കഥയിങ്ങനെ
മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്തിനു മുന്‍പും ഏറെ പ്രസിദ്ധമായിരുന്നു. സിംഗാന്‍ രാജാവിന്റെ കാലത്താണ് ഇങ്ങനെയയരു പ്രദേശം കണ്ടെത്തുന്നതും ഇവിടെ ക്ഷേത്രം സ്ഥാപിക്കുന്നതും. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ നിന്നുമാണ് ഈ പ്രദേശത്തിന് ഈ പേരു കിട്ടിയത്. പതിനേഴാം നൂറ്റാണ്ടില്‍ ശിവജിയുടെ കാലത്ത് പ്രതാപ്ഗഡ് കോട്ട നിര്‍മ്മിക്കപ്പെട്ടതോടെ ഇവിടം വീണ്ടും തന്ത്രസ്ഥാനങ്ങളിലൊന്നായി മാറി. 1819ല്‍ ഇവിടം ബ്രിട്ടീഷുകാരുടെ കീഴിലാവുകയായിരുന്നു.
മലിനമാകാത്ത നാട്
ആയുര്‍വ്വേദത്തിലും മറ്റും പരാമര്‍ശിച്ചിരിക്കുന്ന പല ഔഷധ സസ്യങ്ങളാലും സമ്പന്നമാണ് മഹാബലേശ്വര്‍. ഇരു തരത്തിലും മലിനമാകാത്ത ഇവിടെ എത്തിയാല്‍ ആരോഗ്യം തനിയെ ഉണ്ടാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
PC:Tropicana
കുറ്റവാളികളെ താമസിപ്പിച്ചിരുന്ന ജയില്‍
ആയിരത്തിഎണ്ണൂറുകളില്‍ കുറച്ചധികം വര്‍ഷങ്ങള്‍ ഇവിടെ ചൈനയില്‍ നിന്നും മലായില്‍ നിന്നുമുള്ള കുറ്റവാളികളെ താമസിപ്പിച്ചിരുന്ന ഇടമായിരുന്നു. ആ കാലയളവില്‍ ഈ തടവുകാരായിരുന്നു ഇന്നിവിടെ പേരുകേട്ട സ്ട്രോബറി കൃഷിയുടെ ആരംഭക്കാര്‍. ചുവന്ന ഉരുളക്കിഴങ്ങും മുളകൊണ്ടുണ്ടാക്കിയ സംഭരണപാത്രങ്ങളും ഒക്കെ നിര്‍മ്മിക്കുന്നതിനിടിലാകുന്നു അവര്‍ ഈ കൃഷിക്ക് സമയം കണ്ടെത്തിയത്. ബ്രിട്ടീഷ് പ്രസിഡന്‍സിയുടെ തലസ്ഥാനമായും ഇവിടം വര്‍ത്തിച്ചിരുന്നു.
PC:Himanshu Sharma
സ്ട്രോബറി തോട്ടങ്ങള്‍
മഹാബലേശ്വറിന്‍റെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്ന് ഇവിടുത്തെ സ്ട്രോബറി തോട്ടങ്ങള്‍. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഹെയര്‍പിന്‍ റോഡുകള്‍ കയറിയുള്ള മഹാബലേശ്വറിലേക്കുള്ള യാത്രയിലാണ് സ്ട്രോബറി തോട്ടങ്ങള്‍ ആദ്യം കണ്ണില്‍പ്പെടുക. ലോകപ്രശസ്തമാണ് ഇവിടുത്തെ സ്ട്രോബറി തോട്ടങ്ങള്‍.
PC:Tejas gujrati
ഹില്‍സ്റ്റേഷന്‍ മാത്രമല്ല
സഞ്ചാരികളുടെ ഇടില്‍ ഹില്‍ സ്റ്റേഷന്‍ എന്ന രീതിയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത് എങ്കിലും അത് മാത്രമല്ല ഇവിടുത്തെ കാഴ്ചകളിലുള്ളത്. പുരാതനങ്ങളായ ക്ഷേത്രങ്ങളും കോട്ടകളും വ്യൂ പോയിന്‍റുകളും ഇവിടെയുണ്ട്. അതു കൂടാതെ അഞ്ച് നദികളുടെ ഉത്സവ സ്ഥാനം കൂടിയാണ് ഇവിടം. വെന്ന, കൊയ്ന, സാവിത്രി, ഗായത്രി, കൃഷ്ണ എന്നീ നദികളാണ് ഇവിടെ നിന്നും ഉത്ഭവിക്കുന്നത്.
PC:wikimedia
സൂര്യോദയം
ഇവിടുത്തെ വിത്സണ്‍ ഗാര്‍ഡനാണ് മഹാബലേശ്വറിലെ മറ്റൊരു പ്രധാന ഇടം. അതിമനോഹരമായ സൂര്യോദയ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സൂര്യോദയം മാത്രമല്ല, സൂര്യാസ്തമയവും രാത്രിയിലെ കാഴ്ച കാണുവാനും ഇവിടെ നിരവധി ആളുകള്‍ എത്തിച്ചേരുന്നുണ്ട്. ഇവിടെ നിന്നാല്‍ മഹാബലേശ്വറിലെ എല്ലായിടങ്ങളും ഒറ്റയടിക്ക് കാണാം എന്നതാണ് ഈ പ്രദേശത്തിന്‍റെ പ്രത്യേകത.
ആദ്യം വീടുപണിതയാളുടെ പേരില്
മഹാബലേശ്വറിലെ ഏറ്റവും പ്രധാന വ്യൂ പോയിന്‍റാണ് ആര്‍തര്‍സ് സീറ്റ്. വില്‍സണ്‍ പോയിന്റ് പോലെ തന്നെ കാഴ്ചകളാണ് ഇവിടെയും മുഖ്യം.ആര്‍തര്‍ സീറ്റ് ഈ പ്രദേശത്തിന് കിട്ടിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഈ പ്രദേശത്ത് ആദ്യമായി എത്തി ഒരു വീട് നിര്‍മ്മിച്ച ആളായിരുന്നു ആര്‍തര്‍. അദ്ദേഹത്തില്‍ നിന്നുമാണ് ആര്‍തര്‍ പോയിന്‍റിനു പേര് ലഭിച്ചത്.
PC:Rishabh Tatiraju
പ്രതാപ്ഗഡ് കോട്ട
മഹാബലേശ്വറിനു സമീപത്തുള്ള പ്രതാപ്ഗഡ് ഇവിടുത്തെ അടുത്തുള്ള ഇടമാണ്. ഛത്രപതി ശിവജി നിര്‍മ്മിച്ച ഈ കോട്ട ഇന്ത്യയുടെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ബീജാപ്പൂര്‍ കമാന്‍ഡറായിരുന്ന അഫ്സല്‍ഖാനെ ശിവാജി കൊന്നുതള്ളിയത് ഇവിടെ വെച്ചാണ്.
പുരാതന ക്ഷേത്രങ്ങള്‍
പുരാതനങ്ങളായ ക്ഷേത്രങ്ങളാണ ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഓള്‍ഡ് മഹാബലേശ്വറില്‍ സ്ഥിതി ചെയ്യുന്ന4500ല്‍ അധികം വര്‍ഷം പഴക്കമുള്ള മഹാബലേശ്വര്‍ ക്ഷേത്രമാണ് അതില്‍ പ്രധാനം. മനുഷ്യ നിര്‍മ്മിത തൊാകമായ വെണ്ണ തടാകമാണ് മറ്റൊരു ആകര്‍ഷണം.
PC:Clive Dadida