Search
  • Follow NativePlanet
Share
» »കൊട്ടത്തലച്ചിമല; ഏറ്റവും ഉയരം കൂടിയ മല..കൗതുകങ്ങളും കാഴ്ചകളും ഏറെ

കൊട്ടത്തലച്ചിമല; ഏറ്റവും ഉയരം കൂടിയ മല..കൗതുകങ്ങളും കാഴ്ചകളും ഏറെ

കൊട്ടത്തലച്ചിമല, മലബാറിന്‍റെ മലയാറ്റൂർ എന്നറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രം. വലിയ നോയമ്പിന്‍റെ പുണ്യം തേടി, യേശുവിന്‍റെ കുരിശുവഹിച്ചുള്ള പീഢാനുഭവ യാത്രയെ അനുസ്മരിച്ച് കുരിശിന്‍റെ വഴിക്കായി ആയിരങ്ങൾ എത്തിച്ചേരുന്നയിടം. ഓരോ വലിയനോയമ്പ് കാലവും ഇവിടെ തീർത്ഥാനകാലം കൂടിയാണ്. പാപപരിഹാരത്തിനായി പ്രാർത്ഥനകൾ ചൊല്ലി മലകയറുന്ന വിശ്വാസികളുടെ ആലംബസ്ഥാനം. നാല്പതാം വെള്ളിയാഴ്ചയും ദുഖവെള്ളിയാഴ്ചയും തുടര്‍ന്ന് പുതുഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവും കൂടുതൽ വിശ്വാസികൾ കുരിശിന്റെ വഴിക്കായി എത്തിച്ചേരുന്നത്. ഇത് കൂടാതെ യാത്രാപ്രിയരുടെ സങ്കേതം കൂടിയാണിവിടം. കണ്ണൂരിൽ നിന്നും മികച്ച ട്രക്കിങ് ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് വരാം.

Kottathalachi Mala Pilgrimage In Kannur

കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊട്ടത്തലച്ചിമല സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നു.
കണ്ണൂർ ജില്ലയിൽ ചെറുപുഴയ്ക്ക് സമീപമാണ് കൊട്ടത്തലച്ചിമല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 13 കിലോമീറ്റർ അകലെ താബോർ എന്ന സ്ഥലത്തു നിന്നുമാണ് കൊട്ടത്തലച്ചി മലയിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. തളിപ്പറമ്പ് അല്ലെങ്കില്‍ ആലക്കോട് വഴി വരുമ്പോൾ കാർത്തികപുരം വഴി ഉദയഗിരിയിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് എട്ടു കിലോമീറ്റർ യാത്ര ചെയ്താൽ താബോറിലേക്ക് വരാം. കണ്ണൂരിൽ നിന്നും താബോർ കവലയിലേക്ക് 60 കിലോമീറ്റർ ദൂരമുണ്ട്.

കവലയിൽ നിന്നും നേരേ പോയാൽ കോഴിച്ചാലും ബസ് സ്റ്റോപ്പിന്‌ തൊട്ട് പിന്നിലൂടെ മുകളിലേക്ക് പോകുന്ന വഴി പോയാൽ ജോസ്ഗിരിയും എത്താം. കൊട്ടത്തലച്ചി മലയിലേക്ക് പോകുവാൻ താബോർ കവലയിൽ നിന്നും 50 മീറ്റർ മുന്നോട്ടു പോകുമ്പോൾ കാണുന്ന തപാൽ ഓഫീസ് എന്ന സൈൻ ബോർഡ് കാണുന്ന വഴി വേണം കയറിപോകുവാൻ. നേരത്തെ വളരെ കുറച്ചു ദൂരം മാത്രമേ ടാർ ചെയ്തിരുന്നുള്ളൂ. 200 മീറ്റര്‌ പോയി കഴിയുമ്പോഴേയ്ക്കും കുത്തനെ കയറ്റമാണ്. എല്ലാ വാഹനങ്ങൾക്കം കയരുവാൻ കഴിഞ്ഞെന്നു വരില്ല. മുകളിലേക്ക് പോകുമ്പോൾ ഒരു 300 മീറ്റർ പിന്നിട്ടാൽ ഒരു കുരിശും നേർച്ചപ്പെട്ടിയും കാണാം. അതിന്റെ ഇടതുവശത്തുകൂടെ പോയാലും കൊട്ടത്തലച്ചി മലയിലെത്താം. തൊട്ടടുത്തു തന്നെ വേറൊരു വഴിയും കാണാം. അതിലൂടെയും പോകാം.

How To Reach Kottathalachi Mala Pilgrimage

മുന്നോട്ട് പോയി ഒരു 700 മീറ്റര്‌ കഴിഞ്ഞ് രണ്ടു വഴികൾ കാണാം. അതിൽ കയറ്റം കയറുന്ന വഴി നോക്കി പോയാൽ കൊട്ടത്തലച്ചി ശ്രീ കരിഞ്ചാമുണ്ടി ദേവസ്ഥാനം ബോർഡ് കാണാം. വീണ്ടും മുന്നോട്ട് പോയി ഇടത്തോട്ടുള്ള വഴി കയറി കയറ്റം തുടര്‍ന്നാൽ മലയുടെ അടിവാരത്തെത്താം. ഇവിടെ നിന്നാണ് കൊട്ടത്തലച്ചി മലയിലേക്കുള്ള തീർത്ഥാടനം ആരംഭിക്കുന്നത്. രണ്ടര കിലോമീറ്റര് ദൂരമാണ് ഇതിലൂടെ നടക്കേണ്ടത്. കൂടുതലും പുല്ല് നിറഞ്ഞു നിൽക്കുന്ന വഴിയാണ്. കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളും ധ്യാനിച്ച് മുന്നോട്ടു പോകാം. പലയിടങ്ങളിലും ഉയരത്തിൽ പുല്ലു വളർന്നു നിൽക്കുന്നതു കാണാം. കയറിച്ചെല്ലുമ്പോൾ മുകളിൽ ഒരു ദേവാലയം കാണാം. 1958-ലെ ദുഃഖവെള്ളിയാഴ്ച ദിവസമാണ്കൊട്ടത്തലച്ചി മലയിൽ കുരിശ് സ്ഥാപിച്ചത് .

How To Reach Kottathalachi Mala

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇവിടുത്തെ മറ്റൊരാകർഷണം. ചിലപ്പോൾ കോമഞ്ഞാൽ മൂടിക്കിടക്കുകയാണെങ്കിൽ മറ്റുചിലപ്പോൾ ഇളവെയിലും ചൂടുമായിരിക്കും. ഇഷ്ടംപോലെ കാഴ്ചകൾ‌ കൊട്ടത്തലച്ചി മലയുടെ മുകളിൽ നിന്നാൽ കാണാം. അറബിക്കടലടക്കമുള്ള കാഴ്ചകളും ചെറുപുഴയുടെയും തിരുമേനിയുടെയും കാഴ്ചകളും പനോരമിക് തൃശ്യങ്ങളും മുകളിൽ നിന്നാൽ കാണാം. നിലവിൽ കുന്നിൻപുറം വരെ റോഡ് സൗകര്യമുണ്ട്

തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ നാടുകാണിയിൽ നിന്നിടത്തോട്ട് തിരിഞ്ഞ് ചപ്പാരപ്പടവ് തേർത്തല്ലി വഴി മഞ്ഞക്കാട് പ്രാപ്പൊയിൽ റൂട്ട് വഴിയും കൊട്ടത്തലച്ചി മലയിലേക്ക് വരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kannur trekking
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+