Search
  • Follow NativePlanet
Share
» »സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

സമുദ്രനിരപ്പിലും താഴെ നെല്‍കൃഷി, പിന്നെ കായലും മീനും! കുട്ടനാട് പൊളിയാണ്

ഓളപ്പരപ്പിലെ കൗതുകമാണ് എന്നും കുട്ടനാട്. സമുദ്ര നിരപ്പിനും താഴെ കണ്‍നിറയെ കൗതുകക്കാഴ്ചകള്‍ മാത്രമൊരുക്കി നില്‍ക്കുന്ന കുട്ടനാട് കേരളീയര്‍ക്ക് ഒരു വികാരവും സ‍ഞ്ചാരികള്‍ക്ക് അത്ഭുതവുമാണ് സമ്മാനിക്കുന്നത്. കായലും ആറുകളും തോടും കെ‌ട്ടുവള്ളവും നെല്‍പാടങ്ങളും മത്സ്യസമൃദ്ധിയും മാത്രമല്ല കുട്ടനാട്. എത്ര നോക്കിയാലും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായല്‍ കാഴ്ചകള്‍ മാത്രം മതി കുട്ടനാടിന് ആരുടെ മനസ്സിലും കയറിപ്പറ്റുവാന്‍.
ജീവിതം മുതല്‍ ജീവിത ശൈലിയും ഭക്ഷണവും രീതികളും എല്ലാം കു‌ട്ടനാടുകാര്‍ക്ക് ഒരു കുട്ടനാടന്‍ ടച്ചുണ്ട്. ഇതാ കുട്ടനാടിന്‍റെ വിശേഷങ്ങള്‍ വായിക്കാം...

കു‌ട്ടനാ‌ട്

കു‌ട്ടനാ‌ട്

കുട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ പലരു‌ടെയും മനസ്സില്‍ ആദ്യം വരിക കെട്ടുവള്ളങ്ങളും നെല്പ്പാടവുമൊക്കെയാണ്. കേരളത്തില്‍ കുട്ടനാടിനോളം ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരിടമുണ്ടാകില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടനാട് തേടിയെത്തുന്ന നിരവധി സഞ്ചാരികളുണ്ട്. ഒരുപാട് പ്രത്യേതകള്‍ സ്വന്തമായുള്ള കുട്ടനാട് എന്നും സഞ്ചാരികള്‍ക്ക് ഒരു വിസ്മയമാണ്.

PC:Zuhairali

 കേരളത്തിന്‍റെ നെല്ലറ‌

കേരളത്തിന്‍റെ നെല്ലറ‌

സമൃദ്ധമായ നെല്‍കൃഷി ഇന്നും നിലനില്‍ക്കുന്ന ഇടമാണ് കുട്ടനാട്. അതുകൊണ്ടുതന്നെ കേരളത്തിന്‍റെ നെല്ലറ എന്നാണ് കുട്ടനാട് അറിയപ്പെടുന്നത്. കേരളത്തിന്റെ ധാന്യപ്പുര എന്നും കുട്ടനാടിന് പേരുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായാണ് കുട്ടനാട് വ്യാപിച്ചു കിടക്കുന്നത്.
PC:Achuthan K V

ആരും ഇഷ്ടപ്പെട്ടു പോകും

ആരും ഇഷ്ടപ്പെട്ടു പോകും

ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്ന ഇടങ്ങളിലൊന്നാണ് കുട്ടനാട്. വെറുതേ യാത്ര ചെയ്യുന്നവരാണെങ്കിലും പുതിയ ഇടങ്ങള്‍ തേടുന്നവരാണെങ്കിലും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പക്ഷി നിരീക്ഷകര്‍ക്കുമെല്ലാം വേണ്ടതിലേറെ ഈ നാട് നല്കും എന്നതില്‍ സംശയം വേണ്ട. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമേ വേണ്ട.

PC:Reji Jacob

കുട്ടനോ കരുമാടിയോ?

കുട്ടനോ കരുമാടിയോ?

കു‌ട്ടനാട് എന്ന പേരു കിട്ടിയതിനു പിന്നില്‍ പല കഥകളും ഇവിടെ പ്രചാരത്തിലുണ്ട്. കുട്ടന്റ നാട് കു‌ട്ടനാട് ആയതാണെന്നും അതല്ല, കരുമാടിക്കുട്ടനില്‍ നിന്നാണ് കുട്ടനാട് വന്നതെന്നും പല അഭിപ്രായങ്ങളുണ്ട്. നെല്പ്പാടങ്ങളിലെ പണിക്കാരനെയാണ് ഇവിടെ കുട്ടന്‍ എന്നു പൊതുവെ വിളിക്കുന്നത്. അതില്‍ നിന്നുമാണ് കു‌‌ട്ടനാട് വന്നതെന്നാണ് ഒരഭിപ്രായം.
PC:Bibin das

പാണ്ഡവന്മാരുടെ കുട്ടനാട്

പാണ്ഡവന്മാരുടെ കുട്ടനാട്

കഥകളിലും മിത്തുകളിലും കുട്ടനാടിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഒരുകാലത്ത് ഇവിടെ നിറയം കാ‌ടായിരുന്നുവെന്നും പാണ്ഡവര്‍ അവരുടെ വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്നും വിശ്വാസമുണ്ട്. പിന്നീട് കാട്ടുതീയില്‍ പെട്ട് അതെല്ലാം കത്തി ചുട്ടെരിഞ്ഞുനശിച്ചുവത്രെ. അങ്ങനെ ഇവി‌ടം ചു‌ട്ടനാട് ആയി എന്നാണ് ഒരുകഥ. കുറേ നാളുകള്‍ക്കു മുന്‍പ് ഇവിടെ പലഭാഗങ്ങളില്‍ നിന്നും കത്തിയെരിഞ്ഞ മരത്തടികളും മറ്റും ഖനനത്തില്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
PC:P.K.Niyogi

