Search
  • Follow NativePlanet
Share
» »ട്രെയിനിലാണെന്ന് കരുതി കിലോ കണക്കിന് സാധനം കൊണ്ടുപോയാൽ പണികിട്ടും; അനുവദനീയമായ ലഗേജ് എത്ര? അറിയാം

ട്രെയിനിലാണെന്ന് കരുതി കിലോ കണക്കിന് സാധനം കൊണ്ടുപോയാൽ പണികിട്ടും; അനുവദനീയമായ ലഗേജ് എത്ര? അറിയാം

ഇന്ത്യയിലെ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സര്‍വീസുകളിലൊന്നാണ് റെയിൽവേയുടേത്. ഓരോ ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരെയാണ് നാടും നഗരവും ഗ്രാമങ്ങളും പിന്നിട്ട് റെയിൽവേ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. രാജ്യത്തിൻ‌റ അങ്ങോളമിങ്ങോളമുള്ള റെയിൽവേ കണക്ഷനുകൾ ആഭ്യന്തര യാത്രകളെ എളുപ്പവും ചെലവ് കുറഞ്ഞതുമാക്കുന്നു. ടിക്കറ്റെടുത്ത് ട്രെയിനിൽ കയറുന്നു എന്നതിനപ്പുറം റെയിൽവേ നിയമങ്ങൾ അറിയുന്ന യാത്രക്കാർ കുറവാണ്. അതിലേറ്റവും അറിഞ്ഞിരിക്കേണ്ട ഒന്നാണ് റെയിൽവേയുടെ ലഗേജ് റൂൾ.

ഓരോ യാത്രക്കാരനും തങ്ങളുടെ ടിക്കറ്റിന് അനുസരിച്ച് ട്രെയിനില്‍ കൊണ്ടുപോകുവാൻ സാധിക്കുന്ന ലഗേജിന് പരിധിയുണ്ട്. എന്നാൽ ഭൂരിഭാഗം യാത്രക്കാരും ഇതിനെക്കുറിച്ച് അജ്ഞരാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ചിലർക്കാവട്ടെ, ഏറ്റവും എളുപ്പത്തിൽ കണക്കൊന്നും നോക്കാതെ സൗകര്യം പോലെ തങ്ങളുടെ ലഗേജും കൊണ്ടുപോകുവാൻ സാധിക്കുന്ന ഒരു മാര്‍ഗമാണ് ട്രെയിൻ.

Indian Railway Travel Tip Rules For Luggage During Travel in Train Luggage Allowance

ട്രെയിൻ യാത്രയിൽ എത്ര ലഗേജ് കൊണ്ടുപോകാം

ട്രെയിൻ യാത്രകളിൽ ചിലപ്പോൾ കണ്ടിട്ടില്ലേ... അഞ്ചും ആറും ബാഗും എടുത്ത് കയറിവരുന്ന യാത്രക്കാരെ..ഇതിലെത്ര പേര് റെയിൽവേയുെ നിയമം അനുസരിച്ചുള്ള ലഗേജ് ആയിരിക്കും കൊണ്ടുവരുന്നതെന്ന് അറിയാമോ? റെയിൽവേയുടെ നിയമം അനുസരിച്ച് യാത്രക്കാര്‍‌ക്ക് സൗജന്യമായി തങ്ങൾക്കൊപ്പം കൊണ്ടുപോകുവാൻ സാധിക്കുന്ന ലഗേജ് ട്രാവൽ ക്ലാസ് അനുസരിച്ചാണ് തീരുമാനിക്കുന്നത്. ഏറ്റവും കുറവ് ലഗേജ് കൊണ്ടുപോകുവാൻ കഴിയുന്നത് സെക്കൻഡ് ക്ലാസിലും ഏറ്റവും കൂടുതൽ ലഗേജ് സാധിക്കുന്നത് ഫസ്റ്റ് എസി ക്ലാസിലുമാണ്.

ഓരോ ക്ലാസിലും കൊണ്ടുപോകുവാൻ സാധിക്കുന്ന ലഗേജ്

എസി ഫസ്റ്റ് ക്ലാസിലെ യാത്രക്കാർക്ക് അധിക ചെലവില്ലാതെ 70 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാം. എസി 2-ടയര്‌ ക്ലാസ് യാത്രക്കാർക്ക് 50 കിലോഗ്രാം വരെയും എസി 3-ടയർ, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോഗ്രാം വരെയും ലഗേജ് അനുവദനീയമാണ്. അതേസമയം, സെക്കൻഡ് സിറ്റിംഗ് (ജനറൽ ക്ലാസ്) യാത്രക്കാർക്ക് 35 കിലോഗ്രാം വരെയാണ് കൊണ്ടുപോകാവുന്ന ലഗേജ് പരിധി.

