Search
  • Follow NativePlanet
Share
» »ജഗതി മുതല്‍ കു‌തിരവട്ടം വരെ മലയാളികളെ ചിരിപ്പിച്ചവരുടെ നാടുകളിലൂടെ

ജഗതി മുതല്‍ കു‌തിരവട്ടം വരെ മലയാളികളെ ചിരിപ്പിച്ചവരുടെ നാടുകളിലൂടെ

By Anupama Rajeev

ജഗതി, മാള, കുതിരവട്ടം തുടങ്ങിയ സ്ഥലപ്പേരുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങളെ കുടുകുടേ ചിരിപ്പിച്ച കൊമേശിയന്മാരെ ആയിരിക്കും ഓര്‍മ്മ വരിക. അതുകൊണ്ട് തന്നെ ഈ സ്ഥലപ്പേരുകളും മലയാളികളെ ചിരിപ്പിക്കുന്ന സ്ഥലപ്പേരു‌കളായി മാറി.

ഇത്തരത്തില്‍ കോമഡി നടന്മാരുടെ പേരിലും മിമിക്രി കലാമാരന്മാരുടെ പേരിലും അറിയപ്പെടുന്ന കേരളത്തിലെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം # International Joke Day

ജഗതി, തി‌രുവനന്തപുരം

ജഗതി, തി‌രുവനന്തപുരം

ജഗതി എന്ന സ്ഥ‌ലപ്പേര് കേള്‍ക്കാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ കുടുകുടേ ചിരിപ്പിച്ച ജഗതി ശ്രീകുമാര്‍ ആണ് ഈ നാടിനെ ‌പ്രശസ്തമാക്കിയത്. തിരുവനന്തപുരം നഗരത്തിലെ തന്നെ ഒരു സ്ഥലമാ‌ണ് ജഗതി. വിശദമായി വായിക്കാം

വെഞ്ഞാ‌റമൂട്, തിരുവനന്തപുരം

വെഞ്ഞാ‌റമൂട്, തിരുവനന്തപുരം

തിരുവനന്തപുരത്ത് നിന്ന് 27 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമായ വെഞ്ഞാറമൂട് ‌മലയാളികള്‍ക്ക് സുപരിചിതമായത് സൂരജ് വെഞ്ഞാറമൂടിലൂടെയാണ്. തിരു‌വനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലുക്കിലാണ് വെഞ്ഞാറമൂട് സ്ഥിതി ചെയ്യുന്ന‌ത്. വിശദമായി വായിക്കാം

കുതിരവട്ടം, കോഴിക്കോട്

കുതിരവട്ടം, കോഴിക്കോട്

കോഴിക്കോട് ഫറോഖില്‍ ജനിച്ച പനങ്ങാട്ട് പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പ‌പ്പുവിന് കോഴിക്കോട്ടെ കുതിരവട്ടവുമായി യാതൊരു ബ‌ന്ധവുമി‌ല്ല. ഭാര്‍ഗവിനിലയം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് സാക്ഷാല്‍ ബഷീര്‍ ആണ് കുതിരവട്ടം പപ്പുവിന് ആ പേര് നല്‍കിയത്. കേരളത്തിലെ പ്രശസ്തമായ മാനസികാരോഗ്യ ആശുപത്രി സ്ഥിതി ചെയ്യുന്നത് കുതിരവട്ട‌ത്താണ്. വിശദമായി വായിക്കാം

മാള, തൃശൂര്‍

മാള, തൃശൂര്‍

മാള എന്ന പേരിന് ഇത്ര പ്രശസ്തി ഉണ്ടാക്കിക്കൊടുത്ത ആളാണ് മാള അരവിന്ദന്‍. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്ക് 14 കിലോമീറ്റര്‍ അകലെയായാണ് മാള സ്ഥിതി ചെയ്യുന്നത്. മാളയെ പ്രശസ്തനാക്കിയ മാള അരവിന്ദന്റെ ജന്മനാട് പക്ഷെ മാളയല്ല. എറണാകുളം ജില്ലയിലെ വളവുകോട്ടാണ് മാള അരവിന്ദന്റെ ജനനം. വിശദമായി വായിക്കാം

അടൂര്‍, പത്തനംതിട്ട

അടൂര്‍, പത്തനംതിട്ട

തിരുവനന്തപുരത്തെ വഴുത‌ക്കാട് ജനിച്ച കെ ഭാസ്കരന്‍ നായരാ‌ണ് അടൂര്‍ ഭാസിയെന്ന പേരില്‍ മലയാളസിനിമയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് കാല‌ത്തില്‍ മലയാളികളെ ചിരി‌പ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ അടൂരിലേക്ക് താമസം മാ‌റ്റിയതിനേത്തുടര്‍ന്നാണ് അടൂര്‍ എന്ന സ്ഥലപ്പേര് അടൂര്‍ ഭാസി തന്റെ പേരിനൊപ്പം ചേര്‍ത്തത്. വിശദമായി വായിക്കാം

ചാലക്കുടി, തൃശൂര്‍

ചാലക്കുടി, തൃശൂര്‍

ചാലക്കുടി ചന്തയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. കലാഭവന്‍ മണിയുടെ പ്രശസ്തമായ 'ചാലക്കുടിച്ചന്തയ്ക്ക് പോകുമ്പോള്‍' എന്ന പാട്ട് ഒരു കാലത്ത് കേരളം ഏറ്റുപാടിയ പാട്ടാണ്. ചാലക്കുടി എന്ന സ്ഥലം ഇത്ര പ്രശസ്തമാക്കിയതിന്റെ ക്രെഡിറ്റ് കലഭവന്‍മണിക്ക് കൊടുക്കുന്നതില്‍ തെറ്റില്ല. ചാലക്കുടി എന്ന തന്റെ ജന്മദേശത്തെ മണി അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. വിശദമായി വായിക്കാം

പറവൂര്‍, എറണാകുളം

പറവൂര്‍, എറണാകുളം

എറണാകുളം ജില്ലയിലെ പറവൂര്‍ എന്ന സ്ഥലപ്പേര് കേള്‍ക്കുമ്പോള്‍ തന്നെ പറവൂര്‍ ഭരതനെയായിരിക്കും മലയാളികള്‍ ഓര്‍ക്കുക. എറണാകുളം ജില്ലയിലെ ‌വടക്കന്‍ പറവൂരിലാണ് പറവൂര്‍ ഭരതന്റെ ജന‌നം. തോമാ‌ശ്ലീ‌ഹ സ്ഥാപിച്ച കോട്ടക്കാവ് പ‌ള്ളി, മൂകാംബിക ക്ഷേത്രം, പ്രശസ്തമായ ജൂതപ്പള്ളി, വൈപ്പിന്‍ ദ്വീപ് തുടങ്ങിയവ പറവൂരിലെ പ്രശസ്തമാക്കുന്നു. വിശദമായി വായിക്കാം

ഇടുക്കി

ഇടുക്കി

ഇടുക്കി എന്ന കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം സ്വന്തം പേ‌രിലിട്ട് നടക്കുന്ന നടനാണ് ജാഫര്‍ ഇടുക്കി. വിശദമായി വായിക്കാം

കൊച്ചി

കൊച്ചി

കൊച്ചിന്‍ ഹനീഫ എന്ന ഹനീഫക്കയുടെ പേരിനോടൊപ്പം തന്നെയുണ്ട് കൊച്ചി എന്ന സ്ഥല‌പ്പേരും. വിശദമായി വായിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas സിനിമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+