Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യ ദിനം 2024: കാടും കടലും വെള്ളച്ചാട്ടവും കണ്ടൊരു യാത്ര! കുട്ടികളെയും കൂട്ടി പോകാം

സ്വാതന്ത്ര്യ ദിനം 2024: കാടും കടലും വെള്ളച്ചാട്ടവും കണ്ടൊരു യാത്ര! കുട്ടികളെയും കൂട്ടി പോകാം

ഈ ഓഗസ്റ്റ് മാസം കുട്ടികളെ സംബന്ധിച്ചെടുത്തോളം അവധികളുടെ സമയമാണ്. ഓണത്തിന്‍റെ പത്ത് ദിവസമുള്ള അവധി കൂടാതെ സ്വാതന്ത്ര്യ ദിനത്തിന്‍‌റെ അവധിയും അതിലെ നീണ്ട വാരാന്ത്യവും കൂടിയാകുമ്പോൾ സ്കൂളിലേക്കാൾ സമയം ഈ മാസം വീട്ടിൽ ചെലവഴിക്കാം. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൗതുകം പകരുന്ന കാഴ്ചകളിലേക്ക് അവരെ ഒരു ദിവസം കൊണ്ടുപോയാലോ...

മലരിക്കലിൽ പൂത്തു നിൽക്കുന്ന ആമ്പല്‍പ്പാടം മുതൽ അതിരപ്പള്ളിയിൽ നിന്നും വാഴച്ചാലിലൂടെ മലക്കപ്പാറയിലേക്ക് ഒരു യാത്രയും ഒക്കെയായി ഒരു ദിവസം പൂർണ്ണമായും കുട്ടികൾക്ക് മാറ്റിവെക്കാം. ഏതൊക്കെ ഇടങ്ങളിൽ പോകണമെന്നല്ലേ... നോക്കാം.

Places In Kerala To Travel With Kids

1. ജ‍ഡായു നേച്ചർ പാർക്ക്

കേബിൾ കാർ കയറി ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയുടെ മുന്നിൽ ചെന്നിറങ്ങാം, രാമാ-രാവണ യുദ്ധവും കിടിലൻ ഗെയിമുകളും ഒക്കെ കളിച്ച് ഇഷ്ടംപോലെ ഫോട്ടോയുമെടുത്ത് ഒരു ദിവസം. കൊല്ലം ചടയമംഗലത്തെ ജ‍ഡായുപ്പാറയെന്ന് ജഡായൂ നേച്ചർ പാർക്കിലേക്കുള്ള യാത്ര കുട്ടികള്‍ക്ക് കൗതുകത്തിൽ കുറഞ്ഞതൊന്നും നല്കില്ല. മുതിർന്നവർക്കും ഈ യാത്ര പുതിയൊരു അനുഭവമായിരിക്കും. തിരുവനന്തപുരത്തു നിന്നും മറ്റു ജില്ലകളിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടേക്ക് വരാം. ചടയമംഗലത്തു നിന്നും ഓട്ടോ പിടിച്ച് വരാനുള്ള ദൂരമേ ഇവിടേക്കുള്ളൂ.

2. അതിരപ്പിള്ളി-മലക്കപ്പാറ യാത്ര

ഫോൺ മാറ്റിവെച്ച്, പഠനത്തിന്റെ തിരക്കൊന്നുമില്ലാതെ ഒരു ലോങ് ഡ്രൈവ്. കുട്ടികളെ മനസ്സിലാക്കാനും അവര്‍ക്ക് പ്രകൃതിയെ പരിചയപ്പെടാനും പറ്റിയ ഒരു യാത്രയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് വാഴച്ചാലിലൂടെ മലക്കപ്പാറയിലേക്കുള്ള യാത്ര. വെള്ളച്ചാട്ടത്തിനടുത്തു വരെ പോയി അതിന്റ ഭംഗി ആസ്വദിച്ച് കാട്ടിലൂടെ മലക്കപ്പാറയിലേക്ക് പോയി തിരികെ വരുന്ന വിധത്തിലാണ് പ്ലാൻ ചെയ്യേണ്ടത്.