അതേസമയം മാർജിനൽ അലവൻസ് ആയി എസി ഫസ്റ്റ് ക്ലാസിൽ 15 കിലോയും എസി ടൂ ടയർ, എസി ത്രീ ടയർ, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് എന്നിവയില്‌ 10 കിലോ്രാം വീതവും കൊണ്ടുപോകാം. വ്യത്യസ്ത ക്ലാസുകളിലെ യാത്രകൾക്ക് ഈ അലവൻസ് വ്യത്യാസപ്പെടുന്നു . ഫ്രീ അലവൻസ് ഉള്‍പ്പെടെ ലഗേജിന് അധിക നിരക്ക് നല്കി എസി ഫസ്റ്റ് ക്ലാസിൽ 150 കിലോ, എസി ടൂ ടയറിൽ 100 കിലോ, എസി ത്രീ ടയറിൽ 50 കിലോ, സ്ലീപ്പർ ക്ലാസിൽ 80 കിലോ, സെക്കൻഡ് ക്ലാസിൽ 70 കിലോ എന്നിങ്ങനെയും കൊണ്ടുപോകാം.

കുട്ടികൾക്ക് കൊണ്ടുപോകാവുന്ന ലഗേജ്

5 വയസ്സിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ അലവൻസിന്റെ പകുതി അനുവദിച്ചിരിക്കുന്നു, പരമാവധി 50 കിലോഗ്രാം വരെ.

100 സെ.മീ x 60 സെ.മീ x 25 സെ.മീ (നീളം x വീതി x ഉയരം) വലിപ്പമുള്ള ട്രങ്കുകൾ, സ്യൂട്ട്കേസ്, ബോക്സുകൾ എന്നിവ പാസഞ്ചർ കമ്പാർട്ടുമെന്റുകളിൽ വ്യക്തിഗത ലഗേജായി കൊണ്ടുപോകാൻ അനുവദിക്കും. പുറം അളവുകളിൽ ഏതെങ്കിലും അളവുകൾ കവിയുന്ന ട്രങ്കുകൾ, സ്യൂട്ട്കേസ്, ബോക്സുകൾ എന്നിവ ബ്രേക്ക് വാനിൽ ബുക്ക് ചെയ്ത് കൊണ്ടുപോകേണ്ടതുണ്ട്. ഇതത്രം ബാഗേജുകൾ യാത്രക്കാരുടെ കമ്പാർട്ടുമെന്റിൽ കൊണ്ടുപോകരുത്. എസി-3 ടയറിലും എസി ചെയറിലും കാർ കമ്പാർട്ടുമെന്റിൽ കൊണ്ടുപോകാവുന്ന ട്രങ്കുകളുടെ/സ്യൂട്ട്കേസിന്റെ പരമാവധി വലുപ്പം 55 സെ.മീ x 45 സെ.മീ x 22.5 സെ.മീ ആണ്.

അതേസമയം, വ്യാപാര വസ്തുക്കൾ വ്യക്തിഗത ലഗേജായി ബുക്ക് ചെയ്യുന്നതിനും കമ്പാർട്ടുമെന്റിൽ കൊണ്ടുപോകുന്നതിനും നിയമം അനുവദിക്കുന്നില്ല. വലിയ അളവിലുള്ള ലഗേജുകൾ ബ്രേക്ക് വാനിൽ മാത്രമേ കൊണ്ടുപോകാവൂ. ലഗേജിനുള്ള ഏറ്റവും കുറഞ്ഞ ചാർജ് 30 രൂപയാണ്.

ഓക്സിജൻ സിലിണ്ടർ കൊണ്ടുപോകുവാൻ

മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ള രോഗികളുള്ള ഓക്സിജൻ സിലിണ്ടർ, സപ്പോർട്ടിംഗ് സ്റ്റാൻഡ് എന്നിവ എല്ലാ ക്ലാസുകളിലും കൊണ്ടുപോകാൻ അനുവദിക്കും. ഓക്സിജൻ സിലിണ്ടറിലും അതിന്റെ സപ്പോർട്ടിംഗ് സ്റ്റാൻഡിലും സൗജന്യ ലഗേജ് അനുവദിക്കും.

റെയിൽവേയിൽ ലഗേജ് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ കൊണ്ടുപോകുന്ന ലഗേജിൽ ഇംഗ്ലീഷിലോ അല്ലെങ്കിൽ ഹിന്ദിയിലോ പൂർണ്ണമായും വ്യക്തമായി അഡ്രസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടായിരിക്കണം. ഇതില്ലാത്ത ലഗേജുകൾ ബുക്കിംഗിനും ട്രെയിൻ യാത്രയ്ക്കും സ്വീകരിക്കില്ല. ലഗേജുകൾ സുരക്ഷിതമായി പായ്ക്ക് ചെയ്തിരിക്കണം. ഉടമയോടൊപ്പം ഒരേ ട്രെയിനിൽ യാത്ര ചെയ്യേണ്ട ലഗേജ്, ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും ബുക്കിംഗ് സ്റ്റേഷനിലെ ലഗേജ് ഓഫീസിൽ ഹാജരാക്കണം. മുൻകൂട്ടി താമസ സൗകര്യം ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അതേ സമയം തന്നെ അവരുടെ ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാൻ അനുവാദമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+