മ്യൂസിയങ്ങൾ തുറക്കുന്ന ചരിത്രത്തിലെ മറ്റൊരു കാലഘട്ടത്തിലേക്കുള്ള വാതിലാണ്. ഇങ്ങനെയും ചില കാര്യങ്ങള് ലോകത്തിലുണ്ടായിരുന്നോ എന്നു നമ്മെ അതിശയിപ്പിക്കുന്ന, ചരിത്രപുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള സൃഷ്ടികളും ശേഷിപ്പുകളും സൂക്ഷിക്കുന്ന ഇവിടേക്കുള്ള യാത്രകൾ അവിസ്മരണീയമായ യാത്രാനുഭവം തന്നെയാണ്. എന്നാൽ ഇവിടെങ്ങളിലേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല. പ്രവേശന നിയന്ത്രണങ്ങൾ, യാത്രാ ചിലവ് എന്നിങ്ങനെ കാരണങ്ങളും ഒരുപാടുണ്ട്.
എന്നാല്‍, ചിലവുകളൊന്നുമില്ലാത, നിങ്ങളുടെ വീട്ടിലിരുന്നും ലോകത്തിലെ ഏറ്റവം പ്രസിദ്ധമായ ചില മ്യൂസിയങ്ങൾ കാണാം എന്നറിയാമോ? ആകെ ഇതിനായി നിങ്ങൾക്കു വേണ്ടത് ഇന്‍റർനെറ്റ് കണക്ഷൻ മാത്രമാണ്. ഗൂഗിൾ ആർട്സ് ആൻഡ് കള്‍ച്ചർ ലോകത്തിലെ 1200 ൽ അധികം മ്യൂസിയങ്ങളും ഗാലറികളെയുംനിങ്ങളുടെ വിരൽത്തുമ്പിലെത്തിക്കുന്നു. ഇതാ വിര്‍ച്വലായി കാണാവുന്ന ലോകത്തിലെ പ്രധാന മ്യൂസിയങ്ങൾ പരിചയപ്പെടാം.

ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ
മനുഷ്യ ചരിത്രത്തിനും കലകൾക്കും സംസ്കാരത്തിനും ഒരുപോലെ പ്രധ്യാന്യം നല്കുന്ന ബ്രിട്ടീഷ് മ്യൂസിയം ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയങ്ങളിലൊന്നാണ്. എട്ടു മില്യണോളം സ്ഥിരം ശേഖരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നുമാണിത്.
വിജ്ഞാനത്തിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന ആദ്യത്തെ പൊതു ദേശീയ മ്യൂസിയമായ ഇത് 1753 ലാണ് സ്ഥാപിക്കുന്നത്. 1759 ല്‍ ആദ്യമായി പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചുവെന്നാണ് ചരിത്രം. മനുഷ്യന്‍റെ തുടക്കം മുതൽ ഇന്നുവരെയുള്ള വളർച്ച ഇവി
കാണാം.

വാൻ ഗോഗ് മ്യൂസിയം, ആംസ്റ്റർഡാം
ലോകം കണ്ട അതുല്യ ചിത്രകാരന്മാരിലൊരാളായ വിൻസന്‍റ് വാൻ ഗോഗിനെ അറിയുവാനും അദ്ദേഹത്തിന്റെ പെയിന്‍റിംഗുകളും ജീവിതവും കൂടുതൽ മനസ്സിലാക്കുവാനും ആഗ്രഹമുണ്ടെങ്കിൽ വിർച്വൽ ആയി ആംസ്റ്റർഡാമിലെ വാൻ ഗോഗ് മ്യൂസിയം കാണാം. അദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെയുള്ളത്. 200 ൽ അധികം പെയിന്‍റിംഗുകൾ, 500 ചിത്രങ്ങൾ, 700 കത്തുകൾ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
ഉഫിസി ഗാലറി , ഫ്ലോറന്‍സ്
ഫ്ലോറൻസിലെ ഏറ്റവും പ്രസിദ്ധമായ ആര്‍ട് മ്യൂസിയമാണ് ഉഫിസി ഗാലറി. ഇറ്റാലിയന് മ്യൂസിയങ്ങളിൽ ഏറ്റവം പ്രധാനപ്പെട്ട ഒന്നായ ഉഫിസി ഗാലറി 1765-ൽ ആണ് പൊതുജനത്തിനായി തുറക്കുന്നത്. ഇറ്റലിയിലെ ബാങ്കിങ് കുടുംബമായ ഹൗസ് ഓഫ് മെഡിച്ചിയിലെ കോസിമൊ ഒന്നാമന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. ഫ്ലോറന്റൈൻ മജിസ്‌ട്രേറ്റുമാരുടെ ഓഫീസുകള്‍ക്കായി പണികഴിപ്പിച്ച ഇത് ഗാലറിയായി മാറുകയായിരുന്നു. ഇറ്റലിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറി കൂടിയാണിത്. ജൂലൈയിലാണ് ഇവിടെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.

നാഷണൽ മ്യൂസിയം ഓഫ് മോഡേൺ ആൻഡ് കണ്ടംപററി ആര്‍ട്ട്, സിയോൾ
കൊറിയ ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭവനകളിലൊന്നാണ് സിയോളിൽ സ്ഥിതി ചെയ്യുന്ന നാഷണൽ മ്യൂസിയം ഓഫ് മോഡേൺ ആൻഡ് കണ്ടംപററി ആര്‍ട്ട്. സമകാലീമ കലയുടെ ഏറ്റവും മികച്ച കാഴ്ചകൾ നല്കുന്ന ഇവിടെ കൊറിയയുടെ മാത്രമല്ല, ലോകകലകളെപ്പറ്റിയും വിശദമായി കാണാം. ഇവിടുത്തെ ആറു നിലകളും ഗൂഗിൾ വിർച്വൽ ടൂർ വഴി സന്ദർശിക്കാം.

റിജിക്സ് മ്യൂസിയംആംസ്റ്റർഡാം
ഡച്ച് സുവർണകാലത്തിന്‍റെ കാഴ്ചകളിലേക്ക് ചെല്ലുവാനാണ് താല്പര്യമെങ്കിൽ ആംസ്റ്റർഡാമിലെ റിജിക്സ് മ്യൂസിയം കാണാം.വെർമീറിന്റെയും റെംബ്രാൻഡിന്റെയും വർക്കുകളാണ് ഇവിടെ കാണാൻ സാധിക്കുക. ഗൂഗിൾ സ്ട്രീറ്റ് വ്യു വഴിയാണ് ഇവിടുത്തെ വിർച്വൽ കാഴ്ച എന്നതിനാൽ യഥാർത്ഥത്തില് അവിടെ പോകുന്ന പോലെ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