Athirappilly Falls Thrissur

3. മലരിക്കൽ ആമ്പൽപ്പാടം

സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരം കോട്ടയം മലരിക്കലിലെ ആമ്പൽപാടങ്ങളാണ്. പിങ്ക് നിറത്തിൽ പൂത്തുനിൽക്കുന്ന ആമ്പൽ കാഴ്ചകൾ കണ്ട് അവിടെയൊന്ന് പോകണമെന്നാഗ്രഹിക്കാത്ത ഒരാളും കാണില്ല. വിടർന്നു നിൽക്കുന്ന ആമ്പലുകൾക്കു നടുവിലൂടെ വള്ളത്തില്‍ കയറി പോകുവാനും പൂക്കളോട് ചേർന്ന് ഫോട്ടോയും വീഡിയോയും എടുക്കാനുമെല്ലാം മലരിക്കലിലേക്ക് പോകാം.


കോട്ടയത്തു നിന്നും വളരെ എളുപ്പത്തിൽ മലരിക്കലിലേക്ക് പോകാം. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും കുമരകം റൂട്ടിൽ വന്ന് ഇല്ലിക്കൽ ജംങ്ഷനിൽ നിന്നും തിരുവാർപ്പ് റൂട്ട് വഴി കാഞ്ഞിരം ജംങ്ഷനിലെത്തി മലരിക്കലിലേക്ക് വരാം. കുമരകത്തു നിന്ന് വരുന്നവരും ഇല്ലിക്കൽ ജംങ്ഷനിലെത്തി വേണം വരാൻ. രാവിലെയാണ് ഇവിടം സന്ദര്‍ശിക്കാൻ പറ്റിയ സമയം.

Fort Kochi Ernakulam

4. ഫോർട്ട് കൊച്ചി

ബീച്ചിൽ പോയി കടൽക്കാഴ്ചകൾ കണ്ട് എരിവും മധുരവും ഐസ്ക്രീമും ഒകെ കഴിച്ച് ഇരിക്കുന്നതും കുട്ടികളെ സംബന്ധിച്ച് മറക്കാനാവാത്ത അനുഭവം തന്നെയാണ്. കുറഞ്ഞ ചെലവിൽ കിടിലൻ ആംബിയൻസും സന്തോഷവും നല്കുന്ന ഒരു യാത്രയായിരിക്കും കുഞ്ഞുങ്ങൾക്കൊപ്പം ഫോർട്ട് കൊച്ചിയിലേക്കുള്ളത്. ബീച്ചിലെ കറക്കത്തിനു പുറമേ അവിടുത്തെ തെരുവുകൾ, ഷോപ്പിങ് ഇടങ്ങൾ, വാസ്കോഡ ഗാമാ സ്ക്വയർ, സാന്താ ബസലിക്ക, ജ്യൂ സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കാം.

Adavi Eco Tourism

അടവി എക്കോ ടൂറിസം

യാത്ര കുറച്ചു സാഹസികമാകണം എന്നുണ്ടെങ്കിൽ നേരേ പത്തനംതിട്ടയ്ക്കു പോകാം. സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരെ കൊതിപ്പിക്കാൻ പറ്റിയ കഥകളുള്ള സാഹസിക യാത്രയാണ് അടവി എക്കോ ടൂറിസം നല്കുന്നത്. കോന്നിയിൽ നിന്നും പതിനാറ് കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പ്രധാന അട്രാക്ഷൻ കുട്ടവഞ്ചി യാത്രയാണ്. ഇരുവശവും തിങ്ങിനിറഞ്ഞ കാടിനു നടുവിലൂടെ ഒഴുകുന്ന കല്ലാറിൽ കുട്ടിവഞ്ചിയിലൂടെയുള്ള സഫാരി മറക്കാനാവാത്ത ഒരു യാത്രാനുഭവം ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+