ഏറ്റവും വിശുദ്ധമായ മാസമാണ് ശ്രാവണ മാസം. തന്‍റെ ആലയമായ കൈലാസം വിട്ട് മഹാദേവൻ ഭൂമിയിലേക്ക് വന്ന് വിശ്വാസികളെ അനുഗ്രഹിക്കുന്ന പുണ്യദിനങ്ങൾ. ഹിന്ദു കലണ്ടറിലെ അഞ്ചാം മാസമായ സാവൻ മാസം ശിവനെ ആരാധിക്കുവാനുള്ള സമയം കൂടിയാണ്. ജൂലൈ 4 ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 31 വരെയാണ് ഈ വർഷത്തെ ശ്രാവണ മാസം. ആഷാഢ മാസത്തിലെ പൗർണ്ണമിക്ക് തൊട്ടുപിന്നാലെയാണ് ഈ മാസം തുടങ്ങുന്നത്.
മറ്റുവർഷങ്ങളെ അപേക്ഷിച്ച് ഏറെ പ്രധാന്യം 2023 ലെ ശ്രാവണമാസത്തിനുണ്ട്. 59 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ മാസം വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്. 19 വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ദിവസങ്ങൾ വരുന്നതെന്ന പ്രത്യേകയും ഉണ്ട്. അതുകൊണ്ടുതന്നെ പ്രത്യേക വ്രതങ്ങൾ എടുത്തും പൂജകൾ നടത്തിയും ശിവനെ ധ്യാനിച്ചുമെല്ലാം ഈ ദിവസങ്ങൾ അതിന്റെ പ്രധാന്യത്തിൽ വിശ്വാസികൾ ആചരിക്കും.

ശ്രാവണമാസം 2023- പ്രധാന തിയതികൾ
സാധാരണ ശ്രാവണമാസങ്ങളേക്കാൾ ഒരു മാസം ഈ വർഷം കൂടുതലുണ്ട്. അധിവർഷം അഥവാ മൽ മാസ എന്നാണിതിനെ പറയുന്നത്. തിങ്കളാഴ്ചകളാണ് ശ്രാവണമാസത്തിലെ പ്രധാന ദിവസങ്ങൾ. സാവൻ സോമവാർ എന്നാണിതിനെ വിളിക്കുന്നത് തന്നെ. ജൂലൈ 10, ജൂലൈ 17, ജൂലൈ 24, ജൂലൈ 31, ഓഗസ്റ്റ് 7, ഓഗസ്റ്റ് 17,ഓഗസ്റ്റ് 21, ഓഗസ്റ്റ് 21 എന്നീ തിയതികളിലാണ് സാവൻ സോമവാർ തിങ്കളാഴ്ചൾ വരുന്നത്.
എട്ട് തിങ്കളാഴ്ചകൾ
ഈ ശ്രാവണമാസത്തിൽ വരുന്നതിനാല്‍ അതെല്ലാം മഹാദേവനെ ആരാധിക്കുവാനും പ്രത്യേക ശിവപൂജകൾ നടത്തുവാനുമാണ് വിശ്വാസികൾ വിനിയോഗിക്കുന്നത്. സാവൻ മാസം മാത്രമല്ല, സാവന് മാസത്തിലെ തിങ്കളാഴ്ചകളും പരമേശ്വര പൂജയ്ക്കും അനുഗ്രഹത്തിനും സവിശേഷവുമാണ്.
ശ്രാവണമാസം വിശ്വാസങ്ങൾ
ശ്രാവണമാസ ആചരണവുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങൾ നിലനിൽക്കുന്നു. ദക്ഷന്റെ മകളായ സതീദേവി തന്റെ ജീവൻ വെടിയുകയും പിന്നീട് പാർവ്വതി ദേവിയായി പുനർജനിച്ചു എന്നുമാണ് ഹൈന്ദവ വിശ്വാസം. ശിവനെ വിവാഹം ചെയ്യുവാൻ ഏറെ ആഗ്രഹിച്ച പാർവ്വതി ദേവി ഇതിനായി ഒട്ടേറെ പ്രാർത്ഥനകൾ നടത്തുകയും നീണ്ട തപസ്സനുഷ്ഠിക്കുകയും ചെയ്തു. ശ്രാവണ മാസത്തിലായിരുന്നുവത്രെ ദേവിയുടെ തപസ്സ്. ഇതിൽ സന്തുഷ്ഠനായ മഹാദേവൻ പാർവ്വതി ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുത്തുവെന്നാണ് വിശ്വാസം.

