ്പ് ആഘോഷിക്കാന്‍ ഹിമാലയത്തിലേക്ക്

ചിത്രത്തിന് കടപ്പാട് : ahinsajain

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ഹിമാലയം winter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+