വിമാന യാത്രയെന്നു കേൾക്കുമ്പോൾ സാധാരണക്കാരുടെ ഉള്ളൊന്നു പൊള്ളും. യാത്ര എളുപ്പവും സമയലാഭവും ഒക്കെയാണെങ്കിലും ചെലവ് പിടിച്ചാല‍് കിട്ടിയെന്നു വരില്ല. സീ,ണ‍് ആണെങ്കിൽ പറയുകയും വേണ്ട. നോക്കി നിൽക്കുമ്പോൾ ടിക്കറ്റ് നിരക്ക് കുതിക്കും. ഒരിക്കലെങ്കിലും വിമാനത്തിൽ കയറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലരും ചെലവോർത്ത് വേണ്ടെന്നു വെച്ചിരിക്കുകയാണ്.
എന്നാൽ ചെറിയ ചെലവിൽ ഒരു വിമാനയാത്ര പോയാലോ... ആയിരങ്ങളൊന്നും വേണ്ട, വെറും അഞ്ഞൂറ് രൂപയിൽ താഴെ കയ്യിലുണ്ടെങ്കിൽഒരു കിടിലൻ വിമാനയാത്ര നടത്താം. അതും അതിമനോഹരമായ ഭൂപ്രകൃതിയും കാഴ്ചകളും കണ്ടൊരു യാത്ര. അതാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് സഞ്ചാരികൾക്കായി പരിചയപ്പെടുത്തുന്നത്.

വടക്കു കിഴക്കൻ ഇന്ത്യ എക്സ്പ്ലോര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ യാത്രയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ ഈ വിമാന യാത്ര നിങ്ങൾക്ക് നല്കുന്നത്. അല്ലെങ്കിലും വെറും 250 രൂപയ്ക്കും 300 രൂപയ്ക്കും ഒക്കെ വിമാന യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ ആരാണ് ഒന്നു പരീക്ഷിക്കാൻ നിൽക്കാത്തത് അല്ലേ..
അസമിലെ ഗുവാഹത്തിയിൽ നിന്നും മേഘാലയയിലെ ഷില്ലോങ്ങിലേക്കാണ് ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്രയുള്ളത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോള്‍ ഓർത്തുവെച്ച് ഈ യാത്ര പോയാൽ സമയം മണിക്കൂറുകൾ ലാഭിക്കുകയും ചെയ്യാം, അലയൻസ് എയർ സര്‍വീസ് ആണ് ഈ യാത്ര നടത്തുന്നത്. ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ 350 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിൽ ഗുവാഹത്തി- ഷില്ലോങ് വിമാന യാത്ര ബുക്ക് ചെയ്യാൻ സാധിക്കും.
ഗുവാഹത്തിയില്‍ നിന്നും ഷില്ലോങ്ങിലേക്ക് 50 മിനിറ്റാണ് യാത്രാ സമയം. രാവിലെ 9.20 ന് ഗുവാഹത്തിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.10 ന് ഷില്ലോങ്ങിൽ എത്തിച്ചേരും. അലയൻസ് എയറിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

തിരികെ ഷില്ലോങ്ങിൽ നിന്ന് ഗുവാഹത്തിയിലേക്കും ഫ്ലൈറ്റ് സർവീസ് ലഭ്യമാണ്. വൈകിട്ട് 4.40 ന് പുറപ്പെടുന്ന വിമാനം 35 മിനിറ്റ് യാത്ര ചെയ്ത് 5.15 ന് ഗുവാഹത്തിൽ എത്തും. ഇതിനും ഏറ്റവും കുറഞ്ഞ നിരക്ക് 400 രൂപയാണ്. ടാക്സ് അടക്കം 500 രൂപയ്ക്ക് അടുത്തായേക്കാം.
ഗുവാഹത്തി-ഷില്ലോങ് റോഡ് യാത്ര
ഗുവാഹത്തിയില്‍ നിന്ന് ഷില്ലോങിലേക്ക് റോഡ് മാർഗം ഏകദേശം 100 കിലോമീറ്ററാണ് ദൂരം. സാധരണ ഗതിയിൽ രണ്ടരമണിക്കൂറാണ് യാതാ സമയം. ഗുവാഹത്തി-ഷില്ലോങ് റൂട്ടിലെ ആകാശക്കാഴ്ചകളും റോഡ് യാത്രയും ആസ്വദിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരു വശത്തേയ്ക്ക് വിമാനത്തിലും മറുവശത്തേയ്ക്ക് റോഡ് മാർഗവും പോകാം.
ശ്രദ്ധിക്കാന്‍
ശനി, ഞായർ, പൊതു അവധികൾ തുടങ്ങിയ ദിവസങ്ങളില്‍ ചിലപ്പോൾ ചെറിയ തുകയിൽ ടിക്കറ്റ് കിട്ടിയെന്നു വരില്ല. പ്രവർത്തി ദിവസങ്ങളിൽ യാത്ര ബുക്ക് ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക. ഇത് ടിക്കറ്റ് ഉറപ്പാക്കാനും കുറഞ്ഞ നിരക്കിൽ ലഭിക്കാനും സഹായിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













