Search
  • Follow NativePlanet
Share
» »നവംബറിലെ റോ‍ഡ് ട്രിപ്പ്; രാജ്യം മുഴുവൻ കറങ്ങാം.. പോക്കറ്റ് കീറാതെ പോയി വരാൻ ഈ കാര്യങ്ങൾ

നവംബറിലെ റോ‍ഡ് ട്രിപ്പ്; രാജ്യം മുഴുവൻ കറങ്ങാം.. പോക്കറ്റ് കീറാതെ പോയി വരാൻ ഈ കാര്യങ്ങൾ

വണ്ടിയുമെടുത്ത് കറങ്ങാൻ പറ്റിയ സമയമുണ്ടോ എന്നു ചോദിച്ചാൽ അങ്ങനെയൊരു സമയമില്ല. അവധിയും പൈസയും വണ്ടിയും റെഡിയാണെങ്കിൽ അങ്ങുപോവുക. അത്ര തന്നെ. എന്നാൽ നവംബറിലാണ് റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നതെങ്കിൽ മറ്റു സമയത്തേക്കാൾ കുറച്ച് മെച്ചങ്ങളുണ്ട്. കാലാവസ്ഥയും സ്ഥലങ്ങളും എല്ലാം അനുകൂലമായിരിക്കുന്ന നേരമാണിത്.

റോഡ് ട്രിപ്പിനിറങ്ങുമ്പോൾ പൈസ ചെലവാകുന്നതിന് ഒരു കണക്ക് കാണില്ല. ഏതു യാത്രയിലെയും ചിലവുകൾ ഒന്നു മനസ്സുവെച്ചാൽ പിടിച്ചു നിർത്താം എന്നപോലെ , റോഡ് ട്രിപ്പിലും ബജറ്റ് യാത്ര സാധ്യമാണ്. പക്ഷ, അതിനായി ചില കാര്യങ്ങൾ ചെയ്യണമെന്ന് മാത്രം. ഈ നവംബർ മാസത്തിലെ റോഡ് ട്രിപ്പ് പോക്കറ്റിൽ ഒതുങ്ങുന്നതാക്കാന്‌ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നേരത്തെ ബുക്ക് ചെയ്യണം

തലേന്ന് തീരുമാനിച്ച് പിറ്റേന്ന് ഇറങ്ങുന്ന യാത്രകൾക്ക് ചെലവ് കൂടുതലായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബജറ്റ് ഫ്രണ്ട്ലി ആയുള്ള യാത്രകൾ പോകാനാണെങ്കിൽ റൂമും സന്ദർശിക്കുന്ന സ്ഥലങ്ങളും ഒക്കെ നേരത്തെ ബുക്ക് ചെയ്യാം. പലയിടങ്ങളും മുൻകൂട്ടിയുള്ള ബുക്കിങ്ങുകൾക്ക് വലിയ ഇളവാണ് നല്കുന്നത്. അതേസമയം, നിങ്ങൾ താമസിക്കാനുദ്ദേശിക്കുന്ന അതേ ദിവസം തന്നെ ബുക്കിങ് നടത്തിയാൽ ചിലപ്പോൾ ഇരട്ടിയോളം പൈസ നല്കേണ്ടിയും വന്നേക്കാം.

റൂട്ട് കണ്ടെത്താം

നിങ്ങൾ പോകുന്ന സ്ഥലത്തേയ്ക്കുള്ള റൂട്ട്, ഇടയ്ക്കെവിടെ നിർത്തണം. ഭക്ഷണം കഴിക്കേണ്ട സ്ഥലം, വിശ്രമിക്കേണ്ട സ്ഥലം എന്നിവയൊകെ മുൻകൂട്ടി തീരുമാനിക്കുന്നത് നിങ്ങളുടെ യാത്രയുടെ സമയം പാലിക്കാനും അനാവശ്യ സ്റ്റോപ്പുകൾ ഒഴിവാക്കുവാനും സാധിക്കും. കൂടാതെ, നിങ്ങൾക്ക് ആഗ്രഹിച്ച സ്ഥലങ്ങൾ, പ്ലാൻ ചെയ്ത സമയത്തിൽ തന്നെ കണ്ടുതീർക്കുവാനും കഴിയും. എന്നിരുന്നാലും ഇടയ്ക്ക് നല്ല കാഴ്ചകളും ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലങ്ങളും ഫൂഡ് പോയിന്‍റുകളും കാണുമ്പോൾ ഇടയ്ക്കിറങ്ങുവാനും മറക്കരുത്. റോഡ് ട്രിപ്പിലെ രസങ്ങൾ ഇതൊക്കെയാണല്ലോ.

