ചർച്ചകൾ മുഴുവനും പേരുമാറ്റത്തെക്കുറിച്ചാണ്. ഇന്ത്യ പേര് ഭാരതം എന്ന പേരിന് വഴിമാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഡല്‍ഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായുള്ള ഒരു ഔദ്യോഗിക കത്തിൽ 'ഇന്ത്യയുടെ പ്രസിഡന്റ് ' എന്നതിന് പകരം 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന് രേഖപ്പെടുത്തിയതോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചതോടെ ചർച്ചകൾ ചൂടുപിടിച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങൾ പല കാരണങ്ങളാൽ പേരുമാറ്റിയ ചരിത്രമുണ്ട്. രാഷ്ട്രീയ കാരണങ്ങൾ മുതൽ ചരിത്രത്തെ പിന്നിലുപേക്ഷിക്കാനും അടിമത്വത്തിന്റെ ഓർമ്മകളെ ഇല്ലാതാക്കാനും ഒക്കെ രാജ്യങ്ങൾ പുതിയ പേര് സ്വീകരിച്ചിട്ടുണ്ട്. ഇതാ പേരുമാറ്റിയ 10 രാജ്യങ്ങൾ പരിചയപ്പെടാം.

1. സിലോൺ- ശ്രീലങ്ക
തൊട്ടടുത്തു നിന്നു തന്നെ തുടങ്ങാം. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക സിലോൺ എന്ന പേര് ഉപേക്ഷിച്ച് ശ്രീലങ്ക ആയത് 1972 ൽ ആയിരുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്ക എന്നതാണ് ശ്രീലങ്കയുടെ മുഴുവൻ പേര്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന കൊളോണിയൽ ഭരണത്തിന്റെ ഓർമ്മകൾ ഉപേക്ഷിച്ച് രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കാനായിരുന്നു ഈ പേര്മാറ്റം.

2. ബർമ്മ- മ്യാൻമാർ
ബര്‍മ്മ എന്ന പേരുമാറ്റി അത് മ്യാൻമാർ ആയി മാറിയത് 1989 ൽ ആണ്. ലോകത്തിനു മുൻപിൽ ഒരു ഇമേജ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമായിരുന്നു രാജ്യം ഉദ്ദേശിച്ചതെങ്കിലും അത് വേണ്ട പ്രയോജനം നല്കിയില്ലെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ പുരോഗമ ചിന്താഗതി എന്ന നിലയിലാണ് പേരു മാറ്റം രാജ്യം ഉദ്ദേശിച്ചതെങ്കിലും രാജ്യത്തെ മുന്‍നിര വിഭാഗമായ ബർമന്റെ ഔദ്യോഗിത ഭാഷാരൂപം മാത്രമാണ് മ്യാന്മർ എന്നതാണ് യാഥാർത്ഥ്യം.
3. തുര്‍ക്കി-തുർക്കിയ
പേരുമാറ്റിയ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് തുർക്കിയ ആണ്. തുർക്കി എന്ന പേരിൽ നിന്നും രാജ്യം തുർക്കിയ ആയത് 2022 ലാണ്. അതേ വർഷം ജൂണിലാണ് ഐക്യരാഷ്ട്രസഭ പേരുമാറ്റത്തെ അംഗീകരിച്ചത്. രാജ്യത്തിന്‍റെ പ്രസിഡന്‍റ് ആയിരുന്ന രജപ് ത്വയിബ് എര്‍ദോഗന്‍റെ തീരുമാനമായിരുന്നു ഇത്. തുർക്കിയുടെ പാരമ്പര്യത്തോട് ചേർന്നു നിൽക്കുന്നു എന്നത് മാത്രമല്ല, ജ്യത്തിന്റെ സംസ്കാരം, നാഗരികത, മൂല്യങ്ങൾ തുടങ്ങിയവ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്നു എന്നതും ഇതിന് കാരണമായിരുന്നു.

4. സിയാം- തായ്ലൻഡ്
ബ്രിട്ടീഷുകാരോ ഫ്രെഞ്ചുകാരോ അടക്കിഭരിച്ചിട്ടോ കോളനിവത്ക്കരിക്കുകയോ ചെയ്യാതെ ചുരുക്കം ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൊന്നാണ് ഇന്നത്തെ തായ്ലൻഡ്. എന്നാൽ സിയാം എന്നായിരുന്നു തായ്ലൻഡ് നേരത്തെ എന്നറിയുന്നവര് ചുരുക്കമാണ്. നൂറ്റാണ്ടുകൾ നീണ്ട രാജഭരണകാലത്താണ് സിയാം എന്ന് ഇവിടം അറിയപ്പെട്ടത്. പിന്നീട് ഭരണഘടനയുള്ള രാജവാഴ്ചാ രാജ്യമായി ഇത് മാറിയപ്പോഴാണ് സ്വതന്ത്ര്യരായ ജനങ്ങളുടെ നാട് എന്നർത്ഥം വരുന്ന തായ്ലൻഡ് എന്ന പേര് സ്വീകരിച്ചത്.
5. കമ്പൂച്ച- കംപോഡിയ
പലതവണ പേരുമാറ്റിയ ചരിത്രമുണ്ട് ഇന്നത്തെ കമ്പോഡിയയ്ക്ക്. 1953 നും 1970 നും ഇടയിൽ ഇത് കിംഗ്ഡം ഓഫ് കംബോഡിയ ആയിരുന്നുവെങ്കിൽ 1974 വരെ ഖെമർ റിപ്പബ്ലിക് എന്നായിരുന്നു പേര്. 975 മുതൽ 1979 വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ഇത് ഡെമോക്രാറ്റിക് കംപുച്ചിയ എന്നാണ് അറിയപ്പെട്ടിരുന്നത്. 1989 മുതൽ 1993 വരെ ഇത് കംബോഡിയ സ്റ്റേറ്റ് ആയി മാറി. 1993-ൽ രാജവാഴ്ച പുനഃസ്ഥാപിച്ചതിനുശേഷം, കംബോഡിയ രാജ്യം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











