Search
  • Follow NativePlanet
Share
» »തെന്മല മലനിരകൾ കണ്ട്, കൊല്ലം-ചെങ്കോട്ട വഴി ബെംഗളൂരു ട്രെയിൻ, ഹൂബ്ലി-കൊല്ലം ദീപാവലി തീവണ്ടി.. ഈ റൂട്ടിൽ ആദ്യം

തെന്മല മലനിരകൾ കണ്ട്, കൊല്ലം-ചെങ്കോട്ട വഴി ബെംഗളൂരു ട്രെയിൻ, ഹൂബ്ലി-കൊല്ലം ദീപാവലി തീവണ്ടി.. ഈ റൂട്ടിൽ ആദ്യം

ബാംഗ്ലൂരിൽ നിന്നും ദീപാവലിക്ക് നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ദീപാവലി നീണ്ട വാരാന്ത്യത്തിലെ അവധി നാട്ടിൽ ആഘോഷിക്കുന്നവർക്കായി നിരവധി സർവീസുകളാണ് വിവിധ റെയിൽവേ ഡിവിഷനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്കും സർവീസുകളുണ്ട്. അവധിക്ക് നാട്ടിലേക്ക് വരാനും ദീപാവലി കഴിഞ്ഞ് തിരികെ പോകാനും സൗകര്യപ്രദമായ സമയം നോക്കിയാണ് സർവീസുകൾ. അത്തരത്തിലൊന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഹുബ്ബള്ളി- ബാംഗ്ലൂര്‍- കൊല്ലം-ഹുബ്ബള്ളി ട്രെയിൻ.

കാഴ്ചകൾ കൊണ്ട് മനോഹരമായ കൊല്ലം- തെങ്കാശി പാതയിലൂടെ, തെന്മലയുടെ ഭംഗിയാർന്ന മലനിരകളും പച്ചപ്പും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചുള്ള യാത്രയ്ക്ക് പറ്റിയ സർവീസ് ആണിത്. മാത്രമല്ല, ബാംഗ്ലൂരിൽ നിന്നും പുനലൂർ തെങ്കാശി പാതയിലൂടെ വരുന്ന ഏറ്റവും ആദ്യത്തെ ട്രെയിൻ സർവീസ് ആണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഹുബ്ബള്ളി- ബാംഗ്ലൂര്‍- കൊല്ലം-ഹുബ്ബള്ളി ട്രെയിൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. നാട്ടിൽ വരാനല്ല, മറിച്ച് ബാംഗ്ലൂരിൽ നിന്നും കാഴ്ചകൾ കണ്ട് ഒരു ട്രെയിൻ യാത്ര എന്ന രീതിയിൽ പോരുന്നവർക്കും പറ്റിയ, ഒത്തിരി പുതിയ സ്ഥലങ്ങൾ പരിചയപ്പെട്ടു വരാൻ പറ്റിയ ട്രെയിന്‍ സര്‍വീസാണിത്.

ഹുബ്ബള്ളി- കൊല്ലം സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 07313 എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ- കൊല്ലം ദീപാവലി ഫെസ്റ്റിവൽ ട്രെയിൻ ഒക്ടോബർ 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 15:15 ന് ഹുബ്ബള്ളിയിൽ നിന്ന പുറപ്പെട്ട് ബെംഗളൂരു എസ്എംവിടി ജംങ്ഷനിൽ രാത്രി 23:00 ന് എത്തി മധുരെ, തെങ്കാശി, ചെങ്കോട്ട, തെന്മല പുനലൂർ വഴി പിറ്റേന്ന്, അതായത് ഞായറാഴ്ച വൈകിട്ട് 17:10 ന് കൊല്ലം ജംങ്ഷനിൽ എത്തും. 1250 ദൂരം 25 മണിക്കൂർ 55 മിനിറ്റുകൊണ്ടാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.

