മാലിദ്വീപെന്നാല്‍ സഞ്ചാരികള്‍ക്ക് എന്നും സ്വര്‍ഗ്ഗം തന്നെയാണ്. കണ്ണെത്താ ദൂരത്തില്‍ പരന്നു കിടക്കുന്ന നീലനിറത്തിലുള്ള തെളിഞ്ഞ കടലും അതിനോട് ചേര്‍ന്ന്, പ്രകൃതിയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും ആഢംബര സൗകര്യങ്ങളും എല്ലാം തികഞ്ഞു നില്‍ക്കുന്ന ഒരു കൊച്ചു സ്വര്‍ഗ്ഗം. അതുകൊണ്ടുതന്നെ ഒരു രാജ്യന്താര വിനോദ യാത്ര എന്ന ആശയം വരുമ്പോള്‍ തന്നെ മിക്കവരും തിരഞ്ഞെടുക്കുന്നതും മാലദ്വീപാണ്. ചില സമയങ്ങളില്‍ ചിലവ് പരിധി കടക്കുമെങ്കിലും ഈ പവിഴപ്പുറ്റുകളുടെ ദ്വീപ് നമുക്ക് തരുന്ന കാഴ്ചകളോര്‍ത്താല്‍ യാത്രാ പ്ലാനില്‍ നിന്നും ഒരടി പിന്നോട്ട് മാറുവാനും തോന്നില്ല. മാത്രമല്ല, വിനോദ സഞ്ചാരത്തെ പൂര്‍ണ്ണമായും തന്നെ ആശ്രയിക്കുന്ന നഗരമായതിനാല്‍ സഞ്ചാരികള്‍ക്കായി ദ്വീപ് കിടിലന്‍ പാക്കേജുകളും പുറത്തിറക്കാറുണ്ട്.
കൊതിപ്പിക്കുന്ന കടല്‍ക്കാഴ്ചകള്‍ക്കുമപ്പുറം, സമ്പന്നമായ ചരിത്രവും അതിലും മികച്ച സംസ്കാരവുമുള്ള നാടാണ് മാലദ്വീപ്. 99 ശതമാനം കടലും വെറും 1 ശതമാനം മാത്രം ഭൂമിയുള്ള മാലദ്വീപിനെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ പരിചയപ്പെടാം...
വെറും 50 വര്‍ഷം മാത്രം!
1200 ല്‍
കടലിലെ ഭീമനൊപ്പം നീന്താം
സമുദ്രനിരപ്പില്‍ ഏറ്റവും താഴ്ന്ന നാട്
മൂവായിരത്തിലധികം വര്‍ഷങ്ങള്‍ മാത്രം
ക്രി.വ. 1153-ൽ മാലിദ്വീപുകൾ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പായി, ബുദ്ധമതക്കാർ ഇവിടെ ശ്രീലങ്കയിൽ നിന്നും വന്നു എന്നു കരുതപ്പെടുന്നു.
അറബ് വ്യാപാരികൾ വർഷങ്ങളായി ഏഷ്യയിലേക്കുള്ള യാത്രാമധ്യേ ദ്വീപുകൾ ഉപയോഗിച്ചിരുന്നതായും ചരിത്രം പറയുന്നുണ്ട്.
ആഴ്ചാവസാനം ഇങ്ങനെ
അതായത്, പ്രവൃത്തി ആഴ്ച ഞായറാഴ്ചകളിൽ ആരംഭിക്കുന്നു. വെള്ളിയാഴ്ചകളെ ഇവിടെ വിശ്രമ ദിനമായി കണക്കാക്കുന്നു, അതായത് പൊതുഗതാഗതവും സർക്കാർ നടത്തുന്ന മറ്റ് സൗകര്യങ്ങളും ശനിയാഴ്ച വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കും.
നാടുകടത്തപ്പെട്ട ഇന്ത്യന്‍ രാജകുമാരനും മാലിദ്വീപും
മദ്യം റിസോര്‍ട്ടിലും ഹോട്ടലുകളിലും മാത്രം
ഇസ്ലാമിക രീതികള്‍ പിന്തുടരുന്ന രാജ്യമായതിനാല്‍ സഞ്ചാരികള്‍ ഇത് പാലിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. മദ്യത്തിന് ഇവിടെ വിലക്കുണ്ട്. എന്നാല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മദ്യം വിളമ്പുന്നതിന് വിലക്കില്ല.
ഉയര്‍ന്ന സാക്ഷരതാ നിരക്ക്
2018 ജനുവരിയില്‍ മാലിദ്വീപിലെ സാക്ഷരതാ നിരക്ക് 99 ശതമാനത്തിലധികമാണ്. ഏകദേശം 392,709 ജനസംഖ്യയുള്ള ഇവിടെ 99.8% പുരുഷന്മാരും 15 വയസ്സിനു മുകളിലുള്ള 98.8% സ്ത്രീകളും വായിക്കാനും എഴുതാനും കഴിയും.
ദേശീയ വൃക്ഷം തെങ്ങ്
ലോകത്തിലെ ഏറ്റവും ചെറിയ മുസ്ലീം രാജ്യം
സുരക്ഷിതമായ വിനോദ സഞ്ചാര കേന്ദ്രം
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ആണ് ഇന്ന് മീലദ്വീപ്.
ഒറ്റപ്പെട്ട റിസോർട്ടുകൾ പോലും അങ്ങേയറ്റം സുരക്ഷിതമാണ് ഇവിടെയെന്ന് ഉറപ്പിച്ച് പറയാം.



Click it and Unblock the Notifications












