Search
  • Follow NativePlanet
Share
» »കൊച്ചുവേളിയിൽ നിന്ന് 12 ദിവസ യാത്ര, കൊൽക്കത്ത മുതൽ വാരണാസി വരെ കാണാം, ഭക്ഷണവും താമസവും ടിക്കറ്റിൽ

കൊച്ചുവേളിയിൽ നിന്ന് 12 ദിവസ യാത്ര, കൊൽക്കത്ത മുതൽ വാരണാസി വരെ കാണാം, ഭക്ഷണവും താമസവും ടിക്കറ്റിൽ

ഇന്ത്യയുടെ ചരിത്രവും സംസ്കാരത്തിനും പകരം വയ്ക്കുവാൻ മറ്റൊന്നുമില്ല. പുരാതനങ്ങളായ ക്ഷേത്രങ്ങളും ഇന്നലെകളുടെ കഥ പറയുന്ന ചരിത്രസ്ഥാനങ്ങളും വിശ്വാസങ്ങളും കെട്ടുകഥകളും തമ്മിൽ തിരിച്ചറിയുവാൻ കഴിയാത്തവിധത്തിലുള്ള പുണ്യസ്ഥലങ്ങളും ഇവിടയെുണ്ട്. ഈ ഇടങ്ങളെല്ലാം സന്ദർശിക്കുവാൻ കഴിയില്ലെങ്കിലും കുറച്ച് സ്ഥലങ്ങളെങ്കിലും നമുക്ക് പോകുവാൻ സാധിക്കുന്നവയാണ്. രാജ്യത്തിന്റെ സാംസ്കാരിക, മത വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഒരു യാത്ര നിങ്ങളുടെ സ്വപ്നമാണെങ്കിൽ ഐആർസിടിസി ഒരു യാത്ര ഒരുക്കുന്നു. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ സംഘടിപ്പിക്കുന്ന പുണ്യതീർത്ഥ യാത്രയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിക്കാം

IRCTC 12 Days Punya Teerth Yathirai

ഐആർസിടിസി പുണ്യ തീർത്ഥയാത്ര

ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ഇന്ത്യയിലെ മതപരവും സാംസ്കാരിക പ്രാധാന്യമുള്ളതുമായ ഇടങ്ങളിലേക്ക് ഐആർസിടിസി നടത്തുന്ന യാത്രയാണ് ഡിവൈൻ ജേർണി-പുണ്യ തീർത്ഥയാത്ര. കൊച്ചുവേളിയിൽ നിന്നാരംഭിച്ച് പുരി, കൊണാർക്ക്, കൊൽക്കത്ത, ഗയ, വാരണാസി, അയോധ്യ, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്ര 2023 മേയ് 4 ന് ആരംഭിച്ച് 15ന് തിരികെയെത്തും. പോക്കറ്റിനിണങ്ങുന്ന തുകയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഏറ്റവും മികച്ച പാക്കേജാണിത്.

കൊച്ചുവേളി - പുരി - കൊണാർക്ക് - കൊൽക്കത്ത - ഗയ - വാരണാസി - അയോധ്യ - അലഹബാദ് - കൊച്ചുവേളി എന്ന രീതിയിലാണ് സ്ഥലങ്ങൾ സന്ദർശിക്കുന്നത്.

IRCTC 12 Days Punya Teerth Yathirai

യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ
പുരി - പുരി ജഗനാഥ ക്ഷേത്രം , കൊണാർക്ക് സൂര്യ ക്ഷേത്രം

കൊൽക്കത്ത - കാളി ഘട്ട്, വിക്ടോറിയ മെമ്മോറിയൽ, ദക്ഷിണേശ്വർ ക്ഷേത്രം.

ഗയ - ഫാൽഗുനി നദി. പിണ്ഡ പ്രദാനം, മഹാബോധി ക്ഷേത്രം

വാരണാസി - ഗംഗയിലെ പുണ്യസ്നാനം. ആചാരങ്ങൾ അനുഷ്ഠിക്കുക. കാശി വിശ്വനാഥന്റെ ദർശനം, കാശി വിശാലാച്ചി, അന്ന പൂർണി

അയോധ്യ - സരയു നദി, രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ക്ഷേത്രം എന്നിവ സന്ദർശിക്കുക

പ്രയാഗ്‌രാജ് - ത്രിവേണി സംഗമവും ഹനുമാൻ ക്ഷേത്രവും

IRCTC 12 Days Punya Teerth Yathirai

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ഐആർസിടിസി പുണ്യ തീർത്ഥയാത്രയിൽ ഭാരത് ഗൗരവ് ട്രെയിനിൽ ആകെ 752 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇക്കോണമി ക്ലാസിൽ 480 ഇം കംഫോർട്ട് ക്ലാസിൽ 273 സീറ്റുകളുമുണ്ട്.
എക്കണോമി ക്ലാസില്‍ ഡബിൾ/ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 20,367/- രൂപയാണ് നിരക്ക്. ഇതേ ക്ലാസിൽ 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 19,028 /- രൂപയാണ്.
കംഫോർട്ട് ക്ലാസിൽ ഡബിൾ/ട്രിപ്പിൾ ഷെയറിങ്ങിന് ഒരാൾക്ക് 35,651 /-രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 33,761/- രൂപയും നിരക്ക് വരും. എക്കോണമി ക്ലാസിലെ യാത്ര സ്ലീപ്പർ കോച്ചിയും കംഫോർട്ട് ക്ലാസിലേത് 3എസിയിലും ആയിരിക്കും.

ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ

കൊച്ചുവേളി (കെ സി വി എൽ.), കൊല്ലം ജംങ്ഷൻ, സെങ്കോട്ട ജംങ്ഷൻ, തെങ്കാശി ,രാജപാളയം ,ശിവകാശി ,വിരുദുനഗർ,
മധുരൈ (എം ഡി യു), ദിണ്ടിഗൽ - ട്രിച്ചി ജംങ്ഷൻ, തഞ്ചാവൂർ ,കുംഭകോണം,മയിലാടുതുറൈ,ചിദംബരം
തൃപ്പാദരിപുലിയൂർ ,വില്ലുപുരം ജംഗ്ഷൻ, ചെങ്കൽപട്ട് ജംഗ്ഷൻ, താംബരം, ചെന്നൈ എഗ്മോർ എന്നീ സ്റ്റേഷനുകളാണ് യാത്രയിലെ ബോർഡിങ്, ഡീബോർഡിങ് സ്റ്റേഷനുകൾ

IRCTC 12 Days Punya Teerth Yathirai

യാത്രയിൽ ഉൾപ്പെടുന്നത്

യാത്ര ചെയ്യുന്ന എല്ലാ ദിവസത്തെയും വെജിറ്റേറിയൻ പ്രഭാത ഭക്ഷണവും അത്താഴവും, യാത്രാ ഇൻഷുറൻസ്, ട്രെയിനിലെ സെക്യൂരിറ്റി, ഐആർസിടിസി ടൂർ മാനേജർമാരുടെ സൗകര്യം, ടാക്സുകൾ എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്;

https://www.irctctourism.com/pacakage_description?packageCode=SZBG01

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+