താമസത്തിന് ബജറ്റ് ഫ്രണ്ട്ലി സ്ഥലങ്ങൾ

യാത്രകളിലെ പണംതീര്‍ക്കുന്നത് മിക്കപ്പോഴും താമസമാണ്. ഏറ്റവും മികച്ച സൗകര്യങ്ങളും നഗരത്തിനു നടുവിലെ താമസവും ഒക്കെ തിരഞ്ഞെടുക്കുമ്പോൾ പണം പോകുന്ന വഴി കാണില്ല. പകരം കുറച്ചു മാറിയുള്ള ഗസ്റ്റ് ഹൗസോ, ഹോം സ്റ്റേയോ ഒക്കെ തിരഞ്ഞെടുത്താൽ നിങ്ങള് കുറഞ്ഞ ചെലവിൽ താമസം ഒപ്പിക്കാം. കൂടുതൽ ആളുകളുമായി പോകുമ്പോൾ ഏറ്റവും രസം ഇത്തരത്തിലുള്ള താമസസൗകര്യങ്ങൾ തന്നെയാണ്. രാത്രി കിടന്നുറങ്ങുക എന്നത് മാത്രമാണെങ്കിൽ ഡോർമിറ്ററികളും തിരഞ്ഞെടുക്കാം.കൂട്ടുകാർക്കൊപ്പം രാത്രി മുഴുവൻ ആഘോഷങ്ങളാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ വില്ലയോ ഹോം സ്റ്റേയോ തിരഞ്ഞെടുക്കാം.

ലഘുഭക്ഷണം കരുതാം

യാത്രയ്ക്കിടയിൽ വെറുതേ കൊറിച്ചുകൊണ്ടിരിക്കാന് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ടൂറിസ്റ്റ് സ്പോട്ടുകളിൽ ചിലപ്പോൾ ഇത്തരം സാധനങ്ങൾക്ക് ഇരട്ടിയിലധികം വില നല്കേണ്ടി വരും. ഇങ്ങനെയുള്ളപ്പോൾ കേടാകാത്ത ഭക്ഷണവും പലഹാരങ്ങളും നിങ്ങൾക്കൊപ്പം കരുതാം. ചിപ്സ്, മിക്സ്ചർ, എണ്ണമയം കുറഞ് പലഹാരങ്ങൾ, എന്നിവ കരുതുന്നത് നല്ലതാവും. വലിയ വണ്ടിയാണെങ്കിൽ ക്യാനിൽ വെള്ളവും കരുതാം.

വണ്ടി റെഡിയല്ലേ

നിങ്ങൾ ഡ്രൈവ് ചെയ്താണ് പോകുന്നതെങ്കിൽ നിങ്ങളുടെ വാഹനം എല്ലാതരത്തിലും ഓക്കെ ആണ് എന്നുറപ്പാക്കണം. സര്‍വീസ് നടത്തി, ബ്രേക്ക്, ആക്ലിലറേറ്റൽ, ക്ലച്ച് എല്ലാം പ്രവർത്തിക്കുന്നുണ്ടെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും തീർച്ചപ്പെടുത്തണം. കൂടാതെ, ബാക്കപ്പായി ടയറും വണ്ടിയിൽ എടുക്കാം. ഒപ്പം വണ്ടിയുടെ രേഖകൾ, പുക പരിശോധന, ഇൻഷുറൻസ് പോലുള്ളവ എല്ലാം കൃത്യമാണെന്നും കാലഹരണപ്പെട്ടത് ഒന്നുമില്ലെന്നും ഉറപ്പിക്കണം. ലൈസൻസ്, ആർസി ബുക്ക് എന്നിവ എടുക്കുവാനും മറക്കരുത്.

ബീ റെഡി

യാത്രകളില്‍ അപ്രതീക്ഷിതമായ സ്റ്റോപ്പുകൾ, സമയം പോകൽ, ബ്ലോക്ക്, അസുഖം എന്നിങ്ങനെ പല കാര്യങ്ങൾക്കും നമ്മള്‍ തയ്യാറായിരിക്കണം. വിചാരിച്ച പോലെ യാത്ര മുന്നോട്ട് പോകുന്നില്ലങ്കിൽ എപ്പോഴും ഒരു പ്ലാൻ ബി ഉണ്ടായിരിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+