ബുദ്ധനാ‌ട്

ബുദ്ധനാ‌ട്

ബുദ്ധനാട് എന്നും കുട്ടനാട് അറിയപ്പെട്ടിരുന്നുവത്രെ. ഇവിടുത്തെ കരുമാടിക്കുട്ടന്റെ കഥയും പ്രതിമയും അതിനുദാഹരണമാണ് എന്നാണ് പറയപ്പെടുന്നത്. ചില ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ നൂറ്റാണ്ട‌ുകളില്‍ ഇവിടം തമിഴ്നാടിന്‍റെ ഭാഗമായിരുന്നുവത്രെ. ചേര രാജാവായിരുന്ന ചേരന്‍ ചെങ്കുട്ടവന്റെ ഭരണ തലസ്ഥാനവും ഇതായിരുന്നു. കുട്ടവന്റെ നാട് എന്നര്‍ഥത്തില്‍ ഇവിടം കുട്ടനാട് ആയതാണെന്നും വാദമുണ്ട്. പിന്നീട് ഇവിടം ബുദ്ധമതത്തിന് ഏറെ പ്രധാന്യമുള്ള കേന്ദ്രമായി മാറുകയായിരുന്നു. ബുദ്ധനാട് എന്ന പേര് അങ്ങനെ വന്നതാണ് എന്നാണ് വിശ്വാസം. ഇവിടെ കാണുന്ന കരുമാടിക്കുട്ടന്റെ പ്രതിമ ബുദ്ധന്റെ മറ്റൊരു രൂപമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്.

PC:Rahuldb

രണ്ടാള്‍ താഴ്ചയിലെ നെല്ല്

രണ്ടാള്‍ താഴ്ചയിലെ നെല്ല്

കുട്ടനാടിന്റെ ഏറ്റവും വലിയ അത്ഭുതമാണ് ഇവിടുത്തെ സമുദ്രനിരപ്പിനും താഴെയുള്ള നെല്‍കൃഷി. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയ്യുന്ന ഇടം എന്ന പ്രത്യേകത ലോകത്തില്‍ രണ്ട് പ്രദേശത്തിനു മാത്രമേ സ്വന്തമായുള്ളൂ. അതിലൊന്ന് കുട്ടനാടാണ്. അടുത്തത് ഹോളണ്ടും. കുട്ടനാട്ടില്‍ സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം.

വേമ്പനാട്ട് കായലിലെ കരിമീന്‍

വേമ്പനാട്ട് കായലിലെ കരിമീന്‍

കു‌ട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരന്ന മറ്റൊന്നാണ് കരിമീന്‍. ഇവിടുത്തെ കായലുകളിലെ കരിമീനിന് ലോകവിപണിയില്‍ തന്നെ വലിയ ഡിമാന്‍ഡുണ്ട്. വലിയ പോഷക ഗുണങ്ങളും രുചിയുമാണ് ഇതിന്‍റെ പ്രത്യേകത. കുട്ടനാട്ടിലെത്തിയാല്‍ കരിമീന്‍ കഴിച്ചില്ലെങ്കില്‍ അതു വലിയ നഷ്ടമായിരിക്കും എന്നതില്‍ സംശയമില്ല.


PC:Arayilpdas a

കുട്ടനാടും ഹോസ്റ്റേയും

കുട്ടനാടും ഹോസ്റ്റേയും

കുട്ടനാട് കാഴ്ചകള്‍ സ്വന്തം വീട്ടില്‍ നിന്നെന്നപോല അനുഭവിച്ചറിയുവാന്‍ ഇവിടുത്തെ ഹോം സ്റ്റേകളെ ആശ്രയിക്കാം തനി നാടന്‍ ഭക്ഷണങ്ങളും കാഴ്ചകളും ആസ്വദിച്ച് കുട്ടനാടിനെ അറിയുന്നതിനായി എത്തുന്നവര്‍ക്ക് ഹോം സ്റ്റേകളോ അല്ലെങ്കില്‍ വഞ്ചിവീടുകളോ തിരഞ്ഞെടുക്കാം.

സീ കുട്ടനാട്... 80 രൂപയ്ക്ക് കുട്ടനാട് കാണാം

സീ കുട്ടനാട്... 80 രൂപയ്ക്ക് കുട്ടനാട് കാണാം

ദിവസങ്ങളെടുത്ത് കുട്ടനാട് കാണുവാന്‍ സാധിക്കാത്തവര്‍ക്ക് ധൈര്യപൂര്‍വ്വം ആശ്രയിക്കുവാന്‍ പറ്റുന്ന ഒന്നാണ് സീ കുട്ടനാട്. വെറും 80 രൂപ ചിലവില്‍ ആലപ്പുഴയില്‍ നിന്നും ബോട്ടില്‍ കുട്ടനാ‌ട് മുഴുവന്‍ കാണുവാന്‍ ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നപരിപാടിയാണിത്. അപ്പര്‍ ഡക്കിലാണ് സഞ്ചാരികള്‍ക്ക് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത് ദിവസവും 5 സർവീസുകൾ ഉണ്ട്. രാവിലെ 5:50 ന് ആദ്യ സർവീസും വൈകീട്ട് 5:15 ന് അവസാന സീ കുട്ടനാട് സർവീസും നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+