Search
  • Follow NativePlanet
Share
» »മഞ്ഞിൽ പുതച്ച് പാളവും ട്രെയിനും! സ്വിറ്റ്സർലൻഡ് പോലും മാറിനിൽക്കും! കാശ്മീര്‍ വീഡിയോ വൈറല്‍

മഞ്ഞിൽ പുതച്ച് പാളവും ട്രെയിനും! സ്വിറ്റ്സർലൻഡ് പോലും മാറിനിൽക്കും! കാശ്മീര്‍ വീഡിയോ വൈറല്‍

മഞ്ഞിൽ കുളിച്ചു നില‍്ക്കുകയാണ് കാശ്മീർ. കണ്ണെത്തുന്നിടത്തെല്ലാം മഞ്ഞ്, മരങ്ങളും മലകളും കുന്നുകളും താഴ്വാരങ്ങളും മഞ്ഞുമൂടി കിടക്കുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഇവിടം സന്ദർശിക്കുവാൻ ആഗ്രഹിക്കാത്ത ഒരു സഞ്ചാരിയും കാണില്ല. മഞ്ഞുകാലമായാൽ സ്വിറ്റ്സർലണ്ട് പോലും തോറ്റുപോകുന്ന ഭംഗിയാണ് കാശ്മീരിന്.

ഇപ്പോഴിതാ, പകരം വയ്ക്കുവാനാകാത്ത കാഴ്ചകൾ തേടി സഞ്ചാരികളെ കാശ്മീര്‍ വീണ്ടും പ്രലോഭിപ്പിക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ മിനിസ്ട്രി ഓഫ് റെയിൽവേ എസ്ക് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോ വൻ വൈറല്‍ ആയിരിക്കുകയാണ്. മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ട്രെയിന്‌ മഞ്ഞുമൂടിയ പാളത്തിലൂടെ കയന്നു പോകുന്ന വീഡിയോ ആണ് റെയിൽവേ പങ്കുവെച്ചിരിക്കുന്നത്.

Indian Railways shares Stunning Video Of Train Passing through Snow

PC: X/@RailMinIndia

ഇന്ത്യൻ റെയിൽവേയ്‌ക്കൊപ്പം മഞ്ഞുമൂടിയ ജമ്മു കശ്മീരിന്‍റെ അതിശയകരമായ കാഴ്ച അനുഭവിക്കുക എന്ന ക്യാപ്ഷനോടെയാണ് മിനിസ്ട്രി ഓഫ് റെയിൽവേ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മഞ്ഞുവീണു കിടക്കുന്ന പാളത്തിലൂടെ പോകുന്ന ട്രെയിന്‍റെ ചെറിയ ചെറിയ വീഡിയോ ക്ലിപ്പുകൾ ചേർത്തതാണ് ഈ വീഡിയോ.

കാശ്മീരിലെ ഒരു റെയില്‍വേ സ്റ്റേഷനിലൂടെ കടന്നു പോകുന്ന ഹെഡ് ലൈറ്റും വിന്‍ഡോയും ഒഴികെ ബാക്കി മുഴുവൻ മഞ്ഞു മൂടിയ ഒരു ട്രെയിനിന്‍റെ വീഡിയോയോടെയാണ് ഇത് ആരംഭിക്കുന്നത്. മഞ്ഞുകാലത്ത് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന ആകർഷകമായ കാഴ്ചകളും അനുഭവങ്ങളും ഈ ഒറ്റ വീഡിയോ ക്ലിപ്പിലൂടെ മനസ്സിലാക്കാം. ട്രെയിന്‌ മഞ്ഞു മൂടിക്കിടക്കുന്നതും ശൈത്യകാലത്ത് പ്രദേശത്തിന്‍റെ ഭംഗി കാണിക്കുന്ന വിവിധ പ്രദേശങ്ങളിലൂടെ ട്രെയിൻ പോകുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്.

Indian Railways shares Stunning Video Of Train Passing through Snow

PC: X/@RailMinIndia

മഞ്ഞുകാലത്ത് ഇവിടെ ഒരു ട്രെയിൻ യാത്ര നടത്തിയാൽ എന്തൊക്കെ കാണാം എന്നതിന്‍റെ ഒരു ചെറുരൂപം ഈ വീഡിയോയിൽ നിന്നും ലഭിക്കും.

ഈ കാഴ്ച മികച്ചതാണ് ന്നാണ് ഒരു 'എക്സ്' യൂസര്‍ പ്രതികരിച്ചത്.
അടുത്ത വർഷത്ത യാത്ര ഇവിടേയ്ക്കു തന്നെ എന്നാണ് വീഡിയോയ്ക്ക് താഴെ മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ഇതിന് പിന്തുണച്ച് നിരവധി പേരും പ്രതികരണം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10: 57ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇിനോടകം 45.4K വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. 1.3K ലൈക്കുകളും 316 റീ പോസ്റ്റുകളും ഇതിന് ലഭിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+