എവിടെയാണിത്
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളുരുവിലാണ് രാജ്യത്ത തന്നെ ആദ്യത്തെ ബ്രെയിൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് എന്ന നിംഹീൻസിലാണ് വളരെ വിചിത്രമെന്നു തോന്നിക്കുന്ന ഈ മ്യൂസിയമുള്ളത്.
അറിയാം..തൊടാം തലച്ചോറിനെ
വിദ്യാർഥികൾക്കും സഞ്ചാരികൾക്കും ഒക്കെയായി തുറന്നു കൊടുത്തിരിക്കുന്ന ഈ ബ്രെയിൻ മ്യൂസിയത്തിൽ കയറിയാൽ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. വ്യത്യസ്ത രൂപത്തിലും വലുപ്പത്തിവും നിറത്തിലുമെല്ലാം ഉള്ള ബ്രെയിനുകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ബ്രെയിനെ കയ്യിലെടുത്ത് പിടിച്ച് അറിയുവാൻ വരെ ഇവിടെ സൗകര്യമുണ്ട്.
ഇങ്ങനെയൊരു മ്യൂസിയം വന്ന കഥ
നിംഹാൻസിലെ ന്യൂറോപ്പതി ഡിപ്പാർട്മെന്റിന്റെ കീഴിലാണ് ബ്രെയിൻ മ്യൂസിയം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ന്യൂറോപ്പതി ഡിപ്പാർട്മെന്‍റിൻരെ തലവനായ ഡോയ എസ് കെ. ശങ്കറാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച ആൾ. മെഡിക്കൽ വിദ്യാഹ്യാസത്തിനു വേണ്ടിയും ഗവേഷണ ആവശ്യങ്ങൾക്കുമായി കഴിഞ്ഞ 35 വർഷങ്ങളായി ശേഖരിച്ച തലച്ചോറ്‍ ആണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളും അറിവുകളും പൊതുജനങ്ങൾക്കുംലഭ്യമാകണമെന്ന ചിന്തയിൽ നിന്നാണ് ഇത് എല്ലാവർക്കുമായി തുറന്നിരിക്കുന്നത്. മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ തലച്ചോറും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
എന്തൊക്കെ കാണാം?
ഏകദേശം 500 ൽ അധികം തരത്തിലുള്ള ബ്രെയിനുകളാണ് ഇവിടെ ബ്രെയിൻ മ്യൂസിയത്തിലുള്ളത്. വെറുതെ കാണുക മാത്രമല്ല, അത് കയ്യിലെടുത്തു പിടിക്കുവാൻ വരെ ഇവിടെ അവസരമുണ്ട്. ഒരിക്കലും മറക്കാൻ സാധിക്കാത്ത, അത്ബുതകരമായ ഒരനുഭവമായിരിക്കും ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
മനുഷ്യൻ മാത്രമല്ല, കോഴിയും കാക്കയുമുണ്ട്
മനുഷ്യൻറെ മാത്രമല്ല, കോഴിയുടെയും കാക്കയുടെയും എലിയുടെയും ഒക്കെ ബ്രെയിൻ ഇവിടെ കാണാം
വ്യത്യസ്ത അവസ്ഥകൾ
ബ്രെയിനുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങൾ ബാധിച്ചവരുടെയും അപകടങ്ങളിലും മറ്റും പെട്ട് തലയ്ക്ക് പരുക്കേറ്റവരുടെയും മറ്റും ബ്രെയിനുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അസുഖങ്ങളും മറ്റും വരുമ്പോള്‍ തലച്ചോറിനുണ്ടാവുന്ന മാറ്റം ഇതിലൂടെ ആർക്കും കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കും.
മാത്രമല്ല
ബ്രെയിൻ മാത്രമല്ല, ഹൃദയവും കിഡ്നിയും അസ്ഥികൂടവും ഒക്കെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട.
നിംഹാൻസിലെത്താൻ
യശ്വന്ത്പൂരിൽ നിന്നും നിംഹാൻസിലേക്ക് 14.3 കിലോമീറ്റർ ദൂരമാണുള്ളത്. മെജസ്റ്റിക്കിൽ നിന്നും 8.4 കിലോമീറ്ററും മഡിവാളയിൽ നിന്നും 17.2 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.