സ്ലീപ്പർ, എസി ത്രീ ടയർ, എസി ടൂ ടയര്‌, എസി ഫസ്റ്റ് ക്ലാസ് എന്നീ കോച്ചുകളുണ്ട്. ഹുബ്ബള്ളി- കൊല്ലം യാത്രയ്ക്ക് സ്ലീപ്പറിൽ 710 രൂപ, എസി ത്രീ ടയറിന് 1845 രൂപ, എസി ടൂ ടയറിന് 2550 രൂപ, എസി ഫസ്റ്റ് ക്ലാസിന് 4025 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഹുബ്ബള്ളി- ബാംഗ്ലൂർ- കൊല്ലം സ്പെഷ്യൽ ട്രെയിൻ 07313

എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ - 15:15
മൈലാര ഹാവേരി- 16:15
റാണിബെന്നൂർ - 16:45
ദേവനഗര - 17:20
ബിരൂർ ജംങ്ഷൻ - 18:45
അരസികെരെ ജംങ്ഷൻ - 19:35
തുംകുരു - 21:00
ചിക് ഭാവ്നഗർ - 21:50
എസ്എംവിടി ബെംഗളുരു - 23:00
കൃഷ്ണരാജപുരം - 23:28
ബംഗാരപ്പേട്ട് - 00:18
സേലം ജംങ്ഷൻ - 03:30
കരൂർ ജംങ്ഷൻ - 05:25
ഡിണ്ടിഗൽ ജംങ്ഷൻ - 07:15
മധുരൈ ജംങ്ഷൻ - 08:10
വിരുദ്നഗർ ജംങ്ഷൻ - 09:13
ശിവകാശി - 09:43
രാജപാളയം - 10:05
ശങ്കരൻകോവിൽ - 10:33
കടയനല്ലൂർ - 10:53
തെങ്കാശി ജംങ്ഷൻ - 11:10
സെങ്കോട്ടെ - 11:30
തെൻമല - 13:03
പുനലൂർ - 15:25
ആവണേശ്വരം -15:39
കൊട്ടാരക്കര - 15:49
കുണ്ടറ - 15:59
കൊല്ലം ജംങ്ഷൻ - 17:10.

കൊല്ലം - ഹുബ്ബള്ളി സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 0731കൊല്ലം - ബാംഗ്ലൂര്- എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ ദീപാവലി ഫെസ്റ്റിവൽ ട്രെയിൻ കൊല്ലത്ത് നിന്ന് തിരികെ ഹുബ്ബള്ളിയിലേക്ക് ഒക്ടോബർ 27 ഞായറാഴ്ച രാത്രി 8:30 ന് പുറപ്പെട്ട് കൊട്ടാരക്കര- പുനലൂർ - തെന്മല- ചെങ്കോട്ട - തെങ്കാശി- കൃഷ്ണരാജപുരം0 എസ്എംവിടി ബെംഗളൂരു വഴി തിങ്കളാഴ്ച രാത്രി 20:45 ന് ഹുബ്ബള്ളിയില്‍ എത്തും. 24 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.

കൊല്ലം -ബെംഗളൂരു- ഹുബ്ബള്ളി സ്പെഷ്യൽ ട്രെയിൻ 07314

കൊല്ലം ജംങ്ഷൻ - 20:30
കുണ്ടറ -20:49
കൊട്ടാരക്കര - 21:00
ആവണേശ്വരം -21:10
പുനലൂർ -21:25
തെൻമല -22:23
സെങ്കോട്ടെ -23:25
തെങ്കാശി ജംങ്ഷൻ - 23:45
കടയനല്ലൂർ -00:03
ശങ്കരൻകോവിൽ -00:24
രാജപാളയം -00:53
ശിവകാശി-01:23
വിരുദ്നഗർ ജംങ്ഷൻ -01:53
മധുരൈ ജംങ്ഷൻ -02:40
ഡിണ്ടിഗൽ ജംങ്ഷൻ -04:10
കരൂർ ജംങ്ഷൻ - 05:43
സേലം ജംങ്ഷൻ - 07:10
ബംഗാരപ്പേട്ട് - 10:23
കൃഷ്ണരാജപുരം -11:13
എസ്എംവിടി ബെംഗളുരു -11:30
ചിക് ഭാവ്നഗർ -12:08
തുംകുരു -12:58
അരസികെരെ ജംങ്ഷൻ - 14:30
ബിരൂർ ജംങ്ഷൻ -15:20
ദേവനഗര -16:40
റാണിബെന്നൂർ -17:20
മൈലാര ഹാവേരി- 17:50
എസ്എസ്എസ് ഹുബ്ബള്ളി ജംങ്ഷൻ - 20:45

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: diwali bangalore kollam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+