Search
  • Follow NativePlanet
Share
» »ഹോളി നാട്ടിൽ ആഘോഷിക്കാം, നേരത്തേ എത്താൻ പ്രത്യേക ട്രെയിൻ, നാല് സർവീസ്, ബുക്കിങ് ഉടൻ

ഹോളി നാട്ടിൽ ആഘോഷിക്കാം, നേരത്തേ എത്താൻ പ്രത്യേക ട്രെയിൻ, നാല് സർവീസ്, ബുക്കിങ് ഉടൻ

ഹോളി 2025: മറുനാട്ടിലെ മലയാളികൾ നാട്ടിലേക്ക് എത്തുന്ന പ്രധാന സമയങ്ങളിലൊന്നാണ് ഹോളി സീസൺ. നാട്ടിൽ വലിയ ആഘോഷമില്ലെങ്കിലും ഉത്തരേന്ത്യയിലും മുംബൈയിലും ഒക്കെ ജോലി ചെയ്യുന്നവർക്ക് നീണ്ട ലീവ് കിട്ടുന്ന സമയമായതു കൊണ്ട് ലീവ് നാട്ടിൽ ആഘോഷിക്കാനാണ് പലരും താല്പര്യപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ സീസണിലെ യാത്രകൾക്ക് പതിവിലും തിരക്കും അനുഭവപ്പെടും.

ഇപ്പോഴിതാ, ഹോളിക്കാലത്തെ തിരക്കും യാത്രക്കാരുടെ ആവശ്യകതയും പരിഗണിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. മുംബൈ ഭാഗത്തു നിന്നുള്ളവർക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന വിധത്തിൽ കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരികെയുമാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്തുക.

Holi 2025 Mumbai- Kerala Special Train LTT- Thiruvananthapuram North Special

ഹോളി സ്പെഷൽ ട്രെയിൻ

സാധാരണഗതിയിൽ കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുന്ന പതിവ് റെയിൽവേയ്ക്കില്ല. എന്നാൽ ഇത്തവണ വിവിധ സംഘടനകളിൽ നിന്നുള്ള ആവശ്യവം തിരക്കും ആണ് ഇ്തരമൊരു നീക്കത്തിന് റെയില്‍വേയെ പ്രേരിപ്പിച്ചത്. അതേസമയം, ഹോളി കഴിഞ്ഞ് വലിയ അവധി തുടങ്ങുന്നതോടെ ട്രെയിൻ ആ സമയത്തേയ്ക്ക് കൂടിയ നീട്ടുവാന്‍ ആവശ്യപ്പെട്ട് നടപ്പിലായാല്‌ അവധിക്കാലത്ത് കേരളത്തിലേക്ക് വരുന്നവർക്കും പ്രയോജനപ്പെടും.

എൽടിടി- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ

ട്രെയിൻ നമ്പർ 01063 എൽടിടി- തിരുവനന്തപുരം നോർത്ത് കൊച്ചുവേളി സ്പെഷ്യൽ മാർച്ച് 6, 13 എന്നീ വെള്ളിയാഴ്ചകളില്‍ വൈകിട്ട് 4.00 മണിക്ക് ലോകമാന്യ തിലക് ടെർമിനസില്‌ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി 10.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും. 30 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം.

