Search
  • Follow NativePlanet
Share
» »വനിതാ ദിനം: സുരക്ഷിത യാത്ര, കിടിലൻ സ്ഥലങ്ങൾ..പോകുവല്ലേ അപ്പോൾ

വനിതാ ദിനം: സുരക്ഷിത യാത്ര, കിടിലൻ സ്ഥലങ്ങൾ..പോകുവല്ലേ അപ്പോൾ

ഇതാ ഈ വനിതാ ദിനത്തിൽ പ്ലാൻ ചെയ്യുവാൻ പറ്റിയ കേരളത്തിലെ മികച്ചതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. കുടുംബത്തിനൊപ്പം പോകുന്ന യാത്ര പോലെയാരിക്കില്ല കൂട്ടുകാർക്കൊപ്പം പോകുന്നത്. ഇതൊന്നുമല്ലാത്ത ഒരനുഭവമാണ് ഒരു സ്ഥലം തനിച്ച് എക്സ്പ്ലോർ ചെയ്യുമ്പോൾ ലഭിക്കുന്നത്. ഇതാ ഈ വനിതാ ദിനത്തിൽ പ്ലാൻ ചെയ്യുവാൻ പറ്റിയ കേരളത്തിലെ മികച്ചതും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...

കോവളം

കോവളം

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കോവളം. ഒരു ദിവസം മുഴുവനും ചിലവഴിക്കുവാൻ പറ്റിയ കോവളം ആഭ്യന്തര സഞ്ചാരികളുടെ മാത്രമല്ല, അന്താരാഷ്ട്ര സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമാണ്. തിരുവനന്തപുരത്തു നിന്നും വെറും 16 കിലോമീറ്റര് മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കോവളം നിങ്ങളെ തൃപ്തരാക്കുവാൻ പറ്റിയ സ്ഥലമാണ്. ലൈറ്റ് ഹൗസ് ബീച്ച്, , ഹവ്വ ബീച്ച്, സമുദ്ര ബീച്ച് എന്നിങ്ങനെ മൂന്നു ബീച്ചുകള്‌ ഇവിടെ കാണാം. ഒരു രാത്രി കൂടി ചിലവഴിക്കുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ സംഭവം കിടിലം!

PC:Dream Holidays/Unsplash

തേക്കടി

തേക്കടി

കാടും ഭംഗിയും ആസ്വദിച്ചൊരു യാത്ര പോകുവാനാണ് താല്പര്യമെങ്കിൽ തേക്കടി മികച്ച ഇടമാണ്. സുരക്ഷിതമായി താമസിക്കുവാൻ വവംവകുപ്പിന്‍റെയടക്കം കോട്ടേജുകളും മറ്റു സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളാണ് എന്നതിനാൽ ഇഷ്ടംപോലെ ആളുകൾ ഇവിടേക്ക് വരികയും ചെയ്യും. വന്യജീവി സങ്കേതം മാത്രമല്ല, ഇഷ്ടംപോലെ കാഴ്ചകളും സ്ഥലങ്ങളും വേറെയും തേക്കടിക്ക് സമീപമുണ്ട്. സമയമനുവദിക്കുമെങ്കില്‍ വനംവകുപ്പ് സംഘടിപ്പിക്കുന്ന ട്രക്കിങ്ങുകളിലും പങ്കാളികളാകാം. ഒട്ടകത്തലമേട്, ഗ്രാമ്പി, പാണ്ടിക്കുഴി തുടങ്ങിയ സ്ഥലങ്ങളും യാത്രയിൽ കാണാം.
PC:Avin CP/Unsplash

വര്‍ക്കല

വര്‍ക്കല

കോവളത്തിനൊപ്പമോ അല്ലെങ്കിൽ കോവളത്തിനു പകരമായ വർക്കല തിരഞ്ഞെടുക്കാം, രണ്ടു സ്ഥലങ്ങളും രണ്ടു തരത്തിലുള്ള ആംബയിൻസ് ആണ് നല്കുന്നതെങ്കിലും കടലും കാഴ്ചകളും നിങ്ങളെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. പകലും രാത്രിയും ഒരുപോലെ ചിലവഴിക്കുവാൻ പറ്റിയ ഇടങ്ങളാമ് വർക്കലയിലുള്ളത്. പകൽ ബീച്ചും അവിടുത്തെ കാഴ്ചകളും സാഹസിക വിനോദങ്ങളും സമീപത്തെ ഇടങ്ങളിലേക്കുള്ള സന്ദർശനവും നടത്തിയാൽ രാത്രി വർക്കലയിലെ രാത്രി കൂടി ആസ്വദിക്കാം. ഇവിടുത്തെ മാർക്കറ്റും രാത്രിയിലെ ആഘോഷങ്ങളും വളരെ സുരക്ഷിതമായി ആഘോഷിക്കാം.

PC:DARKROOMLABS/Unsplash

വയനാട്

വയനാട്

കേരളത്തിൽ യാത്ര ചെയ്യുവാൻ പറ്റിയ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ മറ്റൊന്നാണ് വയനാട്. എന്നാൽ ഒരു ദിവസംകൊണ്ട് വയനാട് കണ്ടുവരിക എന്നത് എളുപ്പമുള്ള കാര്യമല്ല. ജില്ലയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒന്നിനൊന്ന് വ്യത്യസ്തമായ കാഴ്ചകളാണുള്ളത്. അതെല്ലാം കണ്ടുതീർക്കുവാൻ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണ്ടിവരും.

PC:Gigin Krishnan/Unsplah

മൂന്നാർ

മൂന്നാർ

തനിച്ചുള്ള യാത്രകളാണെങ്കിലും അല്ലെങ്കിലും സുരക്ഷിതമായും സുഖകരമായും പൂർത്തിയാക്കുവാൻ പറ്റിയ ഒരിടമാണ് മൂന്നാർ. സുഖരകമായ താമസവും ഭക്ഷണവും ഉറപ്പുവരുത്തുന്ന ഇഷ്ടംപോലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഇവിടെയുണ്ട്. ഒന്നോ രണ്ടോ ദിവസം താമസിച്ച് കണ്ടു പോകുവാൻ സാധിക്കുന്ന സ്ഥലങ്ങളാണ് ഇവിടെ അധികവും. മൂന്നാർ യാത്രയിൽ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട സമീപത്തെ പ്രധാന ഇടങ്ങളെല്ലാം ഒരു ദിവസം കാണാം. വട്ടവട, കോവിലൂർ, മറയൂർ, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം
PC:Suresh AC/Unsplash

കുമരകം

കുമരകം


കേരളത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കുമരകം. വിദേശികളും സ്വദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടെ കായലുകളുടെയും കെട്ടുവള്ളത്തിന്‍റെയും കാഴ്ചയാണ് പ്രധാനം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന കുമരകം അറിയപ്പെടുന്നത് കേരളത്തിന്‌‍റെ നെതർലൻഡ് എന്നാണ്. കരിമീനും നാടൻ രുചികളും വിളമ്പുന്ന കുമരകത്തിന്റെ രുചിയും പ്രസിദ്ധമാണ്. കോട്ടയത്തു നിന്നും 12 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. മധ്യകേരളത്തിൽ നിന്നുള്ളവര്‍ക്ക് എളുപ്പത്തിൽ കടന്നുവരുവാൻ സാധിക്കുന്ന സ്ഥലം കൂടിയാണ് കുമരകം.

PC:Aby Zachariah/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+