Search
  • Follow NativePlanet
Share
» »ഒറ്റദിവസത്തിൽ ഇടുക്കി കണ്ടുവരാം! വട്ടവടയും മൂന്നാറും മാത്രമല്ല! കെഎസ്ആർടിസി പാക്കേജ്

ഒറ്റദിവസത്തിൽ ഇടുക്കി കണ്ടുവരാം! വട്ടവടയും മൂന്നാറും മാത്രമല്ല! കെഎസ്ആർടിസി പാക്കേജ്

ഇടുക്കിയുടെ മനോഹാരിത പറഞ്ഞാൽ ഒരിക്കലും തീരില്ല. അതുകണ്ടു തന്നെ മനസ്സിലാക്കണം. ഇനി കാണാമെന്ന് വിചാരിച്ചാലോ..അതിന് ദിവസങ്ങൾ തികയാതെ വരാം. എങ്കിൽപിന്നെ ഉള്ള സമയത്ത് സാധ്യമാകുന്ന പോലെ ഇടുക്കി കണ്ടു വരാം അല്ലേ.. അങ്ങനെയൊരു ആഗ്രഹം മനസ്സിലുണ്ടെങ്കിൽ ബാഗ് പാക്ക് ചെയ്യാൻ വൈകേണ്ട. ഇടുക്കിയിലെ കാഴ്ചകളിലേക്ക് ഒരു യാത്ര തൊടുപുഴ കെഎസ്ആർടിസി ഒരുക്കുകയാണ്.

ഒറ്റദിവസത്തിൽ ഇടുക്കിയിലെ പ്രധാന ഇടങ്ങൾ കണ്ടുവരുന്ന യാത്രയാണിത്. ഇടുക്കിയുടെ മലകളും കുന്നുകളും മാത്രമല്ല. കൃഷികളും അണക്കെട്ടും എല്ലാം ഉൾപ്പെടുന്ന ഒരു കംപ്ലീറ്റ് ഇടുക്കി പാക്കേജാണ് ഈ യാത്ര. ഇടുക്കി യാത്രയെക്കുറിച്ചും അതിന്‍റെ വിശദവിവരങ്ങളും വായിക്കാം.

Idukki One Day Trip

നവംബർ 19 ഞായറാഴ്ച രാവിലെ ആറു മണിക്ക് തൊടുപുഴ ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. തണുപ്പിൽ നേരെ കയറിച്ചെല്ലുന്നത് മൂന്നാറിലേക്കാണ്. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ട് മൂന്നാറിന്റെ കാഴ്ചകൾ കണ്ട് പോകുന്നത് മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ്. മൂന്നാറിന്‍റെ സൗന്ദര്യക്കാഴ്ചകൾ ഒരു തരിപോലും കുറയാത്ത ഇടമാണിത്. സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടിയിലേക്ക് വരാതെ സഞ്ചാരികൾ മൂന്നാർ വിടാറുമില്ല!

ഇവിടേക്കുള്ള യാത്രയും തേയിലത്തോട്ടവും പിന്നെ അണക്കെട്ടിന്‍റെ കാഴ്ചയുമാണ് ഇവിടെ കാണാനുള്ളത്. മാട്ടുപ്പെട്ടിക്ക് അടുത്തായുള്ള കുണ്ടള അണക്കെട്ടാണ് യാത്രയിലെ അടുത്ത ലക്ഷ്യസ്ഥാനം. മൂന്നാർ ടോപ്പ് സ്റ്റേഷന് സമീപമുള്ള ചെണ്ടവരെ എസ്റ്റേറ്റിൽ ആണ് ഈ അണക്കെട്ട് ഉള്ളത്. മൂന്നാർ-ടോപ് സ്റ്റേഷൻ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിച്ചേരാനും ബുദ്ധിമുട്ടില്ല.

Visit Munnar Mattupetty Vattavada With KSRTC

അടുത്ത ലക്ഷ്യസ്ഥാനം എക്കോ പോയിന്‍റും ടോപ്പ് സ്റ്റേഷനും ആണ്. മൂന്നാറിൽ വരുന്ന പല സഞ്ചാരികളുടെയും മനസ്സിൽ ഇവിടുത്തെ ദൃശ്യങ്ങളായിരിക്കും ഉണ്ടാവുക. എപ്പോഴും ഒരു കാറ്റും കോടമഞ്ഞുമായി ആളുകളെ സ്വാഗതം ചെയ്യുന്ന ഈ ഇടങ്ങള് കാണാതെ മടങ്ങാൻ പാടില്ല, . മൂന്നാറിൽ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണ് ടോപ്പ് സ്റ്റേഷൻ.

ടോപ് സ്റ്റേഷനെ സംബന്ധിച്ചെടുത്തോളം ഏറ്റവും കൗതുകകരമായ വസ്തുത അത് തമിഴ്നാടിന്‍റെ ഭാഗമാണ് എന്നതാണ്. എന്നാൽ ഇവിടേക്ക് കയറണമെങ്കിൽ അത് കേരളത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. തേനി ജില്ലയിലാണ് ടോപ്പ് സ്റ്റേഷൻ ഉള്ളത്. സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായാണ് എക്കോ പോയിന്‍റ് ഉള്ളത്. സമുദ്രനിരപ്പിൽ നിന്നും 600 അടി ഉയരത്തിലാണ് ഇവിടമുള്ളത് മൂന്നാറിൽ നിന്നും 16 കിലോമീറ്റർ ദൂരത്തിലാണ് എക്കോ പോയിന്റുള്ളത്.

മൂന്നാറിലെ കാർഷിക ഗ്രാമമായ വട്ടവടയിലേക്കാണ് അടുത്തതായി പോകുന്നത്. മൂന്നാറില്‍ നിന്നു 45 കിമി ദൂരം ഇവിടേക്കുണ്ട്. പച്ചക്കറി കൃഷി നടത്തുന്ന ഇവിടം പാശ്ചാത്യ വിളവുകൾക്ക് പ്രസിദ്ധമാണ്. തമിഴ്നാടിനോട് ചേർന്നാണ് വട്ടവടയുള്ളത്. സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ ആണ് ഈ ഗ്രാമമുള്ളത്. ഒരു സഞ്ചാരിയെയും നിരാശരാക്കാതെ മടക്കി അയക്കുന്ന നാടാണിത്.

രാവിലെ 10 മണി മുതൽ 5 മണി വരെ ഉള്ള സമയങ്ങളിൽ തിരിച്ചറിയൽ രേഖ സഹിതം തൊടുപുഴ കെഎസ്ആര്‍ടിസി ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9400262204, 90741 36560

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+