Search
  • Follow NativePlanet
Share
» »കാടിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം കാണാം, നാല് കിലോമീറ്റർ നടത്തം! പോകാം കെസ്ആർടിസിയിൽ ഒരു യാത്ര

കാടിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം കാണാം, നാല് കിലോമീറ്റർ നടത്തം! പോകാം കെസ്ആർടിസിയിൽ ഒരു യാത്ര

മൂന്നാർ യാത്രയിൽ കാണേണ്ട സ്ഥലങ്ങള്‍ എന്നു തിരഞ്ഞാൽ പലപ്പോഴും ആദ്യമെത്തുന്ന ഒരിടമല്ല തൂവാനം വെള്ളച്ചാട്ടം. എന്നാൽ മൂന്നാർ പോകുമ്പോൾ മറക്കാതെ സന്ദർശിക്കേണ്ട ഒരിടമാണ് തൂവാനം എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. കേരളത്തിൽ ഇന്നു പോകാൻ പറ്റിയ ഏറ്റവും മികച്ച ട്രക്കിങുകളില്‌ ഒന്നായ തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് കാടിന്‍റെയും പ്രകൃതിയുടേയും മറ്റൊരിടത്തും കിട്ടാത്ത കുറേ കാഴ്ചകളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്.

പാൽപോലെ പതഞ്ഞൊഴുകി ഏകദേശം നൂറടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം തൂവെള്ള മാനത്തെയാണ് ഓർമ്മിപ്പിക്കുക. ആരോ അറിഞ്ഞിട്ട പേരുപോലെ തൂവാനം വെള്ളച്ചാട്ടം ഒറ്റക്കാഴ്ചയിൽ തന്നെ നേരെ മനസ്സിലുള്ളില്‍ കയറും. ഇടുക്കിയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തൂവാനം കാടിനുള്ളിലൂടെ നടന്നുപോയി വേണം കാണുവാൻ.

 Thoovanam Waterfalls Trekking Trip In Chinnar

PC: Kerala Tourism

മൂന്നാറിൽ നിന്നും 60 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടത്തിലേക്ക് എത്തിപ്പെടുവാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും ആളുകൾ എത്താൻ മടികാണിക്കുന്നു. സ്വന്തം വാഹനത്തിൽ വരുന്നവരാണ് കൂടുതലായും ഇവിടെ എത്തുന്നത്. എന്നാൽ മൂന്നാർ യാത്രയിൽ ഒരു ദിവസം സന്ദർശിക്കാനുള്ള ഇടമാക്കി നിങ്ങൾക്ക് തൂവാനം വെള്ളച്ചാട്ട യാത്ര മാറ്റിയെടുക്കാം. എങ്ങനെയെന്നല്ലേ., നോക്കാം

മൂന്നാറിൽ നിന്നും വിവിധ ഇടങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൂവാനം വെള്ളച്ചാട്ടം കാണാനും കെഎസ്ആർടിസി ബസിൽ വരാം. മൂന്നാർ- ഉദുമൽപേട്ട് (തമിഴ്നാട്) റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ തൂവാനെ വെള്ളച്ചാട്ടം കാണാൻ വരാം. എല്ലാ ദിവസവും രാവിലെ 8.45നും 11.30നും മൂന്നാറിൽ നിന്നും ബസ് പുറപ്പെടും.

84 രൂപയാണ് മൂന്നാറിൽ നിന്നും ചിന്നാർ വൈൽഡ് സാങ്ച്വറിയിലേക്ക് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ആലാംപെട്ടി ചെക്ക് പോസ്റ്റിനു സമീപത്തെ എക്കോ ഷോപ്പിനു മുന്നിലെ സ്റ്റോപ്പിൽ നിങ്ങൾക്ക് ഇറങ്ങാം. ഇവിടെ നിന്നും ഫോറസ്റ്റ് ഓഫീസിൽ നിന്ന്തൂവാനം വെള്ളച്ചാട്ടം ട്രക്കിങ്ങിനുള്ള ടിക്കറ്റ് എടുക്കാം. ഒരാൾക്ക് 300 രൂപയാണ് നിരക്ക്. ഒരു സംഘത്തിൽ പരമാവധി 7 പേർക്ക് വരെ പോകാം. നിങ്ങൾക്കൊപ്പം ഒരു ഫോറസ്റ്റ് ഗൈഡും യാത്രയിൽ വഴികാട്ടിയായുണ്ടാവും.

