പ്രാരംഭ കാലം മുതലേൽക്കേ തന്നെ സിനിമ ഒരു ജീവിതശൈലിക്കും സംസ്കാരത്തിനും വഴിത്തിരിവായി മാറിയ ഒരു രാജ്യമാണ് ഇന്ത്യ. മാറുന്ന ആദർശങ്ങളും മനോഭാവങ്ങളും മാറ്റി നിർത്തിയാൽ വളരെ ശ്രദ്ധേയമായ ഒരുപാട് സ്ഥലങ്ങൾ കണ്ടെത്തുന്നതിലും പ്രശംസിക്കുന്നതിലും സിനിമ അതിയായ പങ്ക് വഹിച്ചിട്ടുണ്ട്.. അതിനാൽ, വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും ലോക ഭൂപടത്തിൽ ഒരുപാട് സ്ഥലങ്ങൾ വരച്ചു ചേർക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ വർഷം ബോളിവുഡ് സ്പോട്ട് സന്ദർശിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാലോ..? ആർക്കറിയാം.. ചിലപ്പോൾ നിങ്ങളെ ആരെങ്കിലുമിനി സിനിമയിലെടുത്താലോ ..?
ഈ അസാധാരണ ഇടങ്ങളെ അന്വേഷിച്ചിറങ്ങാൻ ഉറപ്പിച്ചവരാണ് നിങ്ങളെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്..
ഇന്ത്യയിലെത്തന്നെ അതിശയകരമായ ഇത്തരം സ്ഥലങ്ങളെക്കുറിച്ച് വായിച്ച് അറിയുക.
ഗുൽമാർഗ്, ജമ്മു & കാശ്മീർ
ഉയർന്ന മലനിരകളും, പുഷ്പങ്ങൾ നിറഞ്ഞ - പച്ച പുൽമേടുകളും ചെറിയ തടാകങ്ങളും, പച്ച പൈൻ കാടുകളുമൊക്കെ കൂടി ചേർന്ന്, ഗുൽമാർഗിന്റെ മനോഹാരിത കാത്തുസൂക്ഷിക്കുന്നു.
ബോബി, ജബ് തക് ഹേ ജാൻ, ഹൈദർ, യെ ജവാനി ഹേ ദീവാനി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അതിനുദാഹരണം
മൂന്നാർ ടീ പ്ലാന്റേഷനുകൾ, കേരളം
എത്തിച്ചേരുമെന്ന്..എന്നാൽ സിനിമാപ്രവർത്തകർ അതേ കുറിച്ചു ചിന്തിച്ചു. അവരുടെ സിനിമകളിലൂടെ അവർ ഈ സൗന്ദര്യം ഒപ്പിയെടുത്ത് അതിവിശാലമായ ജനപ്രീതി നേടിക്കൊടുത്തു.
മറക്കാത്ത ഒരിടമാണ് കേരളം. അത് വിനോദ സഞ്ചാരികളായാലും,യാത്രീകരായാലും, സിനിമാക്കാരായാലും ആരായാലും അങ്ങനെ തന്നെ ...! ആർക്കാണ് ചെന്നൈ എക്സ്പ്രസിലെ ദീപികയെ പ്രണയിക്കുന്ന ഷാരൂക് ഖാനെ മറക്കാൻ സാധിക്കുക.. നിശബ്ദ് ലെ ജിയ വിജയുമായി പ്രണയത്തിലാകുന്നത് ഈ തേയിലത്തോട്ടങ്ങൾക്കിടയിൽ വച്ചല്ലേ...?
നിലയ്ക്കാത്ത വശീകരണ ശക്തി കുടികൊള്ളുന്ന കേരളത്തിലെ തേയിലത്തോട്ടങ്ങളെ ചിത്രീകരിക്കുന്നത് കണ്ണിന് കുളിർമയേകുന്ന ഒരനുഭവമാണ്
ലൈഫ് ഓഫ് പൈ, ഗുപ്ത തുടങ്ങിയ മറ്റു സിനിമകളിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്സ
റോഹ്താങ് പാസ്, ഹിമാചൽ പ്രദേശ്
ജബ് വീ മെറ്റ്, ദേവ് ഡി, ഹൈവേ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവിടെ ചിത്രീകരിച്ചതാണ്. ഇത്തരമൊരു അത്ഭുതസ്ഥലം സന്ദർശിച്ച് ഇവിടുത്തെ വശ്യഭംഗി അനുഭവിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു
സന്ദർശനത്തിന് അനുയോജ്യമായ സമയം - മെയ് മുതൽ സെപ്റ്റംബർ വരെയാണ്
രാജസ്ഥാനിലെ ഉദയ്പൂർ
70 mm സ്ക്രീനിൽ പ്രദർശിപ്പിച്ച ഉദയ്പൂർ ഒരു ചരിത്ര പ്രാധാന്യമുള്ള സ്ഥലമായി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു
ഗൈഡ്, എകലവ്യ, ഖുദ ഗവാഹ് തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഈ സുന്ദര നഗരത്തിന്റെ ചരിത്ര സാംസ്കാരിക മഹത്വത്തിനുള്ളിലാണ്..
ഉദയപ്പൂർ കൊട്ടാരത്തിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചിത്രീകരിച്ച ഗോലിയോൻ കി രാസലീല രാം-ലീലാ എന്ന ചിത്രം ഈ നഗരത്തിന്റെ പ്രസിദ്ധി വർദ്ധിപ്പിച്ചു.
ഡാർജിലിംഗ്, പശ്ചിമ ബംഗാൾ
ചിത്രങ്ങളെല്ലാം ഇവിടെ ചിത്രീകരിച്ചിട്ടുള്ളതാണ്. എല്ലായിടത്തും ചിതറിക്കിടക്കുന്ന ഈ പ്രദേശത്തിന്റെ അഴകും ലാവണ്യവും ചുറ്റും വ്യാപിച്ചുകിടക്കുന്നു. അവയൊക്കെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളായി പകർത്താൻ സംവിധായകരെ പ്രേരിപ്പിക്കുന്നു. ബോളിവുഡ് ചിത്രങ്ങളുടെ ഇത്രപോന്ന ചാരുതയും ശോഭയും കാരണം ദാർജിലിംഗ് ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ഹിൽസ്റ്റേഷനുകളിൽ ഒന്നാണ്,



Click it and Unblock the Notifications











