ഒരു സഞ്ചാരി ജീവിതത്തില്‍ എന്തൊക്കെ കാണണമെന്ന് ആഗ്രഹിക്കുന്നുവോ, അതൊക്കയും ഒറ്റയാത്രയില്‍ കണ്ടുതീര്‍ത്താലോ? അങ്ങനെ അത്രയും ഇറങ്ങിപ്പുറപ്പെടുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ വളരെ കുറവാണ്. അത്തരത്തിലൊരിടമാണ് അമേരിക്കയിലെ അലാസ്ക. പര്‍വ്വതങ്ങള്‍, തടാകങ്ങള്‍, വന്യജീവി സമ്പത്ത്, ഗ്ലേസിയര്‍, നോര്‍ത്തേണ്‍ ലൈറ്റ്, വെള്ളച്ചാട്ടങ്ങള്‍...അങ്ങനെ അങ്ങനെ നീണ്ടു കിടക്കുകയാണ് അലാസ്ക ചരിതം.
ചെന്നു നോക്കിയാല്‍ മറ്റേതോ ഒരു ഗ്രഹത്തില്‍ എത്തിയ അനുഭവമാണ് അലാസ്ക സമ്മാനിക്കുക. രാജ്യങ്ങളുടെ വലുപ്പത്തേക്കാള്‍ വലിയ ദേശിയോദ്യാനവും ആകാശം മുട്ടുന്ന ഐസ് മലകളും അങ്ങനെ വ്യത്യസ്തമാക്കുന്ന കാഴ്ചകള്‍ ഈ പ്രദേശത്ത് നിരവധിയുണ്ട്.
ജീവിതകാലം മുഴുവനും കണ്ടാലും!!
20ല്‍ 17 ഉം
മൂവായിരം നദികളും 3,000,000 തടാകങ്ങളും!
ആയിരം ചതുരശ്രമൈല്‍ നീളമുള്ള ഇലിയാമ്ന നദിയാണ് ഇവിടുത്തെ ഏറ്റവും നീളമുള്ള നദി.
കാനഡയ്ക്കും റഷ്യയ്ക്കും ഇടയില്‍
റോഡില്ലാത്ത തലസ്ഥാനം
ജുന്യൂ നഗരമാണ് അലാസ്കയുടെ തലസ്ഥാനം. എന്നാല്‍ ഇവിടേക്ക് എത്തിപ്പെടുവാന്‍ റോഡുകളൊന്നുമില്ല. ബോട്ട് വഴിയോ അല്ലെങ്കില്‍ ആകാശമാര്‍ഗ്ഗമോ മാത്രം ആണ് ഇവിടെ എത്തുവാന്‍ സാധിക്കുന്നത്. ഇത്തരത്തിലുള്ല അമേരിക്കയിലെ ഏക തലസ്ഥാന നഗരവും ജുന്യൂ ആണ്. 3.108 ചതുരശ്ര മൈലാണ് ഈ പ്രദേശത്തിന്റെ വിസ്തൃതി.
റഷ്യയില്‍ നിന്നും വിലയ്ക്ക് വാങ്ങിയത്
കൗതുകകരമായ ചരിത്രമാണ് അലാസ്കയ്ക്ക് പറയുവാനുള്ളത്. . 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു. ഒരു കാലത്ത് റഷ്യ വെട്ടിപ്പിടിച്ച പ്രദേശങ്ങളിലൊന്നായിരുന്നു അലാസ്ക. ഒരു തരത്തില്‍ റഷ്യയുടെ കോളനിയായിരുന്ന ഇവിടെ നിന്നും പ്രതീക്ഷിച്ച തരത്തില്‍ ലാഭമുണ്ടാക്കുവാന്‍ സാധിക്കാതെ വന്നതും സാമ്പത്തിക ബാധ്യതകളും കാരണം 1867 വരെ അലാസ്ക റഷ്യയുടെ ഭാഗമായിരുന്ന ഇവിടം സര്‍ അലക്സാണ്ടര്‍ രണ്ടാമന്‍ അമേരിക്കയ്ക്ക് വിട്ടു നല്കുകയായിരുന്നു. ഏക്കറിന് രണ്ട് സെന്‍റ് മൂല്യത്തില്‍ 7.2 മില്ല്യൺ യു.എസ്. ഡോളറിനാണ് യുഎസ് അലാസ്കയെ സ്വന്തമാക്കുന്നത്. ഇന്ന് അമേരിക്കയിലെ ഏറ്റവും സമ്പന്നമായതും തന്ത്രപ്രധാനമായതുമായ ഇടമാണ് അലാസ്ക.
21 ആളുകള്‍ക്ക് ഒരു കരടി
വന്യജീവി സമ്പത്തില്‍ പകരം വയ്ക്കുവാനില്ലാത്ത പ്രദേശമാണ് അലാസ്ക. ഒരിക്കല്‍ ഇവിടുത്ത കെനായ് നദിയില്‍ നിന്നും 44.22 കിലോഗ്രാമോളം ഭാരമുള്ള സാല്‍മണ്‍ മത്സ്യത്തെ ലഭിച്ചിരുന്നു.
ഇവിടെ 21 ആളുകള്‍ക്ക് ഒരു കരടി എന്ന നിലയിലാണ് കരടികളുള്ളത്.
എട്ട് ദേശീയോദ്യാനങ്ങള്‍
സൂര്യനുണ്ട്, സൂര്യനില്ല
ആര്‍ട്ടിക് സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന അലാസ്കയുടെ മൂന്നിലൊന്നു ഭാഗത്താണ് ശൈത്യകാലത്ത് സൂര്യന്‍ ഉദിക്കാത്തത്. സൂര്യന്‍ ഉദിക്കാത്ത പ്രതിഭാസമുള്ള സ്ഥിരമായ മനുഷ്യവാസമുള്ള പ്രദേശവും അലാസ്കയിലുണ്ട്. അലാസ്കയിലെ തന്നെ ഏറ്റവും വടക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമായ ഉട്ക്വിയാഗ്വിക്കില്‍ ആണ് സൂര്യന്‍ ആദ്യം അസ്തമിക്കുന്നതും.
നോര്‍ത്തേണ്‍ ലൈറ്റ്
അലാസ്കയിലെ ഏറ്റവും പ്രത്യേകതയുള്ള മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ നോര്‍ത്തേണ്‍ ലൈറ്റ്. അറോറ ബോറീയലിസ് എന്നറിയപ്പെടുന്ന ഇത് ഭൂമി ഒരുക്കുന്ന ഏറ്റവും നോഹരമായ കാഴ്ച കൂടിയാണ്. ഭൂമിയിലെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സൂര്യനിൽ നിന്നുള്ള വൈദ്യുത കണങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ് വിവിധ നിറങ്ങളില്
അതിമനോഹര കാഴ്ചയായി കണ്‍മുന്നില്‍ തെളിയുന്നത്. അലാസ്കയിലെ ഫെയര്‍ബാങ്സിലാണ് ഏറ്റവും കൃത്യമായ ഇത് കാണുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്ന്.



Click it and Unblock the Notifications