Thoovanam Waterfalls Starting Counter- Alampetti Checkpost

PC: Sajith Erattupetta

നാല് കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെയും പുഴയരികിലൂടെയും നടന്ന് വേണം വെള്ളച്ചാട്ടത്തിനടുത്തെത്തുവാൻ. ചെറിയ തോടുകളും മൺപാതകളും പിന്നിട്ടുള്ള യാത്ര അധികം ബുദ്ധിമുട്ടിപ്പിക്കുന്ന ഒന്നല്ല. ഒറ്റയടി പാതയിലൂടെയും കുന്നിറങ്ങിയും ഒക്കെ വ്ണം യാത്ര മുന്നേറുവാൻ, മാത്രമല്ല വനത്തിനുള്ളിലെ പൂക്കളുടെയും മരങ്ങളുടെയും കൗതുകമുണർത്തുന്ന ഒരുപാട് കാഴ്ചകളും ഈ യാത്രയിൽ കാണാം. മാത്രമല്ല, ഭാഗ്യമുണ്ടെങ്കിൽ വന്യജീവികളുടെ ദർശനവും യാത്രയില്‍ കിട്ടും. നദികൾക്കു കുറുകെ മരപ്പാലങ്ങളിലൂടെ കടന്നു പോകുന്നതും വ്യത്യസ്തമായ യാത്രാനുഭവമാണ്.

കുറേ നടക്കുമെങ്കിലും ഒട്ടും ക്ഷീണം തോന്നാതെ ഒടുവിൽ വെള്ളച്ചാട്ടത്തിനു സമീപത്തെത്തും. നിറയെ പാറക്കൂട്ടങ്ങൾ ഇവിടെ കാണാം. വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയിൽ ഗൈഡിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുകയും വേണം. വെള്ളച്ചാട്ടം കണ്ട് കുറച്ചുനേരം ആസ്വദിച്ച ശേഷം വന്ന വഴി തിരികെ മടങ്ങാം. ട്രക്കിങ് പൂർത്തിയാക്കി വരാൻ മൂന്നു മണിക്കൂർ സമയമേ ആവശ്യമുള്ളൂ. തിരികെ മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ബസ് 4.30 ആകുമ്പോള്‍ ആലംപെട്ടിയിൽ എത്തും. അതിനു കയറി മൂന്നാറിലേക്ക് മടങ്ങാം.

Thoovanam Waterfalls Trekking

PC: Kerala Tourism

രാവിലെ 8.00 മണി മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെയാണ് ട്രക്കിങ് സമയം. തൂവാനം വാട്ടർഫാൾസ് ട്രെക്കിങ് കൂടാതെ വായുമല, കന്നിമാരി, എന്നിവിടങ്ങളലേക്കുള്ള യാത്രയും തൂവാനം ലോഗ് ഹൗസ് താമസം, ജല്ലിമല ലോഗ് ഹൗസ്, സ്ക്വിരല്‍ ഹൗസ് തുടങ്ങിയവും ബുക്ക് ചെയ്യാം. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആലംപെട്ടി ഫോറസ്റ്റ് ഡിപ്പാർമെന്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നമ്പർ- കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 04865- 231587

FAQs
തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് ടിക്കറ്റ് നിരക്ക്

ഒരാൾക്ക് 300 രൂപയാണ് തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് ഫീസ്. ഒരു സംഘത്തിൽ ഒന്നു മുതൽ പരമാവധി 7 പേർക്കു വരെ പോകാം. ഫോറസ്റ്റ് ഗൈഡിന്റെ സേവനവും യാത്രയിലുണ്ടാകും. 

തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് സമയം?

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.00 മണി വരെയാണ് തൂവാനം വെള്ളച്ചാട്ടം ട്രെക്കിങ് സമയം

തൂവാനം വെള്ളച്ചാട്ടം എവിടെയാണ് സ്ഥിതി ചെയ്യുന്നത്

മൂന്നാറിൽ നിന്നും 60 കിലോമീറ്റര്‍ അകലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+