Search
  • Follow NativePlanet
Share
» »നിറങ്ങൾ വാരിയെറിയുന്ന ഹോളി! വടിയെടുത്തുള്ള തല്ല് മാത്രമല്ല, ശ്മാശാനത്തിലെ ഹോളി വരെ.. ചെറുതല്ല ആഘോഷം

നിറങ്ങൾ വാരിയെറിയുന്ന ഹോളി! വടിയെടുത്തുള്ള തല്ല് മാത്രമല്ല, ശ്മാശാനത്തിലെ ഹോളി വരെ.. ചെറുതല്ല ആഘോഷം

ഹോളി..നിറങ്ങളുടെ ആഘോഷം എന്ന വിശേഷണം മാത്രം മതി ഹോളിയെ അടയാളപ്പെടുത്തുവാൻ. നിറങ്ങൾ വാരിയെറിഞ്ഞും പലഹാരങ്ങൾ വിതരണം ചെയ്തും ഒരു രാജ്യമൊന്നാകെ ആഘോഷിക്കുന്ന ഹോളിക്ക് പിന്നിൽ ഒരുപാട് കഥകളുണ്ട്. ഓരോ നാട്ടിലും ഓരോ തരത്തിലുള്ള ആഘോഷങ്ങളാണെങ്കിലും നിറങ്ങളുടെ വാരിയെറിയലിൽ മാത്രമാണ് മാറ്റങ്ങളൊന്നും കാണുവാനില്ലാത്തത്. ഇതാ, ഹോളിയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

പുരാണങ്ങളിൽ

പുരാണങ്ങളിൽ

ഭാരതത്തിന്‍റെ പുരാണങ്ങളുമായി ചേർന്നു നിൽക്കുന്ന വിശ്വാസങ്ങളാണ് ഹോളിക്ക് പിന്നിലുള്ളത്. അസുരനായിരുന്ന ഹിരണ്യകശിപിന്‍റെ കഥ നമുക്കറിയാം. അദ്ദേഹത്തിന്റെ മകനായിരുന്ന പ്രഹ്ലാദൻ കടുത്ത വിഷുണു ഭക്തനായിരുന്നു. ഇതിഷ്ടമില്ലാതിരുന്ന ഹിരണ്യകശിപു തന്നെ വേണം ആരാധിക്കുവാനെന്ന് ആവശ്യപ്പെട്ടു. പ്രഹ്ലാദൻ തന്റെ പിതാവിനെ ആരാധിക്കാൻ വിസമ്മതിക്കുകയും പകരം മഹാവിഷ്ണുവിനെ ആരാധിക്കുകയും ചെയ്തു. . ഇതിന്റെ പേരിൽ പലതവണ പിതാവ് മകനെ കൊലപ്പെടുത്തുവാൻ നോക്കി. ഒടുവിൽ തന്റെ സഹോദരിയായ ഹോളികയുടെ സഹായവും ഹിരണ്യകശ്യപു തേടി. അഗ്നി ഹോളികയെ തൊടില്ലെന്നു വരം അവർക്കുണ്ടായിരുന്നതിനാൽ ബുദ്ധിപൂർവ്വം ഹോളിക പ്രഹ്ളാദനം മടിയിലിരുത്തി ഒരു അഗ്നികുണ്ഡത്തിൽ ഇരുന്നു. എന്നാൽ വിഷ്ണു പ്രഹ്ലാദനെ രക്ഷിക്കുകയും പകരം ഹോളികയെ ഭസ്മമാക്കുകയും ചെയ്തു.
ഈ വിശ്വാസം അനുസരിച്ച് ഹോളിയുടെ തലേദിവസം രാത്രി സ്ത്രീകൾ തീ കൊളുത്തി ഹോളികയെ കത്തിക്കുന്നു. അല്ലാത്തപക്ഷം ഹോളിക തങ്ങളെ നശിപ്പിക്കുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

PC:Debashis RC Biswas/Unsplahs

ഹോളിയും കൃഷ്ണനും

ഹോളിയും കൃഷ്ണനും

ഇത് മാത്രമല്ല, ഹോളിക്ക് ശ്രീകൃഷ്ണനുമായും ചില ബന്ധങ്ങളുണ്ടെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ഇരുണ്ട നിറം കാരണം തന്‍റെ സ്നേഹം രാധ സ്വീകരിക്കാതെ വരുമോ എന്നൊരു ഭയം ശ്രീകൃഷ്ണനുണ്ടായിരുന്നുവത്രെ. അങ്ങനെ കൃഷ്ണൻ കുറേയേറെ നിറം തന്റെ മുഖത്ത് വാരിപ്പൂശുകയുെ ഒടുവിൽ രാധ കൃഷ്ണനെ സ്വീകരിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഹോളി സ്നേഹത്തിന്‍റെയും നിറങ്ങളുടെയും ആഘോഷമായി അറിയപ്പെടുന്നു.

PC:Dibakar Roy/Unsplash

വിളവ് മുതൽ വിജയം വരെ

വിളവ് മുതൽ വിജയം വരെ

പുരാണങ്ങളെയും വിശ്വാസങ്ങളെയും കൂടാതെ വേറെയും ചില പാരമ്പര്യങ്ങളും ഹോളിയുമായി ബന്ധപ്പെട്ട് നിൽക്കുന്നു. തിന്മയുടെ മേൽ നന്മയ്ക്കുള്ള വിജയമാണ് ചില പ്രദേശങ്ങളിലെ ഹോളി ആഘോഷത്തിന്‍റെ പിന്നിലുള്ളത്. ഇന്ത്യയിലെ തന്നെ മറ്റുചില സ്ഥലങ്ങളിലാവട്ടെ, പൂർവ്വികരെ അനുസ്മരിക്കുവാനും വിളവെടുപ്പിന്‍റെ ഭാഗമായുമെല്ലാം ഹോളി ആഘോഷിക്കാറുണ്ട്.

