Search
  • Follow NativePlanet
Share
» » കൊച്ചി- ഹൈദരാബാദ് ടൂർ: അവധിയെടുക്കേണ്ട, പോക്കറ്റ് കാലിയാവില്ല.. ഇത്രയും കുറഞ്ഞ ചെലവിൽ പിന്നെ പോകാൻ പറ്റില്ല

കൊച്ചി- ഹൈദരാബാദ് ടൂർ: അവധിയെടുക്കേണ്ട, പോക്കറ്റ് കാലിയാവില്ല.. ഇത്രയും കുറഞ്ഞ ചെലവിൽ പിന്നെ പോകാൻ പറ്റില്ല

ചാർമിനാറിന്‍റെ നാടാണ് സഞ്ചാരികൾക്ക് ഹൈദരാബാദ്. തിരക്കേറിയ തെരുവിന് നടുവിൽ കാലത്തിന്‍റ മായാത്ത അടയാളമെന്നോണം തലയുയർത്തി നിൽക്കുന്ന സ്മാരകം. ഭക്ഷണപ്രേമികളാണ് ഹൈദരാബാദിലെത്തുന്നതെങ്കിൽ അവർ തിരയുന്നത് പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണിയാണ്. ഒപ്പം പലഹാരങ്ങളും. ചരിത്രം തേടിവരുന്നവരാണെങ്കിൽ അവർക്കുള്ള വാതിൽ തുറക്കുന്നത് ഗോൽകോണ്ട കോട്ടയും..

ഇങ്ങനെ എല്ലാത്തരം സഞ്ചാരികൾക്കും വേണ്ടി എന്തെങ്കിലും ഒക്കെ കരുതിവയ്ക്കുന്ന നിസാമുമാരുടെ നാടായ ഹൈദരാബാദിലേക്ക് നമുക്കും പോയാലോ.. കോട്ടകളും പ്രതിമകളും ചാർമിനാറും മ്യൂസിയവും കൊട്ടാരങ്ങളും കണ്ടുവരുന്ന ഹൈദരാബാദ് യാത്ര ഒരുക്കിയിരിക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസിയാണ്.

Indian Railway Hyderabad Tour Package From Kochi

കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രണ്ട് രാത്രിയും മൂന്ന് പകലും ഹൈദരാബാദിൽ ചെലവഴിച്ചുള്ള ഈ യാത്ര മാർച്ച് മാസത്തിലാണ് പുറപ്പെടുന്നത്. അധികം അവധി എടുക്കാതെ, ബുക്കിങ്ങിന്‍റെ തലവേദനകൾ ഇല്ലാതെ പോയി വരാൻ പറ്റുന്ന, എല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജായാണ് ഐആർസിടിസി ഇതവതരിപ്പിച്ചിട്ടുള്ളത്.

മാർച്ച് 7 ന് രാവിലെ 9.24 ന് കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെട്ട് 11.00 മണിക്ക് ഹൈദരാബാദിൽ എത്തും. എയർപോർട്ടിൽ നിന്ന് നേരേ ശ്രീ രാമാനുജർ പ്രതിമ കാണുവാനായാണ് പോകുന്നത്. പിന്നീട് ഉച്ചഭക്ഷണം കഴിഞ്ഞ് ഗോല്‍കോണ്ട കോട്ടയിലേക്ക് പോകും. ഒരുപാട് ചരിത്രവും കഥകളമുള്ള ഈ കോട്ട തെലുങ്കാനയുടെ ചരിത്രയിടങ്ങളിലൊന്നാണ്. തിരികെ ഹോട്ടയിലേക്ക് വരുന്നു. രാത്രി വിശ്രമം.

രണ്ടാം ദിവസം ഒരേയൊരിടം മാത്രമാണ് സന്ദർശിക്കുന്നത്. രാമോജി ഫിലിം സിറ്റി. രാവിലെ നേരത്തെ ഹോട്ടലിൽ നിന്നും യാത്രയ്ക്കായി ഇറങ്ങും. രണ്ടായിരത്തോളം ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി
വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്താണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്.

മൂന്നാം ദിവസം ആണ് ഹൈദരാബാദിൻറെ ഏറ്റവും പ്രധാന കാഴ്ചകളിലേക്ക് ഇറങ്ങുന്നത്. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത്, ചാർമിനാർ, ജമാ മസ്ജിദ്, ചൗമല്ല പാലസ്, സലാർജംഗ് മ്യൂസിയം എന്നിവ സന്ദർശിക്കും.തുടർന്ന് വൈകുന്നേരം7.50 ന് കൊച്ചിയിലേക്ക് വിമാനം കയറാൻ ഹൈദരാബാദ് എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യും. രാത്രി 9.30 ന് തിരികെ കൊച്ചിയിൽ എത്തും.

ഇതിൽ കൊച്ചി- ഹൈദരാബാദ് - കൊച്ചി വിമാനടിക്കറ്റ്, ഹൈദരബാദില്‌ എസി ഹോട്ടയിൽ രണ്ട് രാത്രി താമസം, രണ്ട് ബ്രേക്ക് ഫാസ്റ്റ്, 2 ഡിന്നർ, എസി ബസിൽ സന്ദർശന സ്ഥലങ്ങളിലേക്കുള്ള യാത്ര, ഗൈഡിന്‍റെ സേവനം എന്നിവ ഉൾപ്പെടെയാണ് നിരക്ക്. അതേസമയം, എല്ലാ പ്രവേശന ഫീസ്/ടിക്കറ്റുകൾ, സ്റ്റിൽ / വീഡിയോ ക്യാമറ ഫീസ്, ബോട്ടിംഗ് ചാർജുകൾ തുടങ്ങിയവ ടിക്കറ്റിൽ ഉൾപ്പെടുന്നില്ല. ഇത് യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.

ബുക്കിങ്ങിന് ഫോൺ നമ്പർ
എറണാകുളം- 0484 - 2382991, 8287932082 , 8287932117 , 8287932064
തിരുവനന്തപുരം - 8287932095
കോഴിക്കോട് - 8287932098

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: irctc hyderabad travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+