മഹാദേവൻ ലോകത്തെ രക്ഷിച്ചതിന്റെ ഓർമ്മയ്ക്ക്
സമുദ്രമഥന സമയത്ത് ഉയർന്നുവന്ന വിഷം ഭൂമയിൽ പതിക്കാതെ മഹാദേവൻ കഴിച്ച കഥ നമുക്കറിയാം, പ്രപഞ്ചത്തെ മുഴുവൻ രക്ഷിക്കാനായി മഹാദേവൻ നടത്തിയ ഈ കൃത്യത്തിന്റെ ഓർമ്മയ്കക്കായാണ് വിശ്വാസികൾ ശ്രാവണ മാസം ആചരിക്കുന്നതെന്നും പറയപ്പെടുന്നു. തന്റെ വിശ്വാസികളെയും അനുയായികളെയും മഹാദേവൻ എല്ലാ ആപത്തുകളിൽ നിന്ന് സംരക്ഷിക്കുകയും അവർക്ക് ആരോഗ്യവും സമ്പത്തും നല്കുകയും ചെയ്യുമത്രെ.
ശ്രാവണമാസത്തിലെ പ്രാര്‍ത്ഥനകൾ
ശ്രാവണമാസം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. ഈ സമയത്ത് വ്രതങ്ങൾ അനുഷ്ഠിക്കുമ്പോൾ ശിവൻ അതിന് പ്രത്യേക പ്രതിഫലം നല്കുമെന്നും വിശ്വാസികൾക്ക് അനരുടെ പ്രാർത്ഥനകളും അപേക്ഷകളും താമസമില്ലാതെ സാധിച്ചുകൊടുക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ശിവൻ ഭൂമിയിലെത്തി വസിക്കുന്ന സമയം കൂടിയാണിത്. സാവൻ മാസത്തിലെ അഞ്ച് തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിക്കണമെന്നാണ് ശിവപുരാണം പറയുന്നത്

ശിവക്ഷേത്രങ്ങളും ശ്രാവണമാസവും
ശ്രാവണമാസത്തിൽ ശിവക്ഷേത്രങ്ങളിൽ പൊതുവേ തിരക്ക് കൂടുതലാണ്. ക്ഷേത്രങ്ങളിൽ പോകുവാനും ശിവന് പ്രിയപ്പെട്ട വഴിപാടുകൾ സമര്‍പ്പിക്കുവനും ഈ കാലത്ത് വിശ്വാസികൾ സമയം കണ്ടെത്തുന്നു. മാത്രമല്ല, ശിവന് കൂവളത്തിലയും ധാരയും സമർപ്പിക്കുന്നതിലൂടെ ജീവിതകാലം മുഴുവൻ ശിവന്‍റെ അനുഗ്രഹം നേടാമെന്നും ജീവിതത്തിലൊരിക്കലും ദാരിദ്ര്യവും പട്ടിണിയു വരില്ലെന്നും പണത്താലും ധാന്യങ്ങളാലും അനുഗ്രഹിക്കപ്പെടുമെന്നും വിശ്വാസമുണ്ട്.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകൾ
സവാനിലെ ആദ്യ തിങ്കളാഴ്ച: 10 ജൂലൈ 2023
സാവന്റെ രണ്ടാം തിങ്കളാഴ്ച: 17 ജൂലൈ 2023
സാവന്റെ മൂന്നാം തിങ്കളാഴ്ച: 24 ജൂലൈ 2023 (അധിമാസം)
സവാനിലെ നാലാമത്തെ തിങ്കൾ: 31 ജൂലൈ 2023 (അധിമാസം)
സവാനിലെ അഞ്ചാം തിങ്കൾ: 07 ഓഗസ്റ്റ് 2023 (അധിമാസം)
സവാനിലെ ഏഴാം തിങ്കൾ: 21 ഓഗസ്റ്റ് 2023
സാവന്റെ എട്ടാം തിങ്കൾ: 28 ഓഗസ്റ്റ് 2023
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