PC:Rishi

ലത്മാര്‍ ഹോളി

ലത്മാര്‍ ഹോളി

രാജ്യമെങ്ങും പലതരത്തിലുള്ള ഹോളി ആഘോഷങ്ങൾ കാണുവാൻ സാധിക്കുമെങ്കിലും അതിലേറ്റവും പ്രധാനവും സവിശേഷവും ലത്മാർ ഹോളിയാണ്. ലാത്തികൊണ്ട് ഇവിടുത്തെ സ്ത്രീകൾ പുരുഷന്മാരെ തല്ലിയാണ് ഹോളി ആഘോഷിക്കുന്നത്. കുസൃതിക്കുടുക്കകളായ ശ്രീകൃഷ്ണന്റെയും കൂട്ടരുടെയും കുറുമ്പുകൾ സഹിക്കുവാൻ വയ്യാതെ ഗോപസ്ത്രീകൾ അവരെ വടിയെടുത്ത് അടിച്ചതിന്റെ ഓർമ്മയ്ക്കായാണ് ലത്മാർ ഹോളി ആഘോഷിക്കുന്നത്. മഥുരയിലും വൃന്ദാവനിലും ആണ് ഈ ഹോളി ആഘോഷമുള്ളത്.

PC:bhupesh pal/Unsplash

ഫൂലൻ കി ഹോളി

ഫൂലൻ കി ഹോളി

ഹോളി ആഘോഷത്തിലെ ഏറ്റവും വ്യത്യലസ്തമായ ചടങ്ങുകൾ നിറഞ്ഞതാണ് ഫൂലൻ കി ഹോളി. സാധാരണ നിറങ്ങളാണ് വാരിയെറിയുന്നതെങ്കില് മധുരയിലെ ഏറ്റവും പഴക്കംചെന്ന ഈ ഹോളി ആഘോഷത്തിൽ പൂക്കളാണ് വാരിവിതരറുന്നത്.

PC:Adam Whitlock/Unsplash

ഇന്ത്യയിൽ മാത്രമല്ല

ഇന്ത്യയിൽ മാത്രമല്ല


ലോകത്ത് വിവിധ രാജ്യങ്ങളിൽ പ്രത്യേകിച്ച്, ഹൈന്ദവ മതത്തിനു പ്രാധാന്യമുള്ള രാജ്യങ്ങളിൽ ഹോളി ആഘോഷിച്ചു വരുന്നു. നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങൾ കാണാം. നേപ്പാളിൽ ഹോളിയെ "ഭോട്ടേ ഉത്സവ്" എന്ന് വിളിക്കുന്നു, കാഠ്മണ്ഡു, പൊഖാറ, ലളിത്പൂർ എന്നിവിടങ്ങളിലാണിത് ആഘോഷിക്കുന്നത്. ശ്രീലങ്കയിൽ ഹോളിയെ "പുലങ്കി" എന്ന് വിളിക്കുന്നു, പൊളന്നരുവയിലും കാൻഡിയിലും ആണ് പ്രധാന ഹോളി ആഘോഷങ്ങളുള്ളത്.

PC:Saksham Sinha/Unsplash

പാക്കിസ്ഥാനിലെ ഹോളി ആഘോഷം

പാക്കിസ്ഥാനിലെ ഹോളി ആഘോഷം

നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനിലും ഹോളി ആഘോഷിക്കുന്നു. 'പഞ്ചാബി പുതുവത്സരം' എന്ന രീതിയിലാണ് ആഘോഷം. ആളുകൾ പുതുവസ്ത്രം ധരിച്ച് ബന്ധുക്കളെ സന്ദർശിക്കുന്നു. ഹോളിയിൽ ആരംഭിക്കുന്ന കലണ്ടറുകളും ഇവിടെയുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് മേഖലയിൽ ആളുകൾ പരസ്പരം നിറമുള്ള പൊടികൾ എറിഞ്ഞും വലിയ തീ കത്തിച്ചുമെല്ലാം ഹോളി ആഘോഷിക്കുന്നു.
PC:bhupesh pal/unsplash

 മസാൻ ഹോളി

മസാൻ ഹോളി


ഹോളി ആഘോഷങ്ങളിൽ ഏറ്റവും വിചിത്രമായത് എന്നു പറയുവാൻ പറ്റിയ ഒന്നാണ് മസാൻ ഹോളി. വാരണാസിയിലെ ഹരിശ്ചന്ദ്ര ഘട്ട് ശ്മശാനത്തിൽ നടക്കുന്ന ഈ ഹോളി യഥാർത്ഥ ഹോളി ആഘോഷങ്ങള്‍ക്ക് അഞ്ച് ദിവസം മുൻപാണ് ആഘോഷിക്കുന്നത്. ചിതയിലെ ചാരവും ഭസ്മവും മറ്റ് അവശിഷ്ടങ്ങളും കൊണ്ടാണ് ഇത് ആഘോഷിക്കുന്നത്. ശിവപാർവ്വതി വിവാഹത്തിനു ശേഷം ആദ്യമായി പാർവ്വതിയെ ശിവൻ കാശിയിൽ കൊണ്ടുവന്നതിന്റെ ഓർമ്മയ്ക്കായാണ് ഇത് സംഘടിപ്പിക്കുന്നത്.

PC:Darpan/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+