ലോകമാന്യ തിലക് - 16:00
താനെ - 16:17
പൻവേൽ - 16:55
പെൻ - 17:30
റോഹ - 18:20
ഖേദ് - 20:00
ചിപ്‌ലുൻ - 20:30
സാംഗ്മേശ്വർ - 21:08
രത്നഗിരി - 21:55
കാങ്കാവലി - 00:18
സിന്ധുദുർഗ് - 00:34
കുടൽ - 00:48
സാവന്ത്വാടി റോഡ് - 01:10
തിവിം - 01:40
കർമളി - 02:00
മഡ്ഗാവ് - 03:00
കർവാർ - 04:00
ഗോകർണ റോഡ് - 04:40
കുംത - 05:00
മുരഡേശ്വർ - 06:10
ഭട്കൽ - 06:24
മൂകാംബിക റോഡ് - 06:38
കുന്ദാപുര - 07:40
ഉഡുപ്പി - 08:00
സുരത്ത്കൽ - 08:50 - 08:52
മംഗളൂരു ജങ്ഷൻ - 09:45 - 09:50
കാസർഗോഡ് - 10:29
കണ്ണൂർ - 11:47
കോഴിക്കോട് - 13:12
തിരൂർ - 14:18
ഷൊർണ്ണൂർ ജങ്ഷൻ - 15:00
തൃശ്ശൂർ - 15:57
എറണാകുളം ടൗൺ - 17:30
കോട്ടയം - 18:42
തിരുവല്ല - 19:15
ചെങ്ങന്നൂർ - 19:27
മാവേലിക്കര - 19:39
കായംകുളം ജങ്ഷൻ - 19:50
കൊല്ലം ജങ്ഷൻ - 20:38
തിരുവനന്തപുരം നോർത്ത് - 22:45 എന്നിങ്ങനെയാണ് സ്റ്റോപ്പുകളിലെത്തുന്ന സമയം.

തിരുവനന്തപുരം നോർത്ത് - എൽടിടി സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 01064 തിരുവനന്തപുരം നോർത്ത് - എൽടിടി- സ്പെഷ്യൽ ട്രെയിൻ മാർച്ച് 8, 15 എന്നീ ശനിയാഴ്ചകളിൽ തിരുവനന്തപുരം നോർത്ത് കൊച്ചുവേളിയിൽ നിന്ന് വൈകിട്ട് 4.20 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45 ന്
ലോകമാന്യ തിലകിൽ എത്തും. 32 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം.

തിരുവനന്തപുരം നോർത്ത് - 16:20
കൊല്ലം ജങ്ഷൻ - 17:07
കായംകുളം ജങ്ഷൻ - 17:43
മാവേലിക്കര - 17:53
ചെങ്ങന്നൂർ - 18:04
തിരുവല്ല - 18:14
കോട്ടയം - 19:00
എറണാകുളം ടൗൺ - 20:40
തൃശ്ശൂർ - 22:17
ഷൊർണ്ണൂർ ജങ്ഷൻ - 23:15
തിരൂർ - 00:10
കോഴിക്കോട് - 00:37
കണ്ണൂർ - 02:00
കാസർഗോഡ് - 03:05
മംഗളൂരു ജങ്ഷൻ - 04:10
സുരത്ത്കൽ - 04:50
ഉഡുപ്പി - 05:30
കുണ്ടാപുര - 05:52
മൂകാംബിക റോഡ് - 06:16
ഭട്കൽ - 06:30
മുരഡേശ്വർ - 06:45
കുംത - 07:18
ഗോകർണ റോഡ് - 07:38
കർവാർ - 08:35
മഡ്ഗാവ് - 10:10
കർമളി - 10:50
തിവിം - 11:16
സാവന്ത്വാടി റോഡ് - 12:00
കുടൽ - 12:28
സിന്ധുദുർഗ് - 12:45
കാങ്കാവലി - 13:18
രത്നഗിരി - 15:45
സാംഗ്മേശ്വർ - 16:18
ചിപ്‌ലുൻ - 17:10
ഖേദ് - 17:40
റോഹ - 22:05
പെൻ - 22:35
പൻവേൽ - 23:15
താനെ - 23:55
ലോകമാന്യ തിലക് - 00:45 എന്നിങ്ങനെയാണ് സ്റ്റോപ്പുകളിലെത്തുന്ന സമയം.

9 സ്ലീപ്പർ ക്ലാസ്, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിങ്ങനെ 22 എൽഎച്ച്ബി കോച്ചുകളാണ് ഇതിനുള്ളത്. പാൻട്രി കാർ ഇല്ല എന്ന കാര്യം പ്രത്യേകം ഓർക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: holi mumbai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+